മുന്‍ ഇന്ത്യന്‍ രാഷ്ട്രപതി എ. പി. ജെ. അബ്ദുള്‍ കലാമിന് ബെല്‍ഫാസ്റ്റിലെ ക്വീന്‍സ് സര്‍വ്വകലാശാല ഡോക്ടറേറ്റ് നല്‍കി ആദരിക്കുന്നു. കലാമിന്റെ പൊതു സേവനത്തിനുള്ള അംഗീകാരമായിട്ടാണ് ഈ ബഹുമതി എന്ന് സര്‍വ്വകലാശാലാ സര്‍വ്വകലാശാലാ വൈസ് ചാന്‍സലര്‍ പ്രൊഫ. പീറ്റര്‍ ഗ്രെഗ്സണ്‍ അറിയിച്ചു. രാഷ്ട്ര നിര്‍മ്മാതാവ്, ശാസ്ത്രജ്ഞന്‍, വിദ്യാഭ്യാസ വിദഗ്ദ്ധന്‍, ക്രാന്തദര്‍ശി എന്നിവക്കു പുറമെ ഇന്ത്യയില്‍ എന്ന പോലെ തന്നെ ലോകമെമ്പാടും ഉള്ള ലക്ഷോപലക്ഷം യുവജനങ്ങള്‍ക്ക് എന്നും പ്രചോദനം ആണ് കലാം എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ബുധനാഴ്ച്ച വൈകീട്ട് നടക്കുന്ന പ്രത്യേക ചടങ്ങില്‍ വെച്ച് കലാമിന് ബഹുമതി സമ്മാനിക്കും.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ബഹുമതി