ബീജിംഗ്: ചൈനയുടെ തെക്കന്‍ മേഖലയിലുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും നൂറോളം പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. എണ്‍പതോളം പേരെ കാണാതായി. ഹുനാന്‍, ഹുബെ, എന്നീ പ്രവിശ്യകളിലാണ് വെള്ളപൊക്കത്തില്‍ കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടായത്. ഇതുവരെ 128000 പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി പാര്‍പ്പിച്ചിട്ടുന്ണ്ടെന്നു അധികൃതര്‍ അറിയിച്ചു. 15 കോടി ഡോളറിന്റെ സാമ്പത്തിക നഷ്ടം ഉണ്ടായതായി കണക്കാക്കപെടുന്നു. മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യത ഉണ്ടെന്നു ചൈനയില്‍ നിന്നുള്ള പത്ര റിപ്പോര്‍ട്ടുകള്‍ പറയുന്നു.
- ഫൈസല്‍ ബാവ