ലണ്ടന്‍: നയതന്ത്ര സംരക്ഷണവും രാഷ്‌ട്രീയ അഭയവും തേടി ജാമ്യത്തില്‍ കഴിയുന്ന വിക്കിലീക്‌സ് സ്‌ഥാപകന്‍ ജൂലിയന്‍ അസാന്‍ജ് ലണ്ടനിലെ ഇക്വഡോര്‍ എംബസിയില് അഭയം പ്രാപിച്ചു. ഇക്വഡോറില്‍ രാഷ്‌ട്രീയ അഭയമാണ് അസാന്‍ജെയുടെ ലക്‌ഷ്യം. എന്നാല്‍ ജാമ്യവ്യവസ്‌ഥ ലംഘിച്ച അസാന്‍ജിനെ അറസ്‌റ്റ് ചെയ്യാനാണു തീരുമാനം. രഹസ്യവിവരങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ ലക്ഷ്യമിട്ട് അസാന്‍ജ് സ്‌ഥാപിച്ച വിക്കിലീക്‌സ് 2,50,000 അമേരിക്കന്‍ നയതന്ത്ര കേബിളുകള്‍ (രഹസ്യ സന്ദേശങ്ങള്‍) പുറത്തുവിട്ട് അമേരിക്കയേയും ലോകരാജ്യങ്ങളേയും ഞെട്ടിച്ചിരുന്നു. ഇതാണ് ഇദ്ദേഹത്തെ വെട്ടയാടുന്നതിന്റെ പിന്നിലെന്ന് കരുതുന്നവരാണ് കൂടുതലും. എന്നാല്‍ ലൈംഗിക പീഡനക്കേസില്‍ സ്വീഡനിലേക്കു കൈമാറ്റം ചെയ്യാനിരിക്കുന്ന അസാന്‍ജ് ഉപാധികളോടു കൂടിയ ജാമ്യത്തിലാണ്. ഈ വ്യവസ്ഥ ലംഘിച്ചു എന്നതാണു ഇപ്പോഴത്തെ അറസ്റ്റ് വാറണ്ടിനു കാരണം . ഓസ്‌ട്രേലിയന്‍ പൗരനായ അസാന്‍ജിനെ 2010 ഡിസംബര്‍ ഏഴിനാണു സ്വീഡിഷ് സര്‍ക്കാരിനുവേണ്ടി ലണ്ടന്‍ പോലീസ് അറസ്‌റ്റ് ചെയ്‌തത്. ബലാത്സംഗം, ലൈംഗികപീഡനം തുടങ്ങിയ കുറ്റങ്ങളാണു ചാര്‍ത്തിയിരിക്കുന്നത്.
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അമേരിക്ക, വിവാദം