ഡോണെസ്ക്: യൂറോ കപ്പിലെ ആവേശകരമായ ഒരു മത്സരത്തിനു സാക്ഷ്യം വഹിച്ചു പോരുകാളകളുടെ നാട്ടുകാരായ സ്പെയിന് ഫൈനലിലേക്ക്. പെനാല്‍റ്റി ഷൂട്ടൗട്ടുവരെ നീണ്ട മത്സരത്തില്‍ നിരവധി അവസരങ്ങളാണ് ഇരു ടീമികളും കളഞ്ഞു കുളിച്ചത്. നിലവിലെ ചാമ്പ്യന്മാരായ സ്പെയിന് പോര്‍ചുഗലിന്റെ വല കുലുക്കാന്‍ നടത്തിയ ശ്രമങ്ങള്‍ പ്രതിരോധനിര കീഴടക്കി. അതേപോലെ തന്നെ പോര്‍ച്ചുഗല്‍ താരം ക്രിസ്ത്യാനോ റൊണാള്‍ഡോയെ തളച്ചിടാന്‍ സ്പെയിന് താരങ്ങള്‍ക്കും കഴിഞ്ഞു. തുടര്‍ന്ന് അധികവേളയിലും ഇരുടീമും ഗോള്‍രഹിത സമനില പാലിച്ച കളിയില്‍ പെനാല്‍റ്റി ഷൂട്ടൗട്ടുവരെ നീണ്ട കളിയില്‍ 4-2നാണ് സ്പാനിഷ് പോരുകാളകള്‍ ജയംകണ്ടത്. ഇതോടെ സ്പെയിനിന് ഫൈനലില്‍ ജര്‍മനി-ഇറ്റലി സെമി വിജയികളെ നേരിടേണ്ടിവരും. ആത്യന്തം ആവേശകരമായ മത്സരത്തില്‍ ഇരു ടീമുകളും മാറി മാറി മികച്ച മുന്നേറ്റങ്ങള്‍ നടത്തി. 90ാം മിനിറ്റില്‍ ഗോളി മാത്രം നില്‍ക്കെ പോര്‍ച്ചുഗലിന്റെ റൊണാള്‍ഡോ പന്ത് പുറത്തേക്കടിച്ചു ഒരു സുവര്‍ണാവസരം കളഞ്ഞു ഇതോടെ കളി അധികവേളയിലെത്തി. 104ാം മിനിറ്റില്‍ മത്സരത്തിലെ ഏറ്റവും മികച്ച അവസരം സ്പെയിനിനെ തേടിയെത്തി. പാസുകള്‍ നെയ്ത് ബോക്സിലെത്തിയ നീക്കത്തി നൊടുവില്‍ തൊട്ടുമുന്നില്‍ ഗോളി മാത്രം നില്‍ക്കേ ഇനിയസ്റ്റ ഉതിര്‍ത്ത ഷോട്ട് ഗോളി പട്രീസിയോ അത്യുജ്ജ്വലമായി തട്ടിയകറ്റി. ഫാബ്രിഗസിനെ രംഗത്തിറക്കിയാതോടെ സ്പെയിനിന്റെ പോരാട്ടത്തിനു വീറുകൂടി എന്നാല്‍ 114ാം മിനിറ്റില്‍ ഫാബ്രിഗാസ് സുവര്‍ണാവസരം പാഴാക്കി. ഷൂട്ടൗട്ടില്‍ സ്പെയിനിന്റെ ആദ്യ കിക്കെടുത്ത സാബി അലോന്‍സോയുടെ ശ്രമം പോര്‍ചുഗല്‍ ഗോളി റൂയി പട്രീസിയോ തട്ടിയകറ്റിയതോടെ സ്പെയിനിന്റെ ആരാധകര്‍ നിശബ്ദരായി. തുടര്‍ന്ന് പോര്‍ചുഗലിന്‍െറ യാവോ മൗടിന്യോയുടെ കിക്ക് ഐകര്‍ കസീയസും തടഞ്ഞിട്ടു. പിന്നെ കിക്ക് എടുത്തവരൊക്കെ വല കുലുക്കിയെങ്കിലും പോര്‍ച്ചുഗലിന്റെ ബ്രൂണോ ആല്‍വെസിന്‍െറ കിക്ക് ക്രോസ്ബാറിനിടിച്ച് ദുരന്ത നായകനായതോടെ നിലവിലെ ചാമ്പ്യന്‍മാര്‍ ഫൈനലിലേക്ക് കടന്നു.
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കായികം, വിനോദം