വിവാദമായ പ്രസിഡണ്ട് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ശരിയാണെന്ന് ഇറാന്‍ അധികാരികള്‍ വീണ്ടും വ്യക്തമാക്കി. ഭാഗികം ആയി ചിലയിടങ്ങളില്‍ മാത്രം വീണ്ടും വോട്ട് എണ്ണല്‍ നടത്തിയ ശേഷം ആണ് ഈ വിശദീകരണം ഉണ്ടായത്.
10 ശതമാനം ബാലറ്റുകള്‍ വീണ്ടും പരിശോധിച്ചതിന് ശേഷം ഗാര്‍ഡിയന്‍ കൌണ്‍സില്‍ സെക്രട്ടറി അയത്തൊള്ള അഹ്മദ് ജന്നതി ഈ തെരഞ്ഞെടുപ്പ് അംഗീകരിച്ചിരിക്കുന്നു എന്ന് എഴുത്ത് മുഖേന മന്ത്രിയായ സാദിക്ക് മഹ്സൌലിയെ അറിയിച്ചു. ഈ വാര്‍ത്ത ഇറാന്‍ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി.
വീണ്ടും തെരഞ്ഞെടുപ്പ് നടത്തണം, തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നു എന്നീ ആവശ്യങ്ങള്‍ എല്ലാം ഗാര്‍ഡിയന്‍ കൌണ്‍സില്‍ നിരാകരിച്ചു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇറാന്‍