സ്വവര്‍ഗ്ഗ വിവാഹം നിയമ വിധേയമാക്കിയ അര്‍ജന്റീനയില്‍ ആദ്യ സ്വവര്‍ഗ്ഗ വിവാഹം ആഗസ്ത് 13 നു നടക്കും. 34 വര്‍ഷമായി ഒരുമിച്ച് താമസിക്കുന്ന 61 ഉം 60 ഉം വയസ്സുള്ള പങ്കാളികള്‍ ആണ് വിവാഹിതരാകുന്നത്. സ്വവര്‍ഗ്ഗ വിവാഹം സബന്ധിച്ച് നീണ്ട വിവാദങ്ങള്‍ അര്‍ജ്ജന്റീനയില്‍ അരങ്ങേറിയിരുന്നു. കത്തോലിക്കാ സഭയുടേയും മറ്റു മതവിഭാഗങ്ങളുടേയും ശക്തമായ എതിര്‍പ്പുകള്‍ക്ക് ഒടുവില്‍ കഴിഞ്ഞ വ്യാഴ്ചയാണ് സ്വവര്‍ഗ്ഗവിവാഹം അനുവദിക്കുന്ന ബില്‍ 27നു എതിരെ 33 പേരുടെ പിന്തുണയോടെ പാസാക്കിയത്. സ്വവര്‍ഗ്ഗാനുരാഗികള്‍ക്ക് ഇനിമുതല്‍ ഔദ്യോഗികമായി വിവാഹിതരാകാമെന്ന നിയമം പാസ്സായതിനെ തുടര്‍ന്ന് ഈ വിഭാഗത്തില്‍ പെട്ട നിരവധി പേര്‍ വിവാഹിതരാകുവാന്‍ മുന്നോട്ട് വരുന്നുണ്ട്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: മനുഷ്യാവകാശം