സുഡാനില്‍ തീവ്രവാദികളുടെ തടവില്‍ നിന്നും മോചിതനായ മലയാളിയായ അഭിലാഷ് ഇന്ന് നാട്ടിലെത്തും. സുഡാനില്‍ നിന്നും നാട്ടിലേക്കുള്ള യാത്രാ മധ്യേ ദോഹയിലെത്തിയ അഭിലാഷ് നീണ്ട 73 ദിവസം താന്‍ അനുഭവിച്ച ദുരിതങ്ങള്‍ ദോഹയിലെ മാധ്യമ പ്രവര്‍ത്തകരോട് വിവരിച്ചു.
തീവ്രവാദികളുടെ കയ്യില്‍ നിന്നും മോചിതനായ താന്‍ ഇന്നലെയാണ് സുഡാനിലെ ഇന്ത്യന്‍ എംബസിയില്‍ എത്തിയതെന്നും തീവ്രവാദികള്‍ തികച്ചും സൗഹാര്‍ദ്ദ പരമായാണ് പെരുമാറിയതെന്നും അഭിലാഷ് പറഞ്ഞു. മുംബൈ അസ്ഥാനമായുള്ള പെട്രോ എഞ്ചിനീയറിംഗിന്‍റെ ജോലിക്കാരനായാണ് അഭിലാഷ് സുഡാനില്‍ എത്തിയത്.
തന്‍റെ മോചനത്തിനായി ശ്രമിച്ച എല്ലാവരോടും അഭിലാഷ് നന്ദി പറഞ്ഞു. അഭിലാഷ് നേരത്തെ ജോലി ചെയ്തിരുന്ന ഗള്‍ഫാര്‍ ഗ്രൂപ്പും ദോഹയിലെ ഇന്ത്യന്‍ നാഷണല്‍സ് എബ്രോഡ് എന്ന സംഘടനയും ചേര്‍ന്ന് ഖത്തറിലെ ഇന്ത്യന്‍ എംബസി വഴി നടത്തിയ ശ്രമങ്ങളാണ് അഭിലാഷിന്‍റെ മോചനത്തിന് വഴിയൊരുക്കിയത്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: തീവ്രവാദം