ന്യൂയോര്‍ക്ക്: മദ്യപിച്ച് “പാമ്പായ“ മനുഷ്യന്റെ കടിയേറ്റ് ഗുരുതരമായി പരിക്കേറ്റ പാമ്പിനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. നാട്ടെല്ലിലെ കശേരുക്കള്‍ക്ക് പരിക്കേറ്റ പാമ്പിനെ ശസ്ത്രക്രിയക്ക് വിധേയമാക്കി. പാമ്പ് അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
മദ്യപിച്ചു ലക്കു കെട്ട ഡേവിഡ് സെങ്ക് എന്ന അമ്പത്തിനാലുകാരന്‍ ആണ് താന്‍ വളര്‍ത്തിയിരുന്ന പാമ്പിനെ മദ്യലഹരിയില്‍ കടിച്ച് പരിക്കേല്പിച്ചത്. വീട്ടില്‍ നിന്നും ബഹളം കേട്ട് അയല്‍ക്കാരും മറ്റും വന്നു നോക്കുകയായിരുന്നു. ഡേവിഡ് മദ്യലഹരിയില്‍ പാമ്പിനെ ഉപദ്രവിക്കുന്നത് കണ്ടവര്‍ പോലീസിനെ വിവരമറിയിച്ചു. മദ്യപിച്ച് ലക്കില്ലാതെ കിടക്കുന്ന ഡേവിഡിനേയും പരിക്കേറ്റ പാമ്പിനേയും പോലീസ് വീട്ടിനുള്ളില്‍ കണ്ടെത്തി. തുടര്‍ന്ന് പരിക്കേറ്റ പാമ്പിനെ ഉടനെ ആസ്പത്രിയിലേക്ക് മാറ്റി.പാമ്പിനെ ഉപദ്രവിച്ചതിന്റെ പേരില്‍ ഡേവിഡിനെ പോലീസ് അറസ്റ്റു ചെയ്ത് കേസെടുക്കുകയും ചെയ്തു. അമേരിക്കയില്‍ “പെറ്റ്സിനെ” ഉപദ്രവിക്കുന്നത് കുറ്റകരമാണ്. എന്നാല്‍ മദ്യലഹരിയില്‍ താന്‍ ചെയ്തതൊന്നും ഓര്‍മ്മയില്ലെന്നാണ് ഡേവിഡിന്റെ ഭാഷ്യം.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, വിനോദം