ന്യൂയോർക്ക് : ഏതാനും മാസങ്ങൾ മുൻപ് വരെ ഇന്ത്യൻ ധനകാര്യ മന്ത്രാലയത്തിന്റെ മുഖ്യ സാമ്പത്തിക ഉപദേശകനായിരുന്ന കൌശിൿ ബസു ലോക ബാങ്കിന്റെ ചീഫ് ഇകൊണോമിസ്റ്റായി നിയമിതനായി. 60 കാരനായ ബസു ഒക്ടോബർ 1 മുതൽ തന്റെ പുതിയ തസ്തികയിൽ പ്രവർത്തനം ആരംഭിക്കും എന്ന് ലോക ബാങ്ക്‍ ഗ്രൂപ്പ് പ്രസിഡണ്ട് ജിം യോങ്ങ് കിം അറിയിച്ചു.
ലണ്ടൻ സ്ക്കൂൾ ഓഫ് ഇകൊണോമിക്സിൽ നിന്നും പി. എച്ച്. ഡി. കരസ്ഥമാക്കിയ ബസു 1992ൽ ഡെൽഹി സ്ക്കൂൾ ഓഫ് ഇകൊണോമിക്സിൽ സെന്റർ ഫോർ ഡെവെലപ്മെന്റ് ഇകൊണോമിക്സ് സ്ഥാപിക്കുകയുണ്ടായി.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ബഹുമതി, സാമ്പത്തികം