ഇറാന്‍ ആണവ ആയുധങ്ങള്‍ നിര്‍മ്മിക്കുന്നു എന്ന പാശ്ചാത്യ രാജ്യങ്ങളുടെ ആരോപണം ഇറാനെതിരെയുള്ള അവരുടെ വെറുപ്പിന്റെ ഭാവനാ സൃഷ്ടി മാത്രം ആണെന്ന് ഇറാന്റെ പരമോന്നത നേതാവായ അയത്തൊള്ള ഖമൈനി പ്രസ്താവിച്ചു. തങ്ങള്‍ക്ക് ഇത്തരം ഒരു രഹ്സ്യ പദ്ധതി ഇല്ല. അടിസ്ഥാന പരമായി ഇറാന്‍ ആണവ ആയുധങ്ങള്‍ക്ക് എതിരാണ്. ഇതിന്റെ നിര്‍മ്മാണവും ഉപയോഗവും ഇറാന്‍ നിരോധിച്ചിട്ടുണ്ട് എന്നും ഖമൈനി ദേശീയ ടെലിവിഷനിലൂടെ അറിയിച്ചു.
ഇറാന്റെ ആണവ പദ്ധതി സമാധാന പരമായ ആവശ്യങ്ങള്‍ക്ക് ഉള്ളതാണ് എന്നാണ് ഇറാന്റെ നിലപാട്. എന്നാല്‍ ഇറാന്‍ നടത്തിവരുന്ന യുറാനിയം സമ്പുഷ്ടീകരണം അണു ബോംബ് നിര്‍മ്മാണത്തിന് ഉപയോഗിക്കാവുന്ന രാസ പ്രക്രിയയാണ്. ഇത് ഉടന്‍ നിര്‍ത്തി വെയ്ക്കണം എന്ന ആവശ്യം ഇറാന്‍ ഇതു വരെ അംഗീകരിച്ചിട്ടില്ല.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇറാന്‍