ടൂണിസ്: സിറിയയില്‍ ബാഷർ അല്‍ അസദിനെതിരെ പോരാടുന്ന വിമതര്‍ക്ക് ലൈംഗിക തൃഷ്ണ ശമിപ്പിക്കുവാന്‍ സ്വയം തയ്യാറായി ടുണീഷ്യയില്‍ നിന്നും സ്ത്രീകൾ പോകുന്നതായി റിപ്പോര്‍ട്ട്. ജിഹാദ് അല്‍ നികാഹ് (സെക്സ് ജിഹാദ്) എന്നാണ് ഇവര്‍ ഇതിനു പേരിട്ടിരിക്കുന്നത്. യുദ്ധം ചെയ്യുന്ന പുരുഷന്മാരുടെ ലൈംഗിക തൃപ്തിക്കായി സേവനം ചെയ്യുന്നത് പുണ്യമാണെന്ന് ചില സംഘടനകള്‍ ഫത്വ പുറപ്പെടുവിച്ചതായും സൂചനയുണ്ട്. പത്തും ഇരുപതും മുതല്‍ നൂറു വരെ പുരുഷന്മാരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട സ്ത്രീകള്‍ ഉണ്ട്. ഇപ്രകാരം സെക്സ് ജിഹാദിനായി പോയ പല സ്ത്രീകളും ഗര്‍ഭിണികളായി നാട്ടില്‍ തിരിച്ചെത്തിയതായും ഇതിനു തടയിടണമെന്നും ടുണീഷ്യന്‍ മന്ത്രി ലുപ്തി ബിന്‍ ജൌദൌ ദേശീയ ഭരണഘടനാ അസംബ്ലി യോഗത്തില്‍ പറഞ്ഞു. സെക്സ് ജിഹാദിനായി അതിര്‍ത്തി കടക്കുവാന്‍ ശ്രമിച്ച ചില സ്ത്രീകള്‍ പിടിയിലായതായും വാര്‍ത്തയുണ്ട്.
- എസ്. കുമാര്‍
വിശ്വാസം അതല്ലെ യെല്ലാാം!!!!!!!!!!!!!!!!!!ജനങ്ങള്‍ ഇനിയും എത്രമാത്രം അറിവ് നേടാനുണ്ട്.. അള്ളാ തന്നെ ര്ഷിക്കട്ടേ…….