ത്രസിപ്പിക്കുന്ന വിജയവുമായി യുനെസ്കോ (UNESCO) യുടെ തലപ്പത്തേയ്ക്ക് ആദ്യമായി ഒരു വനിത എത്തി. ബള്‍ഗേറിയയുടെ മുന്‍ വിദേശ കാര്യ മന്ത്രിയും ഇപ്പോഴത്തെ സ്ഥാനപതിയുമായ ഇറിന ബോകോവയ്ക്കാണ് ഈ നേട്ടം കൈവരിക്കാന്‍ ആയത്.
പാരിസ് ആസ്ഥാനം ആയുള്ള സംഘടന ആണ് UNESCO(United Nations Educational, Scientific and Cultural Organization). സോവിയറ്റ് സഖ്യ രാജ്യങ്ങളില്‍ നിന്നും ഈ സ്ഥാനത്തേയ്ക്ക് വരുന്ന ആദ്യ വ്യക്തിയും കൂടിയാണ് ഇവര്‍.
ഇന്നലെ നടന്ന 58അംഗ എക്സിക്യൂട്ടീവ് ബോര്‍ഡില്‍ ഇറിനയ്ക്ക് 31 വോട്ടും തൊട്ടടുത്ത എതിരാളിയായ ഈജിപ്റ്റിന്റെ സാംസ്കാരിക മന്ത്രിയായ ഫറൂഖ് ഹോസ്നിയ്ക്ക് 27 വോട്ടും ലഭിച്ചു. ഈ നവംബറില്‍ നടക്കുന്ന യുനെസ്കോയുടെ ജനറല്‍ അസ്സംബ്ലിയിലേയ്ക്ക് ഇറിന ബോകോവയെ നോമിനേറ്റ് ചെയ്യും. യുനെസ്കോയുടെ ചരിത്രത്തിലെ ഏറ്റവും വാശിയേറിയ മത്സരമാണ് ഇന്നലെ നടന്നത്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഐക്യരാഷ്ട്രസഭ