ബ്രസല്‍സ്: ഗ്രീസിന്‍റെ 50 ശതമാനം കടം എഴുതിത്തള്ളുന്നതുള്‍പ്പടെയുള്ള തീരുമാനത്തില്‍ യൂറോപ്യന്‍ സാമ്പത്തികമാന്ദ്യം വര്‍ഷാവസാനത്തോടെ പരിഹരിക്കാന്‍ ധാരണയായതായി യൂറോപ്യന്‍ യൂനിയന്‍ നേതാക്കള്‍ അറിയിച്ചു. തകരുന്ന യൂറോപ്യന്‍ ബാങ്കുകളെ രക്ഷിക്കാന്‍ ഒരു ട്രില്യണ്‍ (ലക്ഷം കോടി) യൂറോ വകയിരുത്താന്‍ ധാരണയായി. കഴിഞ്ഞ ദിവസം ബ്രസല്‍സില്‍ ചേര്‍ന്ന മാരത്തണ്‍ ചര്‍ച്ചകള്‍ക്കു ശേഷമാണ് ഈ തീരുമാനങ്ങള്‍ നേതാക്കള്‍ കൈക്കൊണ്ടത്. പുതിയ സാമ്പത്തിക തീരുമാനങ്ങള്‍ പുറത്ത് വന്നതോടെ യൂറോപ്യന്‍ വിപണിയില്‍ മൂന്നു മാസത്തിനുശേഷം ഇതാദ്യമായി ഓഹരിവില ഉയര്‍ന്നു. യൂറോപ്പ് സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് കരകയറിത്തുടങ്ങിയെന്ന് യൂറോപ്യന്‍ പാര്‍ലമെന്‍റിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പ്രസിഡന്‍റ് ജോസ് മനുവല്‍ അവകാശപ്പെട്ടു.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: സാമ്പത്തികം