വാഷിംഗ്ടൺ: ക്യൂബയുടെ മുൻ പ്രസിഡന്റും കമ്യൂണിസ്റ്റ് വിപ്ലവകാരിയുമായ ഫിദൽ കാസ്ട്രോ അന്തരിച്ചു. അദ്ദേഹത്തിന്റെ സഹോദരനും ക്യൂബൻ പ്രസിഡന്റുമായ റൗൾ കാസ്ട്രോയാണ് വിവരം പുറത്തുവിട്ടത്. 90 വയസ്സായിരുന്നു.
ഹവാന സർവ്വകലാശാലയിൽ നിയമത്തിനു പഠിക്കുന്ന സമയത്താണ് ഫിദലിലെ വിപ്ലവകാരി ഉണരുന്നത്. പിന്നീട് ഡൊമനിക്കൻ റിപ്പബ്ലിക്കിലും കൊളാംബിയയിലും നടന്ന വിപ്ലവങ്ങളിൽ ഫിദൽ പങ്കാളിയായി. ജയിൽ വാസത്തിനു ശേഷം ചെഗുവേരയുമായി കണ്ടുമുട്ടുകയും അത് ചരിത്രത്തിലെ തന്നെ നിർണായകമായ സംഭവങ്ങൾക്ക് കാരണമാകുകയും ചെയ്തു. അങ്ങനെ ക്യൂബൻ വിപ്ലവത്തിന് തുടക്കമായി. കലാപത്തിനൊടുവിൽ ക്യൂബയിൽ കമ്യൂണിസ്റ്റ് സർക്കാർ അധികാരമേറ്റു.
അമേരിക്കയുടെ ശക്തനായ എതിരാളിയായിരുന്നു കാസ്ട്രോ. 638 തവണയാണ് അദ്ദേഹത്തെ കൊല്ലാൻ അമേരിക്ക ശ്രമിച്ചിട്ടുള്ളത്.
- അവ്നി