ബ്രസല്‍സ്: ഇറാനെതിരെ കൂടുതല്‍ ഉപരോധം കൊണ്ടുവരാനുള്ള നീക്കങ്ങള്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ ധനകാര്യ മന്ത്രിമാര്‍ അംഗീകാരം നല്‍കി. അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി (എ.ഐ.ഇ.എ) റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. കൂടാതെ ബ്രിട്ടന്‍ സ്വന്തം നിലയിലും പുതിയ ഉപരോധങ്ങള്‍ പ്രഖ്യാപിച്ചു. ഇറാനിലെ എംബസി വിദ്യാര്‍ത്ഥികള്‍ അടിച്ചു തകര്‍ത്തതിനെ തുടര്‍ന്ന് ബ്രിട്ടന്‍ തങ്ങളുടെ നയതന്ത്ര പ്രതിനിധികളെ പിന്‍വലിച്ചിട്ടുണ്ട്. ജര്‍മനി, ഫ്രാന്‍സ്, നെതര്‍ലാന്റ് എന്നീ രാജ്യങ്ങളും തങ്ങളുടെ അംബാസഡര്‍മാരെ ഇറാനില്‍നിന്ന് തിരിച്ചുവിളിച്ചു.
-