ശ്രീലങ്കയില്‍ തമിഴ് പുലികള്‍ക്കെതിരെ നടന്ന സൈനിക നടപടിക്കിടയില്‍ കീഴടങ്ങിയ തമിഴ് വംശജരെ പ്രസിഡണ്ടിന്റെ സഹോദരന്റെ നിര്‍ദ്ദേശപ്രകാരം ശ്രീലങ്കന്‍ സൈന്യം വധിച്ചതായി മുന്‍ സൈനിക മേധാവി ജനറല്‍ ശരത് ഫോണ്‍സേക്ക വെളിപ്പെടുത്തി.
മെയ് 2009ല്‍ യുദ്ധത്തിന്റെ അവസാന ഘട്ടത്തില്‍, കീഴടങ്ങാനുള്ള സൈന്യത്തിന്റെ നിര്‍ദ്ദേശം മാനിച്ചു കീഴടങ്ങിയവര്‍ക്കാണ് ഈ ഗതി വന്നത്. സൈനിക നടപടിക്ക് നേതൃത്വം വഹിച്ചത് താനാണെങ്കിലും പ്രസിഡണ്ട് മഹിന്ദ രാജപക്സയുടെ സഹോദരന്‍ ബസില്‍ രാജപക്സ ഡിഫന്‍സ് സെക്രട്ടറിക്ക് നല്‍കിയ നിര്‍ദ്ദേശം താന്‍ അറിഞ്ഞില്ല. കീഴടങ്ങുന്നവരെ എല്ലാം വധിക്കണം എന്ന ഈ നിര്‍ദ്ദേശം ഡിഫന്‍സ് സെക്രട്ടറി സേനാ കമാന്‍ഡറെ അറിയിച്ചതിനെ തുടര്‍ന്നാണ് കീഴടങ്ങിയ തമിഴ് വംശജരെ സൈന്യം വധിച്ചത് എന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍ കീഴടങ്ങാനുള്ള സന്നദ്ധത പുലികള്‍ കാണിച്ചിരുന്നില്ല എന്നാണ് ബസില്‍ രാജപക്സയുടെ നിലപാട്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: യുദ്ധം