മോസ്കോ : ഭഗവദ് ഗീത എന്ന പൌരാണിക ഭാരതീയ കാവ്യമല്ല റഷ്യന്‍ കോടതിയില്‍ നിരോധനം നേരിടുന്നത് എന്നും മൂല കൃതിയുടെ ഒരു വ്യാഖ്യാനം മാത്രമാണ് ഇപ്പോള്‍ വിവാദത്തില്‍ പെട്ടിരിക്കുന്നത് എന്നും അതിനാല്‍ ഈ വിഷയത്തില്‍ ഇന്ത്യയുടെ പരാതി അടിസ്ഥാന രഹിതമാണ് എന്നും റഷ്യ വ്യക്തമാക്കി. ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ കൃഷ്ണ കോണ്‍ഷ്യസ്നസ് (International Society for Krishna Consciousness – ISKCON) എന്ന സംഘടനയുടെ സ്ഥാപകനായ എ. സി. ഭക്തി വേദാന്ത സ്വാമി പ്രഭുപാദ 1968ല്‍ രചിച്ച ഭഗവദ് ഗീതയുടെ വ്യാഖ്യാനത്തില്‍ അദ്ദേഹം നടത്തിയ ചില പരാമര്‍ശങ്ങള്‍ റഷ്യന്‍ ഭീകര പ്രവര്‍ത്തന വിരുദ്ധ നിയമത്തിന്റെ 13ആം ഖണ്ഡികയ്ക്ക് എതിരാണെന്നും ഇതാണ് ഇപ്പോള്‍ കോടതിയുടെ പരിഗണനയില്‍ ഉള്ളതെന്നും റഷ്യ വിശദീകരിച്ചു.
- ജെ.എസ്.