ലോകത്തില്‍ ഏറ്റവുമധികം വേദന സംഹാരികള്‍ ഉപയോഗിക്കുന്നത് യു.എ.ഇയിലാണെന്ന് പഠന റിപ്പോര്‍ട്ട്. ആഗോള മാര്‍ക്കറ്റിംഗ് റിസര്‍ച്ച് കമ്പനിയായ സിനോവേറ്റ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. കഴിഞ്ഞ ആറ് മാസത്തിനിടയില്‍ യു. എ. ഇ. യിലെ താമസക്കാരില്‍ 72 ശതമാനം പേരും വേദന സംഹാരികള്‍ ഉപയോഗിച്ചതായി പഠനം പറയുന്നു. യു. എ. ഇ. ക്ക് പിന്നാലെ യു. കെ. യും ഓസ്ട്രേലിയയുമാണ് ഏറ്റവുമധികം വേദന സംഹാരികള്‍ ഉപയോഗിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഉള്ളത്.
തങ്ങളുടെ കടയില്‍ മൊത്തം മരുന്നുകളുടെ വില്‍പ്പനയില്‍ 30 ശതമാനം മുതല്‍ 40 ശതമാനം വരെ വേദന സംഹാരികളാണെന്ന് ഫാര്‍മസിസ്റ്റായ ജുനൈദ് പറയുന്നു.
യു. എ. ഇ. യിലെ ഭൂരിഭാഗം പേരും ചെറിയ തലവേദനയോ ജലദോഷമോ പനിയോ ഉണ്ടെങ്കില്‍ വേദന സംഹാരികള്‍ ഉപയോഗി ക്കുന്നവരാണെന്നാണ് കണ്ടെത്തല്‍. കാലാവസ്ഥയിലുള്ള വ്യത്യാസം കാരണം തലവേദന യു. എ. ഇ. യില്‍ മിക്കവര്‍ക്കുമുണ്ടത്രെ. പുറത്തെ കനത്ത ചൂടും അകത്തെ എയര്‍ കണ്ടീഷന്‍റെ തണുപ്പും മാറി മാറി അനുഭവിക്കുന്നത് കൊണ്ടാണിത്.
ഇത്തരത്തിലുള്ള സര്‍വേ റിപ്പോര്‍ട്ടുകളുടെ മാത്രം പിന്‍ബലത്തില്‍ പൊതു ജനങ്ങളുടെ ആരോഗ്യത്തെ ക്കുറിച്ച് വിലയിരുത്താ നാവില്ലെന്ന് ആരോഗ്യ മന്ത്രാലയ അധികൃതര്‍ വ്യക്തമാക്കുന്നു.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: വൈദ്യശാസ്ത്രം