Friday, June 25th, 2010

കാലം നല്‍കിയ മറുപടി : ഇറ്റലി പുറത്ത്‌

slovakian - team-epathramജൊഹാനസ്ബര്‍ഗ് :   കളിക്കളത്തില്‍ ലോകത്തിലെ തന്നെ മികച്ച 32   ടീമുകള്‍. ആദ്യാവസാനം വിജയം മാത്രം ലക്‌ഷ്യം വെക്കുന്ന ടീമുകള്‍ക്ക്‌ കളി മികവിന് ഒപ്പം  ഭാഗ്യവും കൂടി അനുഗ്രഹിക്കണം.  എങ്കിലേ  വന്‍ ലേബലില്‍ വരുന്ന  ടീമുകള്‍ക്ക് പോലും  പ്രാഥമിക ഘട്ടം കടന്നു കയറാന്‍ കഴിയുക യുള്ളൂ.  2002 ലെ ചാമ്പ്യന്മാരും  2006 ലെ രണ്ടാം സ്ഥാനക്കാരു മായ  ഫ്രഞ്ചുകാര്‍ പടിയിറങ്ങി.  ഇപ്പോള്‍ ഇതാ എവിടെയും എത്താതെ ‘നിലവിലെ ചാമ്പ്യന്മാര്‍’  എന്ന് പുകള്‍പെറ്റ ഇറ്റാലിയ ക്കാരും…!
 
ഇറ്റാലിയന്‍ ടീം,  എന്നും പ്രതിരോധാത്മക  ഫുട്‌ബോള്‍ ആണ് കളിക്കാറുള്ളത്‌.  കൊമ്പ് കുലുക്കി കൊല വിളി നടത്തി എത്തുന്ന എതിര്‍ ടീമിലെ അമര ക്കാരെ ഗോള്‍ അടിപ്പിക്കാതെ തടഞ്ഞു നിര്‍ത്തു ന്നതില്‍  എന്നും ഇറ്റലി ക്കാര്‍ മികവ് തെളിയിച്ചിട്ടുണ്ട്.  കാലു കൊണ്ടും  തല കൊണ്ടും തടയാന്‍ കഴിയാത്ത വരെ  കൈ കൊണ്ടും നാവു കൊണ്ടും ആക്രമിക്കുക.  ഫൌള്‍ നാടക ത്തിന്‍റെ   ഏതറ്റം വരെയും പോയിട്ട് ആയാലും  എതിര്‍ ടീം കളി ക്കാര്‍ക്ക്‌ ബുക്കിംഗ് –  മാര്‍ച്ചിംഗ് ഓര്‍ഡര്‍ വാങ്ങി നല്‍കുക.  (കഴിഞ്ഞ  ലോകകപ്പ്‌ ഫൈനലില്‍ സിനദിന്‍ സിദാന്‍ കൊടുത്ത പ്രതികരണം ഓര്‍ക്കുക).
 
ഇതിനെല്ലാം ഇടയിലും എതിര്‍ ഗോള്‍ പോസ്റ്റില്‍ ഗോള്‍ നേടാനുള്ള കഴിവ് കൊണ്ട് തന്നെ ഇറ്റാലിയന്‍ ഫുട്‌ബോളിനു വിജയ ചരിത്രം ഒത്തിരി ഉണ്ട്. മൈതാന മദ്ധ്യത്തില്‍ കളി നിയന്ത്രി ക്കാന്‍    റോബര്‍ട്ടോ ബാജിയോ യും ടോട്ടിയും എല്ലാം ഒരു അനുഗ്രഹം പോലെ  എന്നും അസൂറി പ്പടക്ക് തിളക്കം നല്‍കി യിരുന്നു.  2010ല്‍ കഥയാകെ മാറി.  ഫുട്‌ബോള്‍ ലോകത്ത്‌  ഇന്നേ വരെ കേട്ടു കേള്‍വി ഇല്ലാത്ത സ്ലോവാക്യ പോലും ഇറ്റലിയെ മലര്‍ത്തി അടിക്കുന്നു. സ്കോര്‍ 3 – 2. അങ്ങിനെ നിലവിലെ ചാമ്പ്യന്മാര്‍ക്കും മടക്ക ടിക്കറ്റ്‌. 

team-italy-epathram

അസൂറി കളുടെ നിഷേധാത്മക ഫുട്ബോളിന് കാലം നല്‍കിയ മറുപടി യാണ് ഈ നാണക്കേട്.
 
പരാഗ്വെ യെ പിടിച്ചു നിര്‍ത്തി 

കാല്‍പ്പന്തു കളിയില്‍  അധികമൊന്നും പാരമ്പര്യം അവകാശ പ്പെടാനില്ലാത്ത ന്യൂസിലന്‍ഡ് അതി ശക്തരായ പരാഗ്വെ യെ സമനില യില്‍ തളച്ചു.  എങ്കിലും അഞ്ചു പോയിന്‍റു മായി ഈ ഗ്രൂപ്പില്‍ നിന്നും പരാഗ്വെ  ഒന്നാം സ്ഥാന ക്കാരായി പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു.
 
 
ഹോളണ്ടിനു മൂന്നാം വിജയം 
 
ആഫ്രിക്കന്‍ പ്രതീക്ഷ കള്‍ക്ക്‌ കനത്ത ആഘാതം ഏല്‍പ്പിച്ച് ഹോളണ്ട് കാമറൂണിനെ ഒന്നിന് എതിരെ രണ്ടു ഗോളു കള്‍ക്ക് പരാജയ പ്പെടുത്തി. എഫ് – ഗ്രൂപ്പില്‍ ഇത് ഹോളണ്ടിന്‍റെ തുടര്‍ച്ചയായ മൂന്നാം വിജയം.
 
ഹോണ്ട വീണ്ടും ഹീറോ

ഏഷ്യന്‍ പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തി ജപ്പാന്‍ നോക്കൌട്ട് ഘട്ടത്തിലേക്ക് പ്രവേശിച്ചു. ഡെന്മാര്‍ക്കു മായുള്ള മല്‍സരത്തില്‍  തകര്‍ത്തു കളിച്ച ഹോണ്ടയുടെ നേതൃത്വ ത്തില്‍ ഒന്നിന് എതിരെ മൂന്ന്‍ ഗോളിന്‍റെ ആധികാരിക  വിജയ മാണ് ജപ്പാന്‍ നേടിയത്‌. ഗ്രൂപ്പ്‌ എഫ്- ചാമ്പ്യന്മാരായ  പരാഗ്വെ യുമാ യിട്ടാണ് ജപ്പാന്‍റെ പ്രീ ക്വാര്‍ട്ടറിലെ മല്‍സരം. 

നെതര്‍ലന്‍ഡ്സ് – സ്ലോവാക്യ പ്രീ ക്വാര്‍ട്ടറില്‍ ഏറ്റുമുട്ടും.
 
 
തയ്യാറാക്കിയത്: – ഹുസ്സൈന്‍ ഞാങ്ങാട്ടിരി

- pma

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തി
  • മാധവ് ഗാഡ്ഗില്ലിന് യു. എന്‍. ഇ. പി. ‘ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത്’ പുരസ്‌കാരം സമ്മാനിക്കും.
  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine