പ്രധാനമന്ത്രി കെവിന്‍ റൂഡ് രാജി വെച്ചതിനെ തുടര്‍ന്ന് ഉപ പ്രധാന മന്ത്രി ജൂലിയ ഗില്ലാര്‍ഡിനെ ഓസ്ട്രേലിയയുടെ പുതിയ പ്രധാന മന്ത്രിയായി തിരഞ്ഞെടുത്തു. ഇതോടെ ഓസ്ട്രേലിയയിലെ പ്രഥമ വനിതാ പ്രധാന മന്ത്രിയെന്ന ബഹുമതിക്ക് നാല്പത്തൊമ്പതുകാരിയായ ജൂലിയ അര്‍ഹയായി. ഭരണ കക്ഷിയായ ലേബര്‍ പാര്‍ട്ടിയിലെ അംഗങ്ങള്‍ ഒന്നടങ്കം ജൂലിയ ഗില്ലര്‍ഡിനെ പ്രധാനമന്ത്രിയായി തിരഞ്ഞെടു ക്കുകയായിരുന്നു. കെവിന്‍ റൂഡിന്റെ ജനസ്സമ്മതി കുറഞ്ഞത് ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ കനത്ത പ്രരാജയം ഏറ്റുവാങ്ങുവാന്‍ ഇടയാക്കും എന്ന് ഭൂരിപക്ഷം അംഗങ്ങളും അഭിപ്രായം ഉയര്‍ത്തിയതിനെ തുടര്‍ന്നായിരുന്നു അദ്ദേഹം രാജി വെച്ചത്. വ്യവസായം, ഊജ്ജം തുടങ്ങിയവയുമായി ബന്ധപ്പെട്ട് കെവിന്റെ നയങ്ങളില്‍ വന്ന പാളിച്ചകള്‍ കനത്ത വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. കെവിന്‍ റൂഡിന്റെ മന്ത്രിസഭയില്‍ ട്രഷറര്‍ ആയിരുന്ന വെയ്ന്‍ സ്വാനിനെ ഉപ പ്രധാനമന്ത്രി യായി തിരഞ്ഞെടുത്തിട്ടുണ്ട്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഓസ്ട്രേലിയ