ജൊഹാനസ്ബര്‍ഗ് : അടങ്ങാത്ത തിരമാല കണക്കെ കുതിച്ചെത്തി എതിര്‍ ഗോള്‍ മുഖം ലക്ഷ്യം വെക്കുന്ന കിടയറ്റ സ്ട്രൈക്കര്‍മാര്‍… ഗോളിലേക്ക് ഉന്നം വെക്കുന്ന ഓരോ ഷോട്ടും ഏതോ മായിക വലയത്തില്‍ പ്പെട്ടത് പോലെ ഗോള്‍ വല ഒഴിഞ്ഞു പോകുന്നു…! ലാറ്റിന്‍ അമേരിക്കന്‍ ശൈലിയുടെ വശ്യതയും യൂറോപ്യന്‍ കേളീ ശൈലിയുടെ കരുത്തും സമന്വ യിപ്പിച്ച് ആകര്‍ഷകമായ ഫുട്‌ബോള്‍ ലോകത്തിന് മുന്നില്‍ കാഴ്ച വെക്കുകയും ലോക റാങ്കിംഗില്‍ അമരത്ത് നില്‍ക്കുക യും ചെയ്യുന്ന സ്പെയിന്‍ എന്ന ടീമിനെ യാണ് ഇങ്ങിനെ ഗോള്‍ പോസ്റ്റിലെ ‘ദുര്‍ഭൂതം’ ആക്രമിക്കുന്നത്. കളിയുടെ എല്ലാ മേഖല കളിലും ആധിപത്യം പുലര്‍ത്തി യിട്ടും സ്വിസ്സു കാരോട് മറുപടി ഇല്ലാത്ത ഒരു ഗോളിന് തോല്‍ക്കാന്‍ തന്നെ ആയിരുന്നു നിലവിലെ യൂറോപ്യന്‍ ചാമ്പ്യന്‍ മാരുടെ തലവിധി.
സ്വിറ്റ്സര്‍ലണ്ടി നോടുള്ള തോല്‍വി യോടെ ലോകകപ്പിലെ മുന്നോട്ടുള്ള പ്രയാണം തന്നെ അവതാള ത്തിലായ കാള പ്പോരിന്‍റെ നാട്ടുകാര്‍ ഒരു ഫീനിക്സ് പക്ഷിയെ പ്പോലെ അതി ശക്ത മായ തിരിച്ചു വരവാണ് പിന്നീടുള്ള രണ്ടു കളി കളിലും നടത്തിയത്. സ്കോറിംഗി ലെ അപാകത മുഴച്ചു നിന്നു എങ്കിലും ഹോണ്ടുറാസിന് എതിരെ വ്യക്തമായ മാര്‍ജ്ജിനില്‍ വിജയിക്കാന്‍ എസ്പാനിയ ക്കാര്‍ക്ക് കഴിഞ്ഞു.
അതി ശക്തരായ ചിലി ക്ക് എതിരെ ആവേശോജ്ജ്വല മായ മല്‍സര ത്തില്‍ ഒന്നിന് എതിരെ രണ്ടു ഗോളു കളുടെ വിജയവും എച്ച് – ഗ്രൂപ്പിലെ ഒന്നാം സ്ഥാനവും കൈപ്പിടി യില്‍ ഒതുക്കാന്‍ കഴിഞ്ഞത് അവരുടെ മുന്നോട്ടുള്ള പ്രയാണ ത്തിന്‍റെ സൂചന യാണ് നല്‍കുന്നത്. കളി മികവിന് ഒത്ത ഫിനിഷിംഗ് പാടവം കൂടി പ്രകടിപ്പി ക്കുകയാണ് എങ്കില്‍ കാളപ്പോരി ന്‍റെ നാട്ടുകാര്‍ ജൊഹാനസ് ബര്‍ഗിലെ സോക്കര്‍ സിറ്റിയില്‍ കിരീടത്തിന് വേണ്ടിയുള്ള അവസാന പോരാട്ടത്തിന് കൊമ്പു കോര്‍ക്കു വാന്‍ ഉണ്ടാവും…!!!
ബ്രസീല്‍ : ആരാധകര്‍ ആശങ്കയില്‍
ബ്രസീല്‍ – പോര്‍ച്ചുഗല്‍ ആരാധകരെ ഒരു പോലെ നിരാശ പ്പെടുത്തി ക്കൊണ്ട് ഇരു ടീമുകളും ഗോള്‍ രഹിത സമനില യില്‍ പിരിഞ്ഞു. കക്കാ എന്ന സൂപ്പര്‍ താര ത്തിന്‍റെ അഭാവത്തില്‍ ഇറങ്ങിയ മഞ്ഞപ്പട, ലോകത്തിലെ ഒന്നാം നമ്പര്‍ ടീം എന്നത് പോയിട്ട് ഒരു ആവറേജ് ടീം എന്ന നില യിലേക്ക് പോലും ഉയരാതെ പോയത് ബ്രസീല്‍ ആരാധകരെ ആശങ്ക യിലാക്കി. നോക്കൗട്ട് ഘട്ടത്തില്‍ അപ്രതീക്ഷിത കളി പുറത്ത് എടുക്കുന്ന ചിലി യാണ് ബ്രസീലിന്‍റെ എതിരാളി കള്‍ എന്നത് ആശങ്ക ഇരട്ടിപ്പിക്കുന്നു.
ഉത്തര കൊറിയ യും ഐവറി കോസ്റ്റും പുറത്തായി
എങ്ങിനെ നന്നായി കളിക്കാം എന്ന് അറിയാത്ത കൊറിയ ക്കാരും കളി മികവ് പുറത്ത് എടുക്കാന്‍ കഴിയാതെ പോയ ഐവറി കോസ്റ്റും മരണ ഗ്രൂപ്പില്‍ നിന്നും പുറത്തായി. മറുപടി ഇല്ലാത്ത മൂന്നു ഗോളു കള്‍ക്കാണ് ഐവറി ക്കാര്‍ കൊറിയ യെ ഇന്നലെ തോല്‍പ്പിച്ചത്.
ഹോണ്ടുറാസ് – സ്വിസ്സ് സമനില
ലോകകപ്പില്‍ ഇന്നലെ നടന്ന ഹോണ്ടുറാസ് – സ്വിറ്റ്സര്‍ലന്‍ഡ് മല്‍സരം ഗോള്‍ രഹിത സമനില യില്‍ പിരിഞ്ഞു. എച്ച് – ഗ്രൂപ്പില്‍ നിന്നും ഇരു ടീമുകളും പുറത്തായി. ഇതേ ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായ സ്പെയിന്‍ പ്രീ ക്വാര്‍ട്ടറില്‍ പോര്‍ച്ചുഗലു മായി ഏറ്റുമുട്ടും.
തയ്യാറാക്കിയത്: – ഹുസ്സൈന്‍ ഞാങ്ങാട്ടിരി
- pma