സാന്യ : 2010 ലെ ലോക സുന്ദരിപ്പട്ടം മിസ്സ്. അമേരിക്ക അലക്സാന്‍ഡ്രിയ മില്‍സ് സ്വന്തമാക്കി. ലോക രാജ്യങ്ങളില്‍ നിന്നുള്ള 119 സുന്ദരി മാരെ പിന്നിലാക്കി യാണ് 18 കാരിയായ അലക്സാന്‍ഡ്രിയ ഈ കിരീടം ചൂടിയത്. ദക്ഷിണ ചൈന യിലെ വിനോദ സഞ്ചാര കേന്ദ്രമായ സാന്യയില്‍ നടന്ന ചടങ്ങില്‍ കഴിഞ്ഞ വര്‍ഷത്തെ ലോക സുന്ദരി ജിബ്രാള്‍ട്ടറില്‍ നിന്നുള്ള കൈനെ അല്‍ഡോറിനോ, അലക്സാന്‍ഡ്രിയ മില്‍സിനെ ലോകസുന്ദരി കിരീടം അണിയിച്ചു.
മിസ് ബോട്സ്വാന എമ്മാ വാറേയസ് രണ്ടാം സ്ഥാനത്തും മിസ് വെനസ്വേല അഡ്രിയാന വസിനി മൂന്നാം സ്ഥാനത്തും എത്തി. മിസ്. അയര്‍ലന്‍ഡ്, മിസ്. ചൈന എന്നിവരാണ് അവസാന റൗണ്ടില്‍ എത്തിയ മറ്റു രാജ്യങ്ങള്‍. 20 സെമി ഫൈനലിസ്റ്റുകളില്‍ നിന്ന് ഏഴ് പേരാണ് ഫൈനലിലേക്ക് അര്‍ഹത നേടിയത്. ഇന്ത്യക്കാരി മാനസ്വി മാംഗാ യ്ക്ക് ആദ്യ ഇരുപതു സ്ഥാനക്കാരില്‍ ഒരാളാവാന്‍ പോലും കഴിഞ്ഞില്ല.
- pma
പ്രിയങ്ക ചോപ്ര ലോക സുന്ദരി ആയതിനു ശേഷം ഇന്ത്യയില്‍ നിന്നും മറ്റാരും ലോക സുന്ദരി യുടെ കിരീടം ചൂടിയിട്ടില്ല