ബേണ്‍ : മുസ്ലിം വനിതകള്‍ ഉപയോഗിക്കുന്ന ബുര്‍ഖ പോലുള്ള മുഖാവരണങ്ങള്‍ പൊതു സ്ഥലങ്ങളില്‍ ഉപയോഗിക്കുന്നതിന് എതിരെ സ്വിസ്സ് പാര്‍ലിമെന്റില്‍ നിരോധന നിയമം പാസാക്കി. 77 നെതിരെ 101 വോട്ടുകള്‍ക്കാണ് ഇന്നലെ ഇത് പാസായത്. പൊതു ഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കുമ്പോഴും അധികൃതരുമായി ഇടപെടുമ്പോഴും മുഖം മറയ്ക്കുന്ന വേഷവിധാനങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്നും ഈ നിയമം വിലക്കും. ഒക്ടോബറില്‍ സ്വിറ്റ്സര്‍ലന്‍ഡ് തെരഞ്ഞെടുപ്പിന് മുന്‍പായി ഈ നിയമം ഉപരി സഭ പാസാക്കുന്നതോടെ പ്രാബല്യത്തില്‍ വരുത്താനാണ് ശ്രമം.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: നിയമം, മതം, മനുഷ്യാവകാശം, സ്ത്രീ വിമോചനം