യാങ്കൂണ്‍: യു.എസ് സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്‍റണ്‍ മ്യാന്‍മര്‍ ജനാധിപത്യ നേതാവ് ഔങ് സാന്‍ സൂ ചിയെയും കണ്ടു ചര്‍ച്ച നടത്തി. ഔദ്യോഗിക സന്ദര്‍ശനാര്‍ത്ഥം മ്യാന്‍മര്‍ തലസ്ഥാനമായ യാങ്കൂണില്‍ എത്തിയതായിരുന്നു ഹിലരി. 1955ന് ശേഷം മ്യാന്‍മറിലെത്തുന്ന അമേരിക്കയുടെ ആദ്യ വിദേശ കാര്യ സെക്രട്ടറിയാണ് ഹിലരി. ഉഭയകക്ഷി ബന്ധത്തിലെ പുതിയ അധ്യായമാണ് തന്റെ സന്ദര്‍ശനമെന്നും, ജനാധിപത്യ പാതയിലേക്ക് ചുവടു മാറി ക്കൊണ്ടിരിക്കുന്ന മ്യാന്‍മര്‍ ഭരണകൂടവുമായി അമേരിക്ക ഉഭയകക്ഷി ബന്ധങ്ങള്‍ ശക്തമാക്കുമെന്നും ഹിലരി ക്ലിന്റണ്‍ വ്യക്തമാക്കി.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അമേരിക്ക, മ്യാന്മാര്