ന്യൂഡെല്‍ഹി: 2012-ലെ മാന്‍ ബുക്കര്‍ പ്രൈസ് ചുരുക്കപ്പട്ടികയില്‍ മലയാളിയുടെ നോവലും ഇടം നേടി. പ്രമുഖ എഴുത്തുകാരായ നിക്കോളാസ് ബക്കറിന്റെ ‘ദി യിപ്‌സ്’, ഹില്ലാരി മാന്റലിന്റെ ‘ബ്രിങ് അപ്പ് ദി ബോഡീസ്’ എന്നീ നോവലുകള്‍ക്കൊപ്പമാണ് മലയാളിയായ ജീത് തയ്യിലിന്റെ നോവലും ഇടം നേടിയിട്ടുള്ളത്. ജീത് തയ്യിലിന്റെ ‘നാര്‍കോപോളിസ്’ എന്ന നോവലാണ് പുരസ്കാരത്തിനായി പരിഗണന പട്ടികയില്‍ ഉള്ളത്. 12 കൃതികളാണ് അവസാന പട്ടികയില്‍ ഇടം പിടിച്ചത്. കവിയും, നോവലിസ്റ്റും, സംഗീതജ്ഞനുമായ ഇദ്ദേഹം പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ ടി. ജെ. എസ്. ജോര്‍ജ്ജിന്റെ മകനാണ്. ജീത് തയ്യിലിന്റെ ‘ദീസ് എറേര്‍സ് ആര്‍ കറക്ട്’, ‘അപ്പോകാലിപ്‌സോ’, ‘ജെമിനി’ തുടങ്ങിയ കൃതികളും പ്രശസ്തമാണ്.
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യ, ബഹുമതി, ലോക മലയാളി, സാഹിത്യം