വാഷിങ്ടണ്‍: : തന്റെ എതിര്‍ സ്ഥാനാര്‍ഥി മിറ്റ് റോംനിക്കെതിരെ കടുത്ത വിമര്‍ശനവുമായി യു. എസ്. പ്രസിഡന്റ് ബറാക് ഒബാമ രംഗത്ത് വന്നു. വരാനിരിക്കുന്ന പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയാണ് മിറ്റ് റോംനി. സാമ്പത്തിക സാമൂഹിക പ്രശ്നങ്ങളില്‍ റോംനിയുടേത് തീവ്രനിലപാടാണ് എന്നും അതിനാല്‍ അദ്ദേഹം യു .എസിന്റെ പ്രസിഡന്റ് എന്ന ഭാരിച്ച ചുമതല വഹിക്കാനാകുംവിധം ഉത്തരവാദിത്തബോധവുമുള്ള ആളല്ലെന്നും ഇത്തരം ഗൗരവബുദ്ധില്ലാത്ത വ്യക്തിയെയല്ല അമേരിക്കയ്ക്ക് ആവശ്യമെന്നും ഒബാമ തുറന്നടിച്ചു. ഒബാമ ആദ്യമായാണ് തന്റെ എതിര്‍ സ്ഥാനാര്‍ഥിക്കെതിരെ ഇത്രയും രൂകഷമായ വിമര്‍ശനവുമായി രംഗത്ത് വരുന്നത്. അസോസിയേറ്റഡ് പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് ഒബാമ ഈ വിമര്‍ശനം നടത്തിയത്.
- ഫൈസല്‍ ബാവ