വാഷിംഗ്‌ടൺ: പ്രമുഖ വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസിന്റെ ട്വിറ്റര്‍ അക്കൗണ്ടിൽ അതിക്രമിച്ചു കയറിയ സൈബർ ക്രിമിനലുകൾ അമേരിക്കൻ പ്രസിഡന്റ് ബറാൿ ഒബാമയ്‌ക്ക് സ്‌ഫോടനത്തില്‍ പരിക്കേറ്റു എന്ന വ്യാജ വാർത്ത ട്വീറ്റ് ചെയ്തു. അസോസിയേറ്റഡ് പ്രസിന്റെ മൊബൈൽ ട്വിറ്റർ അക്കൌണ്ടും ഇവർ കയ്യേറി. വാർത്ത പരന്നതിനേ തുടർന്ന് സാമ്പത്തിക രംഗത്ത് അൽപ്പ നേരത്തേയ്ക്ക് അനിശ്ചിതത്വം നിലനിന്നുവെങ്കിലും ഉടൻ തന്നെ തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി അസോസിയേറ്റ് പ്രസ് വിശദീകരണം നൽകി.
വൈറ്റ്‌ഹൗസില്‍ ഉണ്ടായ ഇരട്ട സ്‌ഫോടനത്തിൽ ഒബാമയ്‌ക്ക് പരിക്ക് എന്നായിരുന്നു വ്യാജ ട്വീറ്റ്.
ഒബാമയ്‌ക്ക് പരുക്ക് പറ്റിയിട്ടില്ല എന്നും വൈറ്റ്‌ഹൗസില്‍ സ്‌ഫോടനം നടന്നിട്ടില്ലെന്നും പിന്നീട് വൈറ്റ്‌ഹൗസ് വക്‌താവ് ജേ. കാര്‍ണി പറഞ്ഞു. ഈ ട്വീറ്റിന്റെ ഉത്തരവാദിത്വം സിറിയന്‍ ഇലക്‌ട്രാണിക് ആര്‍മി എന്ന ക്രാക്കർ സംഘം ഏറ്റെടുത്തു.
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്റര്‍നെറ്റ്, കുറ്റകൃത്യം, തീവ്രവാദം, മാദ്ധ്യമങ്ങള്‍