ഇസ്ലാമാബാദ് : ഭിന്നലിംഗ വിഭാഗ ക്കാരിൽ ആത്മ വിശ്വാസ വും സുരക്ഷി തത്വ ബോധവും വർദ്ധി പ്പിക്കു ന്നതിന്‍റെ ഭാഗ മായി പാക് സര്‍ ക്കാര്‍ കൈകൊണ്ട ഏറ്റ വും പുതിയ നടപടി യായി 150 ഭിന്ന ലിംഗ ക്കാരായ അംഗ ങ്ങള്‍ ഉള്‍പ്പെടുന്ന സംഘ ത്തെ സൗദി അറേബ്യ യി ലേക്ക് അയക്കുന്നു.
ഹജ്ജ് ചെയ്യുവാന്‍ എത്തുന്ന വർക്കുള്ള സേവ ന ങ്ങള്‍ ക്കാ യിട്ടാണ് (ഖദ്ദാമുല്‍ ഹജ്ജാജ്) ഇവരെ മക്ക യി ലേക്ക് അയക്കുന്നത് എന്ന് ഐ. പി. സി. സിന്ധ് ബോയ്സ് സ്കൗട്ട്സ് കമ്മീഷ ണർ ആതിഫ് അമിൻ ഹുസൈൻ അറിയിച്ചു. ഒരു പ്രമുഖ വാര്‍ത്താ മാധ്യമ മാണ് ഇക്കാര്യം പുറത്തു വിട്ടത്.
ശാരീരിക പരിശോധനകളും പരീക്ഷയും വഴി യാണ് ‘ഖദ്ദാമുല്‍ ഹജ്ജാജ്’ വിഭാഗത്തില്‍ സേവ നങ്ങള്‍ ക്കായി ഇവരെ തെരഞ്ഞെ ടുക്കുക. യോഗ്യ രായ വർക്ക് മത കാര്യ വകുപ്പിന്‍റെ അംഗീ കാരം നല്‍കും.
സമൂഹ ത്തില്‍ അംഗീ കാരം ലഭിക്കുക വഴി ഇത്തര ക്കാര്‍ക്ക് ആത്മ വിശ്വാ സവും സുരക്ഷി തത്വ ബോധ വും നല്‍കുവാന്‍ സാധിക്കും എന്നാണ് അധികൃതരുടെ കണക്കു കൂട്ടല്‍.
സിന്ധ് പ്രവിശ്യ യിൽ 40 ഭിന്ന ലിംഗ ക്കാർ ഇപ്പോൾ തന്നെ ബോയ്സ് സ്കൗട്ട്സ് അസ്സോ സ്സിയേഷനിൽ അംഗ മായി കഴിഞ്ഞു എന്നും അധികൃതര്‍ അറിയിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: പാക്കിസ്ഥാന്, മതം, മനുഷ്യാവകാശം, ശാസ്ത്രം