സിറിയ : സ്കൂൾ വിദ്യാർഥിയായിരിക്കെ രണ്ടു കൂട്ടുകാരികൾക്കൊപ്പം ഐഎസിൽ ചേരാൻ സിറിയയിലേക്കു പോയ ബ്രിട്ടീഷ് യുവതി ഷമീമ ബീഗത്തിന്റെ പൗരത്വം ബ്രിട്ടൻ റദ്ദാക്കിയതിനു പിന്നാലെ ഷമീമ ബീഗത്തിനെയും കുഞ്ഞിനേയും തന്റെ രാജ്യത്തേക്ക് വിളിക്കാനൊരുങ്ങി ഷമീമയുടെ ഭർത്താവ് യാഗോ റെയ്ഡ്‌ജിക്. ഷമീമയുടെ ആവശ്യം ബ്രിട്ടൻ നിരസിച്ചതോടെയാണ് ഷമീമയെ നെതർലാൻഡിലേക്ക് കൂട്ടിക്കൊണ്ട് പോകാന്‍, ഇസ്ലാമിക് സ്റ്റേറ്റ് അനുഭാവിയായിരുന്ന യാഗോയുടെ നീക്കം.
യാഗോയ്ക്കും 23 വയസും ഷമീമയ്ക്ക് 15 വയസ് മാത്രം പ്രായമുളളപ്പോഴായിരുന്നു ഇവരുടെ വിവാഹം. ഷമീമയുടെ ജന്മനാടായ യുകെയും മാതാപിതാക്കളുടെ സ്ഥലമായ ബംഗ്ലാദേശും കയ്യൊഴിഞ്ഞ സാഹചര്യത്തിൽ ഭർത്താവിനൊപ്പം നെതര്‍ലാന്‍ഡിലേക്ക് മടങ്ങിപ്പോകാൻ എന്തൊക്കെ നിയമ തടസ്സങ്ങൾ ഉണ്ടാകുമെന്നതിനെക്കുറിച്ച് ആർക്കും വ്യക്തതയില്ല.
ഹോളണ്ടിലെ തീവ്രവാദി വാച്ച് ലിസ്റ്റിൽ യാഗോയുടെ പേര് ഉണ്ടെങ്കിലും പൗരത്വം നെതർലാൻഡ് റദ്ദാക്കിയിരുന്നില്ല.തിരിച്ചെത്തിയാൽ തീവവ്രാദ പ്രവർത്തനം നടത്തിയതിന് ചുരുങ്ങിയത് ആറ് കൊല്ലമെങ്കിലും ഇയാൾ തടവ് അനുഭവിക്കേണ്ടി വരും.
- അവ്നി
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, തീവ്രവാദം, ബ്രിട്ടൻ, മാദ്ധ്യമങ്ങള്‍