വാഷിംഗ്ടണ്‍ : ജോണ്‍സണ്‍ & ജോണ്‍സണ്‍ കമ്പനി വികസിപ്പിച്ച ഒറ്റ ഡോസ് കൊവിഡ് വാക്സിന്‍ അടിയന്തര ഉപയോഗത്തിന് യു. എസ്. ഫുഡ് ആൻഡ് ഡ്രഗ്ഗ് അഡ്മിനി സ്ട്രേ ഷന്‍ (എഫ്. ഡി. എ.) അനുമതി നല്‍കി. ഒറ്റ ഡോസിൽ തന്നെ ഫലം ചെയ്യും എന്നതിനാല്‍ അമേരിക്ക യില്‍ ഈ വാക്സിന്‍ ഉടൻ ഉപയോഗം തുടങ്ങും.
After a rigorous scientific review process, the FDA issued an emergency use authorization for a third safe and effective COVID-19 vaccine. It’s exciting news for all Americans, and an encouraging development in our efforts to bring an end to the crisis. https://t.co/jVRjdRie9V
— President Biden (@POTUS) February 28, 2021
കൊവിഡ് വക ഭേദ ങ്ങള്‍ക്കും ഈ വാക്സിന്‍ ഫലപ്രദം എന്നും കണ്ടെത്തി യിട്ടുണ്ട്. തിങ്കളാഴ്ച മുതല്‍ രാജ്യത്ത് വാക്സിന്‍ ഡോസു കള്‍ എത്തിക്കും. ഒറ്റ ഡോസ് ആയതിനാല്‍ വാക്‌സിന്‍ വിതരണം വേഗത്തില്‍ നടക്കും എന്നും അധികൃതര്‍ കരുതുന്നു.
യൂറോപ്പില്‍ വാക്സിന്‍ അടിയന്തിര ഉപയോഗത്തിനു വേണ്ടി ജോണ്‍സണ്‍ & ജോണ്‍സണ്‍ കമ്പനി ലോകാരോഗ്യ സംഘടന യുടെ അനുമതി തേടി.
- White House Tweet
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: covid-19, അമേരിക്ക, ആരോഗ്യം, മനുഷ്യാവകാശം, വൈദ്യശാസ്ത്രം