
അമേരിക്കയിലേക്ക് 75 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് കുടിയേറ്റ വിസ നിഷേധിച്ച് ഡൊണാൾഡ് ട്രംപ് ഭരണ കൂടം. രാജ്യത്തെ കുടിയേറ്റ വിരുദ്ധ നയങ്ങള്‍ ശക്തമാക്കിയതിന്റെ ഭാഗമായിട്ടാണ് ഈ നടപടി.
2026 ജനുവരി 21 മുതൽ ഇത് പ്രാബല്യത്തിൽ വരും. വിസ നിയന്ത്രണം ഏർപ്പെടുത്തിയ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഉൾപ്പെട്ടിട്ടില്ല.
ബ്രസീൽ, കൊളംബിയ, ഉറുഗ്വേ തുടങ്ങി ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾ, ബോസ്‌നിയ, അൽബേനിയ തുടങ്ങിയ ബാൾക്കൻ രാജ്യ ങ്ങൾ, റഷ്യ, കുവൈറ്റ്, യെമന്‍, ലെബനന്‍, ഇറാന്‍, ഇറാഖ്, ജോര്‍ദാന്‍, ഈജിപ്ത്, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാന്‍, കസാക്കിസ്ഥാന്‍, ഉസ്ബെക്കിസ്ഥാന്‍, ബംഗ്ലാദേശ്, ബര്‍മ്മ, ഭൂട്ടാന്‍, സിറിയ, ലിബിയ, അല്‍ബേനിയ, അള്‍ജീരിയ, ജോർജ്ജിയ, അസര്‍ ബൈജാന്‍, എത്യോപ്യ, എറിട്രിയ, ഉഗാണ്ട, കാമറൂണ്‍, ടാന്‍സാനിയ, കംബോഡിയ, സൊമാലിയ, സുഡാന്‍, ടുണീഷ്യ, തായ്‌ലന്‍ഡ് തുടങ്ങിയവ യാണ് ലിസ്റ്റിലുള്ള രാജ്യങ്ങൾ.
അമേരിക്കയുടെ കുടിയേറ്റ സംവിധാനം ദുരുപയോഗം ചെയ്യുന്നവർ, അമേരിക്കയുടെ സമ്പത്ത് കവരുന്നവര്‍ എന്നിങ്ങനെയുള്ള അധിക്ഷേപ പരാമര്‍ശവുമായി 75 രാജ്യങ്ങളിലെ പൗരന്മാരുടെ വിസാ അപേക്ഷകള്‍ നിരസിക്കാന്‍ അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട് മെന്റ് നിർദ്ദേശം നൽകി എന്ന് വാർത്താ ഏജൻസിയായ റോയിട്ടർ റിപ്പോർട്ട് ചെയ്തു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: visa-issue, അമേരിക്ക, ഇന്ത്യ, ക്രമസമാധാനം, ദേശീയ സുരക്ഷ, പ്രതിഷേധം, മനുഷ്യാവകാശം, വിവാദം




























