
ടെഹ്റാൻ : അമേരിക്കൻ ജനതക്ക് ഒരു തുറന്ന കത്തുമായി ഇറാൻ പ്രസിഡണ്ട് മസൂദ് പെസെഷ്കിയാൻ. ഒരു യുദ്ധവും ഞങ്ങള്‍ തുടങ്ങി വെച്ചിട്ടില്ല. എന്നാൽ ലോകത്തിന് മുന്നിൽ ഭീഷണിയായി ഇറാനെ ചിത്രീകരിക്കുകയാണ്.
മനുഷ്യ ചരിത്രത്തിലെ ഏറ്റവും പഴക്കം ചെന്ന നാഗരികതകളിൽ ഒന്നാണ് ഇറാൻ. ചരിത്രപരവും ഭൂമിശാസ്ത്ര പരവുമായ നേട്ടങ്ങൾ ഉണ്ടായിട്ടും ആധുനിക ചരിത്രത്തിൽ ഒരിക്കലും ആക്രമണ ത്തിന്റെയോ കൊളോണിയലിസ ത്തിന്റെയോ ആധിപത്യത്തിന്റെയോ പാതയിലൂടെ ഇറാൻ പോയിട്ടില്ല.
ഒരു യുദ്ധത്തിനും രാജ്യം തുടക്കം കുറിച്ചിട്ടില്ല. ഞങ്ങൾക്ക് നേരെ ഉണ്ടായിട്ടുള്ള എല്ലാ ആക്രമണ ങ്ങളെയും ശക്തമായി പ്രതിരോധിച്ചിട്ടും ഉണ്ട്. ഇത് കൊണ്ട് തന്നെ ഇറാനെ ഒരു ഭീഷണിയായി ചിത്രീകരിക്കുന്നത് ചരിത്ര പരമായ യാഥാർത്ഥ്യത്തിന് നിരക്കുന്നതല്ല.
അത്തരം ധാരണകൾ, അധികാരം ഉള്ളവരുടെ രാഷ്ട്രീയ-സാമ്പത്തിക താൽപ്പര്യങ്ങളുടെ സൃഷ്ടിയാണ്. അക്രമങ്ങളെ ന്യായീകരി ക്കാനും ആധിപത്യം നിലനിർത്താനും തന്ത്ര പ്രധാന വിപണികളെ നിയന്ത്രിക്കാനും ഒരു ശത്രുവിനെ ഉണ്ടാക്കി എടുക്കേണ്ടത് അവരുടെ ആവശ്യം ആയി മാറി. ഈയൊരു സാഹചര്യത്തിൽ ഭീഷണി നില നിൽക്കുന്നില്ല എങ്കിൽ പോലും അത് ഉണ്ട് എന്ന് സ്ഥാപിക്കാൻ അവർ ശ്രമിക്കുന്നു.
യുദ്ധങ്ങള്‍ ആര്‍ക്ക് വേണ്ടിയാണ് എന്ന് അമേരിക്കന്‍ ജനത ചിന്തിക്കണം. ഈ യുദ്ധത്തിലൂടെ അമേരിക്ക യിലെ ഏത് പൗരന്റെ താൽപര്യമാണ് സംരക്ഷിക്കപ്പെടുന്നത് ?. ഫലസ്തീൻ ജനതക്ക് എതിരായ കുറ്റകൃത്യത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനായാണ് ഇറാന് എതിരെ യു. എസ്. നീങ്ങിയത് എന്നും തുറന്ന കത്തിൽ മസൂദ് പെസെഷ്കിയാൻ പറഞ്ഞു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അമേരിക്ക, ഇറാന്, ക്രമസമാധാനം, തീവ്രവാദം, മനുഷ്യാവകാശം, യുദ്ധം




























