
അമേരിക്കയുടെ നേതൃത്വത്തിൽ ഇറാനിൽ നടത്തുന്ന അതിക്രമങ്ങളെ കുറിച്ച് അഭിപ്രായം പറഞ്ഞ പോപ്പ് ലിയോ മാർപ്പാപ്പയ്ക്ക് എതിരെ ഭീഷണിയുമായി അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്.
പോപ്പ് എന്ന നിലയിൽ ലിയോ തന്റെ കാര്യങ്ങൾ കൃത്യമായി ചെയ്യണം. കുറ്റ കൃത്യങ്ങൾ തടയുന്ന കാര്യത്തിൽ മാർപാപ്പയുടെ നിലപാട് ദുർബ്ബലം ആണെന്നും വിദേശ നയങ്ങൾ വളരെ മോശം ആണെന്നും ട്രംപ് പരിഹസിച്ചു.
അമേരിക്കയും ഇസ്രായേലും ചേർന്ന് ഇറാനിൽ നടത്തുന്ന മനുഷ്യത്വ രഹിതമായ അതിക്രമങ്ങൾ അവസാനിപ്പിക്കണം എന്ന് ശനിയാഴ്ച സെന്റ് പീറ്റേഴ്സ് ബസിലിക്ക യിൽ നടന്ന പ്രാർത്ഥനാ ശുശ്രൂഷയിലാണ് മാർപ്പാപ്പ ആഹ്വാനം ചെയ്തത്.
പോപ്പിന്റെ ഇപ്പോഴത്തെ നിലപാടുകൾ കത്തോലിക്കാ സഭയെ ദോഷകരമായി ബാധിക്കും. ഇറാന്റെ ആണവ പദ്ധതികൾ പോലുള്ള ഭീഷണികളെ ലിയോ പതിനാലാമൻ മാർപ്പാപ്പ അവഗണിക്കുന്നു എന്ന് ട്രംപ് കുറ്റപ്പെടുത്തി.
വെനസ്വേലയിൽ നിന്നുള്ള മയക്കു മരുന്ന് കടത്തും കുറ്റവാളികളുടെ കടന്നു കയറ്റവും തടയാൻ താൻ ശ്രമിക്കുമ്പോൾ അതിനെ മാർപ്പാപ്പ വിമർശിക്കുന്നത് ശരിയല്ല. നിയമപാലനത്തിൽ വിട്ടു വീഴ്ച ചെയ്യുന്ന നിലപാടാണ് വത്തിക്കാൻ സ്വീകരിക്കുന്നത് എന്നും ട്രംപ് പറഞ്ഞു.
തന്നെ നേരിടാൻ വേണ്ടിയാണ് ഒരു അമേരിക്കനെ പോപ്പ് ആയി സഭ തെരഞ്ഞെടുത്തത്. വൈറ്റ് ഹൗസിൽ താൻ ഇല്ലായിരുന്നു എങ്കിൽ ലിയോ വത്തിക്കാനിൽ ഉണ്ടാവില്ലായിരുന്നു എന്നും ട്രംപ് പരിഹസിച്ചു. അന്താ രാഷ്‌ട്ര രാഷ്ട്രീയത്തിൽ വത്തിക്കാൻ ഇടപെടുന്നത് ഗുണകരമല്ല എന്നും ട്രംപ് പറഞ്ഞു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അമേരിക്ക, ഇറാന്‍, ഇസ്രായേല്‍, കുറ്റകൃത്യം, ക്രമസമാധാനം, തീവ്രവാദം, ദേശീയ സുരക്ഷ, പ്രതിഷേധം, മതം, യുദ്ധം, റോം, വിവാദം




























