
ഇറാന് എതിരായ ഉപരോധങ്ങൾ അമേരിക്ക തുടരും എങ്കിലും സൈനിക നടപടികൾ തുടരേണ്ട സാഹചര്യം നിലവിൽ ഇല്ല എന്ന് യു. എസ്. സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ. പാരീസില്‍ നടന്ന G-7 വിദേശകാര്യ മന്ത്രിമാരുടെ ഉച്ചകോടിയിലാണ് യു. എസ്. സ്റ്റേറ്റ് സെക്രട്ടറി നിലപാട് വ്യക്തമാക്കിയത്.
ഇറാന് എതിരെ ആക്രമണങ്ങള്‍ തുടരില്ല എന്ന് യു. എസ്. പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇറാനുമായുള്ള സമാധാന ചര്‍ച്ചകള്‍ തുടരുന്നു എങ്കിലും അവര്‍ മുന്നോട്ടു വെച്ച ഉപാധികള്‍ അംഗീകരിക്കുവാൻ ആവില്ല എന്നും മാര്‍ക്കോ റൂബിയോ പറഞ്ഞു. നാവിക ഉപരോധം പിന്‍വലിക്കില്ല എന്നുള്ള നിലപാടിലാണ് അമേരിക്ക.
ഉപരോധം തുടരുന്നത് സമാധാന ചര്‍ച്ചകള്‍ക്ക് തിരിച്ചടിയാകും എന്നുള്ള ആശങ്കയും മേഖലയിൽ നില നിൽക്കുന്നു. Image Credit : റോയിട്ടേഴ്സ്
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അമേരിക്ക, ഇറാന്, ക്രമസമാധാനം, മനുഷ്യാവകാശം, യുദ്ധം




























