മുസ്ലിം ലീഗും ആര്യാടന്‍ ഫാമിലിയും കൊമ്പ് കോര്‍ത്ത് നില്‍ക്കുകയാണല്ലോ. ഇന്നലെ ആര്യാടന്‍ ഷൗക്കത്ത് മുസ്ലിം ലീഗ് നേതാവ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ക്കെതിരെ നടത്തിയ ആരോപണത്തെ സംബന്ധിച്ച ചര്‍ച്ചകളും വാഗ്വാദങ്ങളും ദൃശ്യ -ശ്രാവ്യ മാധ്യമങ്ങളില്‍ അരങ്ങേറി കൊണ്ടിരിക്കയാണ്.
ഈ വിഷയത്തില്‍ എഷ്യാനെറ്റ് റേഡിയോ ന്യൂസ് അവറില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് ഹുസൈന്‍ തങ്ങള്‍ വാടാനപ്പിള്ളി നടത്തിയ അഭിപ്രായമാണു മുഖവിലക്കെടുക്കേണതും പ്രസ് തുക ആരോപണത്തിന്റെ അഥവാ വിഷയത്തിന്റെ ഇസ് ലാമിക കാഴ്ചപ്പാടും. മറ്റൊരാള്‍ കൂടി തന്റെ അഭിപ്രായം ( അദ്ധേഹത്തിന്റെ പേരു വ്യക്തമായി ഓര്‍ക്കുന്നില്ല ) രേഖപ്പെടുത്തുകയുണ്ടായെങ്കിലും വ്യക്തതയില്ലായിരുന്നു കൂടാതെ എന്തോ മറച്ച് വെക്കാന്‍ ശ്രമിയ്ക്കുന്നതായും തോന്നി.
ഈ വിഷയത്തില്‍ ഹുസൈന്‍ തങ്ങള്‍ പറഞ്ഞതാണു ശരിയെങ്കിലും ഇത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ അധികാരിക പണ്ഡിത സംഘടനയായ, ഉള്ളാള്‍ തങ്ങളും കാന്തപുരം അബൂബക്കര്‍ മുസ്ലിയാരും അടങ്ങുന്ന പണ്ഡിതന്മാര്‍ നയിക്കുന്ന സമസ്ത കേരള ജ ം ഇയ്യത്തുല്‍ ഉലമ യുടെ അഭിപ്രായം ആരായാന്‍ ശ്രമിക്കുന്നതാണു അഭികാമ്യം.
ഇസ്ലാം ആര്‍ക്കും ദിവ്യത്വവും ദൈവികതയും പതിച്ച് കൊടുത്തിട്ടില്ല. പ്രവാചകന്മാര്‍ അടക്കം എല്ലാവരും ദൈവത്തിന്റെ സൃഷ്ടിയായാണു പരിഗണിക്കുന്നത്. പിന്നെ ചിലര്‍ക്ക് ചിലരേക്കാള്‍ മഹത്വവും ബഹുമാനവും ഉണ്ടാകും അത് ആദരിക്കപ്പെടേണ്ടതുമാണ്. എന്നാല്‍ അതിനെ ആരാധനയായി കാണേണ്ടതില്ല. കേരളത്തിലെ ബഹി ഭൂരിഭാഗം വരുന്ന സുന്നി മുസ്ലിം സമൂഹം മഹാന്മാരെ ആദരിക്കുന്നവരാണ`് അത് പോലെ തന്നെ മുഹമ്മദ് നബി (സ)യുടെ കുടുംബ പരമ്പരയില്‍ പെട്ടവരെയും ബഹുമാനിക്കുന്നു. ആദരിക്കുന്നു. ആ അര്‍ത്ഥത്തില്‍ മുസ് ലിം ലീഗ് നേതാവ് ശിഹാബ് തങ്ങളെയും ബഹുമാനിക്കുന്നു.
എന്നാല്‍ അദ്ധേഹം നയിക്കുന്ന അല്ലെങ്കില്‍ തങ്ങളെ മുന്നില്‍ നിര്‍ത്തി മറ്റ് ചിലര്‍ നയിക്കുന്ന മുസ്ലിം ലീഗുമായോ അതിന്റെ പ്രവര്‍ത്തനങ്ങളുമായോ പൂര്‍ണ്ണമായി യോജിച്ച് പോകാന്‍ എല്ലാ മുസ്ലിംങ്ങളും തയയ്യാറല്ല. എന്നാല്‍ പാണക്കാട് തങ്ങള്‍ ദൈവികത അവകാശപ്പെടുന്നതായും തട്ടിപ്പ് നടത്തുന്നതായും ആരോപിച്ചതില്‍ യാതൊരു അടിസ്ഥാനാവുമില്ല എന്നാണു എന്റെ അഭിപ്രായം.
എനനല്‍ ഏത് ചികിത്സയുടെ പേരിലായാലും തട്ടിപ്പും വെട്ടിപ്പുമായി നടക്കുന്നവര്‍ ധാരാളമുണ്ട് എന്നത് ഒരു വസ്തുതയാണ് ഇവിടെ ഓര്‍ക്കാതെ പോകുന്ന ഒരു കാര്യമുണ്ട്.. എന്ത് കൊണ്ടാണു ലീഗിനു ഈ ഗതി വരുന്നതെന്ന്. തങ്ങളുടെ ചൊല്‍പ്പടിയ്ക്ക് നില്‍ക്കാത്ത മുസ്ലിം പണ്ഡിതന്മാര്‍ക്ക് നേരെ ലീഗ് നടത്തിയ ഹീനമായ ആക്രമണങ്ങള്‍ക്കും അതിക്രമങ്ങളുക്കും ദുരാരോപണങ്ങള്‍ക്കും മുസ്ലിം മഹല്ലുകളില്‍ ലീഗ് അനുയായികള്‍ നടത്തിയ പിരിച്ച് വിടലുകള്‍ക്കും കുടിയൊഴിപ്പിക്കലുകള്‍ക്കും എല്ലാം ചുരുങ്ങിയ തോതിലെങ്കിലും തിരിച്ചു കിട്ടുകായാണിവിടെ.. സ്വന്തം നേതാവിനെതിരെ ആരോപണമുണ്ടായപ്പോള്‍ അനുയായികള്‍ക്ക് സഹിക്കുന്നില്ല.. ആക്രമണം അഴിച്ച് വിടുന്നു. ഈ വികാരം സുന്നി മുസ്ലിംങ്ങള്‍ അനുവര്‍ത്തിക്കാതിരുന്നത് ഇസ്ലം അക്രമത്തിന്റെ പാതയല്ല സ്വീകരിക്കുന്നത് എന്നതിനാലാണു.
കുണ്ടൂര്‍ അബ് ദുല്‍ ഖാദിര്‍ മുസ്ലിയാരുടെ മകന്‍ കുഞ്ഞുവിനെ കുത്തികൊന്നതും നെല്ലി കുത്ത് ഇസ്ല്മായില്‍ മുസ്ലിയാരെ കൊല്ലാന്‍ ശ്രമിച്ചതും എല്ലാം ലീഗ് നടത്തിയ അക്രമങ്ങളില്‍ ചിലത് മാത്രം.
ഇപ്പോഴും അണികളെ നേര്‍ വരയില്‍ നയിക്കാന്‍ ലീഗി നേതൃത്വത്തിനു കഴിയുന്നില്ല എന്നതിനെ ഉദാഹരണമാണു അടുത്തയിടെ പണ്ഡിതനും പ്രഭാഷകനുമായ അബ് ദുല്ലത്തിഫ് സ അ ദി പഴശ്ശിയുടെ വീടിനു നേര്‍ക്ക് നടന്ന ആക്രമണം.. എന്തിനു അന്തമായ വിരോധം മൂത്ത് നബി ദിനാഘോഷ പരിപാടി വരെ അലങ്കോല പ്പെടുത്തുന്ന ഈ വര്‍ഗം ഇനിയും പഠിച്ചില്ലെങ്കില്‍ ഹാ കഷ്ടം എന്നേ പറയാനുള്ളൂ.. ഇനിയെങ്കിലും ഒരു വിചിന്തനത്തിനു നേതാക്കളും അണികളും തയ്യാറായാല്‍ ആര്യാടന്മാര്‍ കേറി നിരങ്ങുന്നത് ഒഴിവാക്കാം. വിതച്ചതേ കൊയ്യാന്‍ കഴിയൂ…
– ബഷീര്‍ വെള്ളറക്കാട്