മോണ്ട് പെല്ലിയര്‍: ആറു വര്‍ഷത്തെ പ്രണയ ബന്ധത്തിനൊടുവില്‍ ചരിത്രത്തെ സാക്ഷിയാക്കി വിന്‍സെന്റും ബ്രൂണോയും ഫ്രാന്‍സിലെ ആദ്യ സ്വവര്‍ഗ്ഗ ദമ്പതിമാരായി. അഞ്ഞൂറോളം ക്ഷണിക്കപ്പെട്ട അതിഥികളുടേയും നൂറ്റമ്പതോളം മാധ്യമ പ്രവര്‍ത്തകരുടേയും സാന്നിധ്യത്തില്‍ ആയിരുന്നു വിവാഹം. ഫ്രാന്‍സിലെ സ്വവര്‍ഗ്ഗാനുകൂല പ്രവര്‍ത്തകരില്‍ ഒരാളാണ് വിന്‍സെന്റ്. ഒരു കുഞ്ഞിനെ ദത്തെടുക്കണമെന്നതാണ് ഈ സ്വവര്‍ഗ്ഗ ദമ്പതികളുടെ ആഗ്രഹം.
പ്രതിഷേധക്കാരെ ഭയന്ന് കനത്ത സുരക്ഷാ വലയം ഏര്‍പ്പെടുത്തിയിരുന്നു. വിവാഹത്തിനു തൊട്ടു മുമ്പ് ഹാളിന്റെ മുറ്റത്തേക്ക് പ്രതിഷേധക്കാര്‍ ആരോ പുക ബോംബ് എറിഞ്ഞിരുന്നു. യാഥാസ്ഥിതികരുടെ കടുത്ത പ്രതിഷേധത്തെ മറി കടന്ന് അടുത്തയിടെ ആണ് ഫ്രാന്‍സില്‍ സ്വവര്‍ഗ്ഗ വിവാഹം നിയമ വിധേയമാക്കിക്കൊണ്ട് ബില്‍ പാസ്സാക്കിയത്. ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി ഒരു വിഭാഗം തെരുവില്‍ ഇറങ്ങിയിരുന്നു. കുടിയേറി ഫ്രാന്‍സില്‍ എത്തുന്നവരും ഫ്രാന്‍സില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതില്‍ മുന്‍പന്തിയില്‍ ഉണ്ട്.