മധുര: ചെന്നൈ – മധുര കിങ് ഫിഷര്‍ വിമാനത്തിന്റെ മുന്‍ചക്രം പറന്നിറങ്ങുന്നതിനിടെ പൊട്ടിത്തെറിച്ചു. പൈലറ്റിന്റെ അവസരോജിതമായി ഇടപെടല്‍ മൂലം വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന 47 പേരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.
മധുര: ചെന്നൈ – മധുര കിങ് ഫിഷര്‍ വിമാനത്തിന്റെ മുന്‍ചക്രം പറന്നിറങ്ങുന്നതിനിടെ പൊട്ടിത്തെറിച്ചു. പൈലറ്റിന്റെ അവസരോജിതമായി ഇടപെടല്‍ മൂലം വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന 47 പേരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.
-
വായിക്കുക: അപകടം, ഇന്ത്യ, ക്രമസമാധാനം, ദുരന്തം, ദേശീയ സുരക്ഷ, പരിസ്ഥിതി, പോലീസ്, വിമാനം
ചിലി : രണ്ടു മാസത്തില്‍ ഏറെ കാലം ചിലിയില്‍ ഭൂമിക്കടിയില്‍ കുടുങ്ങിക്കിടന്ന മുപ്പത്തിമൂന്നു ഖനി തൊഴിലാളികളെ രക്ഷാ പ്രവര്‍ത്തകര്‍ സുരക്ഷിതരായി പുറത്ത് എത്തിച്ചു. ലോക ചരിത്രത്തില്‍ തന്നെ ഏറ്റവും അധികം ആളുകള്‍ ശ്വാസമടക്കിപ്പിടിച്ചു നിരീക്ഷിച്ച ഒരു രക്ഷാ പ്രവര്‍ത്തന സംരംഭമായിരുന്നു ഇത്. ബന്ധുക്കളോടും സുഹൃത്തുക്കളോടും ഒപ്പം ചിലിയിലെ പ്രസിഡണ്ടും ഇവരെയും കാത്ത് നില്‍ക്കുന്നത് ലോകം മുഴുവന്‍ ആകാംക്ഷയോടെ ടെലിവിഷന്‍ ചാനലുകളിലൂടെ നോക്കി നിന്നു. ഇവര്‍ ജോലി ചെയ്ത സാന്‍ ജോസിലെ ഖനിയില്‍ മണ്ണിടിഞ്ഞ് ഓഗസ്റ്റ് 5 നാണ് ഇവര്‍ 600 ലേറെ അടി താഴെ കുടുങ്ങി പോയത്.
- ജെ.എസ്.
ജക്കാര്‍ത്ത : ഇന്തോനേഷ്യയിലെ മദ്ധ്യ ജാവാ പ്രവിശ്യയില്‍ രണ്ടു തീവണ്ടികള്‍ തമ്മില്‍ കൂട്ടിമുട്ടി 33 പേര്‍ കൊല്ലപ്പെട്ടു. പന്ത്രണ്ടോളം പേര്‍ക്ക് പരിക്കുകള്‍ ഉണ്ട്. അപകടത്തെ തുടര്‍ന്ന് മൂന്നു ബോഗികള്‍ പാളം തെറ്റി. തകര്‍ന്നു പോയ ഒരു ബോഗിയില്‍ കുടുങ്ങിയവരാണ് അപകടത്തില്‍ പെട്ടത്. ഡ്രൈവറുടെ അശ്രദ്ധ മൂലമാണ് അപകടം നടന്നത് എന്ന് അധികൃതര്‍ പറയുന്നു. ഇന്ന് രാവിലെ മൂന്നു മണിയോടെയാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു ചികില്‍സിച്ചു വരുന്നു. എല്ലുകള്‍ തകര്‍ന്നും മറ്റ് മാരക മുറിവുകളും ഏറ്റ മിക്കവരുടെയും നില ഗുരുതരമാണ്.
- ജെ.എസ്.
വായിക്കുക: അപകടം, ഇന്തോനേഷ്യ
മനില: കഴിഞ്ഞ വര്‍ഷത്തെ മിസ് ഫിലിപ്പീന്‍സ് മെലഡി ഗെര്‍ബാക് (24) വാഹനാപകടത്തില്‍ മരിച്ചു. കിഴക്കന്‍ ഫിലിപ്പീന്‍സിലെ ബുലാ പട്ടണത്തില്‍ വച്ച് മെലഡി സഞ്ചരിച്ച കാറ് ഒരു ബസില്‍ ഇടിച്ചതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. മെലഡിക്കൊപ്പം സഞ്ചരിച്ചിരുന്ന രണ്ടു പേരും മരിച്ചു.
കഴിഞ്ഞ വര്‍ഷം ചൈനയില്‍ നടന്ന വിശ്വ സുന്ദരി മത്സരത്തില്‍ ഫിലിപ്പീന്‍സിനെ പ്രതിനിധീകരിച്ചത് മെലഡിയായിരുന്നു. ഈ വര്‍ഷത്തെ മിസ്.ഫിലിപ്പീന്‍സ് മത്സരത്തിന്റെ ചടങ്ങുകളില്‍ പങ്കെടുക്കുവാന്‍ പോകുമ്പോള്‍ ആയിരുന്നു അപകടം. മരിച്ച മെലഡിയുടെ അമ്മ ഫിലിപ്പീസുകാരിയും അച്ഛന്‍ ജര്‍മ്മന്‍ കാരനുമാണ്.
- എസ്. കുമാര്‍
ഇസ്‌ലാമാബാദ് : പാക്കിസ്ഥാനിലെ ഇസ്ലാമാബാദില്‍ മര്‍ഗല പര്‍വ്വത നിരകള്‍ക്ക് സമീപത്തെ താഴ്വരയില്‍ യാത്രാ വിമാനം തകര്‍ന്നു വീണു. തുര്‍ക്കിയില്‍ നിന്നും കറാച്ചി വഴി ഇസ്ലാമാബാദിലേക്ക് പോകുകയായിരുന്നു വിമാനം . 153 യാത്രക്കാരും ആറു ജീവനക്കാരും കയറിയ എയര്‍ ബ്ലൂ എയര്‍ ലൈന്‍സിന്റെ വിമാനമാണ് അപകടത്തില്‍ പെട്ടത്. കറാച്ചിയില്‍ നിന്നും പറന്നുയര്‍ന്ന് ഏകദേശം 90 മിനിറ്റിനു ശേഷമാണ് അപകടം ഉണ്ടായത് എന്നും അപകടത്തിനു മുന്‍പ് എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധം നഷ്ടപ്പെട്ടിരുന്നതായും സൂചനയുണ്ട്.
കനത്ത മഞ്ഞും മഴയും മൂലം താഴ്ന്ന് പറക്കുകയായിരുന്ന വിമാനം സമീപത്തെ കുന്നുകളില്‍ തട്ടിയതാകാം അപകട കാരണം എന്നാണ് പ്രാഥമിക നിഗമനം. പ്രദേശത്തെ പ്രതികൂല കാലാവസ്ഥ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകുന്നുണ്ട്. അപകടം നടന്ന സ്ഥലത്തേക്ക് റോഡു വഴിയെത്തുവാന്‍ ഉള്ള സാധ്യതകള്‍ ഇല്ലാത്തതിനാല്‍ സൈന്യത്തിന്റെ ഹെലികോപ്ടറുകള്‍ വഴിയാണ് രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
- എസ്. കുമാര്‍
ദുബായ് : മംഗലാപുരം വിമാന ദുരന്തത്തില്‍ പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കു ചേരുന്നതായി യു. എ. ഇ. യിലെ ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യന്‍ മീഡിയാ ഫോറം (ഐ. എം. എഫ്.) അറിയിച്ചു. ദുരന്തത്തെ കുറിച്ചുള്ള അന്വേഷണം ഊര്‍ജിതമാക്കണം എന്നും, യാത്രക്കാരുടെ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കണമെന്നും ഭാരവാഹികളായ ആല്‍ബര്‍ട്ട് അലക്സ്, വി. എം. സതീഷ്, സാദിഖ് കാവില്‍, ജലീല്‍ പട്ടാമ്പി എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
- ജെ.എസ്.
മംഗലാപുരം : ഒരു വലിയ പൊട്ടിത്തെറി കേട്ടത് ഓര്‍ക്കുന്നു അബ്ദുള്ള പുട്ടൂര്‍ ഇസ്മായില്‍. അതോടൊപ്പം വിമാനം രണ്ടു കഷ്ണമായി പിളര്‍ന്നു. 19A എന്ന തന്റെ സീറ്റ് വിമാനത്തിന്റെ ഇടതു ഭാഗത്ത് ജനാലയുടെ അടുത്തായിരുന്നു. വിമാനത്തിന്റെ ചക്രങ്ങള്‍ നിലത്ത് സ്പര്‍ശിച്ചു മൂന്നു മിനിട്ടോളം വിമാനം നിലത്ത് കൂടെ നീങ്ങിയത്തിനു ശേഷമാണ് താഴേയ്ക്ക് വീഴുന്നത് പോലെ അനുഭവപ്പെട്ടത്. അപ്പോഴാണ് വിമാനത്തിന്റെ വലതു വശം പിളരുന്നത് കണ്ടത്. കാലിനു കീഴെ തീ പിടിച്ചതും പെട്ടെന്നായിരുന്നു. പല സ്ഥലങ്ങളിലായി വിമാനം തകരുകയും മധ്യ ഭാഗത്തായി വലിയൊരു പിളര്‍പ്പ് ഉണ്ടാവുകയും ചെയ്തു. അതോടെ വിമാനത്തില്‍ നിന്നും പുറത്തു ചാടാന്‍ തീരുമാനിച്ചു. മധ്യ ഭാഗത്തെ വലിയ പിളര്പ്പിലൂടെ താന്‍ പുറത്തേക്ക് എടുത്തു ചാടി.
മംഗലാപുരത്ത് ഇന്നലെ തകര്‍ന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട എട്ടു പേരില്‍ ഒരാളാണ് ദുബായിലെ ഇബന്‍ ബത്തൂത്ത മോളിലെ ഒരു ഫാഷന്‍ കടയില്‍ സ്റ്റോര്‍ മാനേജരായ 37 കാരനായ അബ്ദുള്ള. താന്‍ രക്ഷപ്പെട്ട സാഹചര്യം ടെലഫോണ്‍ വഴി e പത്രവുമായി പങ്കു വെയ്ക്കുകയായിരുന്നു അദ്ദേഹം.
പുറത്തേക്കു ചാടിയ അബ്ദുള്ള കനത്ത ഒരു കാട്ടിലാണ് എത്തിയത്. കുറച്ചു ദൂരം നടക്കുകയും താഴേയ്ക്ക് ഇറങ്ങുകയും ചെയ്ത ഇദ്ദേഹം പെട്ടെന്ന് താഴേയ്ക്ക് വീണു. ഇറക്കത്തില്‍ വീണുരുണ്ട് മരച്ചില്ലകളിലും മറ്റും തട്ടി തെറിച്ചു വീണു. കയ്യും കാലുമെല്ലാം പൊട്ടി വേദനിച്ചു. എങ്കിലും താന്‍ നടത്തം തുടര്‍ന്നു.
ഏതാണ്ട് അര കിലോമീറ്ററോളം എങ്കിലും നടന്നു കാണും. അപ്പോഴേയ്ക്കും ഏതാനും പേര്‍ ഇദ്ദേഹത്തിന്റെ സഹായത്തിനായി ഓടിയെത്തി. അവര്‍ തനിക്ക് വെള്ളം തന്നു എന്നും തന്നെ ഏറെ സഹായിച്ചു എന്നും അബ്ദുള്ള കൃതജ്ഞതയോടെ ഓര്‍ക്കുന്നു. അവശനായിരുന്ന താന്‍ പറഞ്ഞു കൊടുത്ത ഫോണ്‍ നമ്പരില്‍ അവര്‍ തന്റെ ഭാര്യയെ വിളിച്ചു, തനിക്ക് വേണ്ടി അവരെ സമാശ്വസിപ്പിക്കുകയും ചെയ്തു.
തന്റെ ഭാര്യയും, ഭാര്യാ പിതാവും, മകളും, സഹോദരനും കൂടി തന്നെ സ്വീകരിക്കാനായി വിമാന ത്താവളത്തിലേക്ക് വരുന്ന വഴിയിലാണ് അവര്‍ക്ക് ഫോണ്‍ സന്ദേശം ലഭിച്ചത്. തനിക്ക് “ചെറിയ പരിക്ക്” ഏറ്റു എന്ന സന്ദേശം അവരെ നേരിയ തോതില്‍ ആശയ കുഴപ്പത്തില്‍ ആക്കി.
ഞങ്ങള്‍ ശരിക്കും ആശയ കുഴപ്പത്തിലായി എന്ന് അബ്ദുല്ലയുടെ സഹോദരന്‍ മൊഹമ്മദ് താഹ പറയുന്നു. “നിങ്ങളുടെ സഹോദരന്‍ ഞങ്ങളോടൊപ്പം ഉണ്ട്. അദ്ദേഹം സഞ്ചരിച്ച വിമാനത്തിന് തീ പിടിച്ചു. എന്നാല്‍ അദ്ദേഹത്തിന് കുഴപ്പം ഒന്നുമില്ല”. ഇതായിരുന്നു തങ്ങള്‍ക്കു ലഭിച്ച ഫോണ്‍ സന്ദേശം.
അബ്ദുള്ളയെ രക്ഷിച്ച ആളുകള്‍ അദ്ദേഹത്തെ വിമാന താവളത്തില്‍ എത്തിക്കുകയും പിന്നീട് അദ്ദേഹത്തെ മംഗലാപുരത്ത് കെ. എസ്. ഹെഗ്ടെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു.
കൈ കാലുകളിലും മുഖത്തും ചെറിയ പൊള്ളലുകള്‍ ഏറ്റ അബ്ദുള്ള സുഖം പ്രാപിച്ചു വരുന്നു.
- ജെ.എസ്.
മംഗലാപുരം : ദുബായില്‍ നിന്നും 166 പേരുമായി മംഗലാപുരത്ത് എത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ്സ് വിമാനം ഇറങ്ങുന്ന വേളയില്‍ തകര്‍ന്നു 158 പേര്‍ കൊല്ലപ്പെട്ടു. കണ്ണൂര്‍ കാസര്‍ഗോഡ് സ്വദേശികളായ 50ഓളം മലയാളികളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു എന്നാണു പ്രാഥമിക വിവരം. രാവിലെ 06:03നാണ് അപകടം നടന്നത്.
വിമാനം റണ്‍ വേയില്‍ ഇറങ്ങേണ്ട സ്ഥലത്ത് നിന്നും ഏതാണ്ട് 2000 അടി കഴിഞ്ഞു ഇറങ്ങിയതാണ് അപകടത്തിനു കാരണം ആയത് എന്ന് ദൃക്‌സാക്ഷികളുടെ മൊഴികളില്‍ നിന്നും അനുമാനിക്കപ്പെടുന്നു. ഇറങ്ങേണ്ട സ്ഥലം കഴിഞ്ഞതിനാല്‍ റണ്‍ വേ പൂര്‍ണമായി താണ്ടിയിട്ടും വിമാനത്തിന്റെ വേഗത കുറഞ്ഞില്ല. വിമാനം നിര്‍ത്താനായി പൈലറ്റ് ഈ അവസരത്തില്‍ അടിയന്തിര ബ്രേക്ക് ഉപയോഗിച്ചതോടെ വിമാനത്തിന്റെ ചക്രങ്ങള്‍ പൊട്ടിത്തെറിച്ചു. ചക്രങ്ങള്‍ ഇല്ലാതായ വിമാനം നിലത്തിടിക്കുകയും തീപിടിക്കുകയും ചെയ്തതോടെ ആളിക്കത്തുകയും പൊട്ടിത്തെറിക്കുകയും ആയിരുന്നു എന്നാണു അനുമാനിക്കപ്പെടുന്നത്.
ഷാര്‍ജയില്‍ ജോലി ചെയ്തിരുന്ന കാസര്‍ഗോഡ് ബേനൂര്‍ സ്വദേശിയായ ഹക്കീം (34) മരിച്ചവരില്‍ ഉള്‍പ്പെടുന്നു. ഷാര്‍ജയില്‍ സ്വന്തമായി ഫര്‍ണിച്ചര്‍ സ്ഥാപനം നടത്തി വന്ന കാസര്‍ഗോഡ് പരപ്പ് സ്വദേശികളും സഹോദരങ്ങളുമായ പച്ചിക്കാരന്‍ പ്രഭാകരന്‍, പറമ്പത്ത് കുഞ്ഞികൃഷ്ണന്‍ എന്നിവരും മരിച്ചതായി സംശയിക്കപ്പെടുന്നു. രക്ഷപ്പെട്ടവരുടെ പട്ടികയില്‍ ഇവരുടെ പേരില്ല എന്നതാണ് ഇവരുടെ അടുത്ത ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ ഇരുവരുടെയും കുടുംബങ്ങള്‍ കേരളത്തിലേക്ക് തിരിച്ചിട്ടുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെയുള്ള നമ്പരുകളില്‍ ഹെല്‍പ് ലൈന്‍ സംവിധാനങ്ങള്‍ ഏര്‍പെടുത്തിയിട്ടുണ്ട്:
മംഗലാപുരം : 0824-2220422, 0824-2220424
ന്യൂഡല്‍ഹി : 011-25656196, 011-25603101
ദുബായ് എയര്‍പോര്‍ട്ടിലെ എയര്‍ ഇന്ത്യ എക്സ്പ്രസ് ഓഫീസിന്റെ നമ്പര്‍ : 00971-4-2165828, 00971-4-2165829
- ജെ.എസ്.
ട്രിപ്പോളി : 104 പേരെയും വഹിച്ചു ട്രിപ്പോളിയിലെ വിമാന ത്താവളത്തില്‍ ഇറങ്ങാന്‍ ശ്രമിക്കവേ വിമാനം തകര്‍ന്നു. അപകടത്തില്‍ 103 പേര്‍ കൊല്ലപ്പെട്ടു. 10 വയസ്സുള്ള ഒരു ഡച്ച് ബാലന്‍ മാത്രം ഈ അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു. എല്ലുകള്‍ തകര്‍ന്ന കുട്ടിയെ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു ചികില്‍സിച്ചു വരുന്നു. കുട്ടിയുടെ നില തൃപ്തി കരമാണ് എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
ദക്ഷിണ ആഫ്രിക്കയിലേക്ക് വിനോദ സഞ്ചാരത്തിന് പോയവര്‍ ആയിരുന്നു വിമാനത്തില്‍ കൂടുതലും. ഇവരില്‍ 61 പേരും നെതര്‍ലന്‍ഡ്സില്‍ നിന്നുമു ള്ളവരായിരുന്നു. 93 യാത്രക്കാരും 11 ജീവനക്കാരുമാണ് ആഫ്രിക്കിയാ എയര്‍ വെയ്സിന്റെ ഈ എയര്‍ബസ് A330-200 വിമാനത്തില്‍ ഉണ്ടായിരുന്നത്.
- ജെ.എസ്.
ചൈനയിലെ ശങ്ഗ്ഷി പ്രവിശ്യയിലെ ബാന്‍ഗിയന്ഷി ഖനിയില്‍ മാര്‍ച്ച് 28 നുണ്ടായ അപകടത്തില്‍ 153 പേര്‍ ഖനിയില്‍ കുടുങ്ങിയിരുന്നു. ഖനിക്കുള്ളിലെ ഭിത്തി തകര്‍ന്ന് വെള്ളം കയറിയതായിരുന്നു അപകട കാരണം. ഖനിക്കകത്ത് കുടുങ്ങി കിടക്കുന്നവര്‍ക്ക് ഭക്ഷണവും ഓക്സിജനും എത്തിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഖനിക്കകത്ത് നിന്നും വെള്ളം പമ്പു ചെയ്ത് കളയാന്‍ മുവ്വായിര ത്തിലധികം രക്ഷാ പ്രവര്‍ത്തകരാണ് രംഗത്തുള്ളത്.
- ജെ.എസ്.