കൊളറാഡോയില്‍ ആറു വയസ്സുകാരന്‍ ഫാല്‍ക്കണ്‍ ഹീന്‍ കയറിയ ബലൂണ്‍ ആകാശത്തേക്ക് പറന്നു പോയി എന്ന വാര്‍ത്തയെ തുടര്‍ന്ന് ലോകം ഇന്നലെ 90 മിനിട്ടിലേറെ ശ്വാസമടക്കി ആ കാഴ്‌ച്ച കണ്ടു. ഇന്നലെ ഉച്ച തിരിഞ്ഞായിരുന്നു സംഭവം.
കുട്ടിയുടെ വീട്ടുകാര്‍ നിര്‍മ്മിച്ചു കൊണ്ടിരുന്ന ഹീലിയം വാതക ബലൂണിന്റെ പേടകത്തില്‍ കയറിയ ബാലന്‍ അത് കെട്ടി ഇട്ടിരുന്ന കയര്‍ അഴിച്ചു വിടുകയാണ് ഉണ്ടായത് എന്ന് ബാലന്റെ സഹോദരന്‍ കണ്ടതായി പോലീസ് അറിയിച്ചു. കയര്‍ അഴിഞ്ഞതോടെ പറന്നു പൊങ്ങിയ ബലൂണ്‍ ശക്തമായ കാറ്റില്‍ അതിവേഗം പറന്ന് നീങ്ങുകയാണ് ഉണ്ടായത്.
ബലൂണില്‍ ഘടിപ്പിച്ച പേടകത്തിന്റെ വാതില്‍ പൂട്ടിയിട്ടി ല്ലായിരുന്നു എന്നതിനാല്‍ കുട്ടി പേടകത്തില്‍ നിന്നും വീണു പോയിട്ടുണ്ടാവും എന്നായിരുന്നു സംശയം. ഏഴായിരം അടി ഉയരത്തില്‍ പറന്ന ബലൂണ്‍ മണിക്കൂറില്‍ അന്‍പത് കിലോമീറ്റര്‍ വേഗതയില്‍ കിഴക്കന്‍ ദിശയിലേക്ക് നീങ്ങി ക്കൊണ്ടിരുന്നു. പേടകത്തിന്റെ അടിയിലെ പലക തീര്‍ത്തും ദുര്‍ബലമാണ് എന്നതിനാല്‍ ചെറിയൊരു ആഘാതം പോലും അത് തകരുവാന്‍ ഇടയാക്കും എന്ന് വിദഗ്ദ്ധര്‍ വിലയിരുത്തി. ഇത്തരമൊരു സംഭവം ആദ്യമായാണ് നേരിടേണ്ടി വരുന്നത് എന്നതിനാല്‍ ഇതെങ്ങനെ കൈകാര്യം ചെയ്യണം എന്ന ആശയ ക്കുഴപ്പത്തില്‍ ആയിരുന്നു അധികൃതര്‍.
90 മിനുട്ടോളം പറന്ന ശേഷം ബലൂണ്‍ നിലത്തിറ ങ്ങിയപ്പോഴേക്കും രക്ഷാ പ്രവര്‍ത്തകര്‍ ഫയര്‍ എഞ്ചിനും മറ്റ് സന്നാഹങ്ങളുമായി ഓടിയടുത്തു. എന്നാല്‍ ബലൂണില്‍ കുട്ടി ഉണ്ടായിരുന്നില്ല.
അതോടെ കുട്ടി പറക്കുന്ന തിനിടയില്‍ വീണു പോയിട്ടുണ്ടാവും എന്ന സംശയം പ്രബലപ്പെട്ടു. അന്വേഷണങ്ങള്‍ പുരോഗമി ക്കുന്നതിനിടെ പൊടുന്നനെ കുട്ടി അവന്റെ വീട്ടില്‍ തന്നെ പ്രത്യക്ഷപ്പെട്ടതോടെ കഥയ്ക്ക് പരിസമാ പ്തിയാവുകയും ചെയ്തു. കയര്‍ ഊരി ബലൂണ്‍ പറത്തിയ കുട്ടി, പേടി കാരണം തട്ടിന്‍ പുറത്ത് ഒരു പെട്ടിയില്‍ കയറി ഒളിച്ചിരിക്കു കയായിരുന്നു.
ഏതായാലും ഒന്നര മണിക്കൂറോളം ലോകത്തെ മുഴുവന്‍ മുള്‍മുനയില്‍ നിര്‍ത്തിയ ബാലന്‍ ലോകമെമ്പാടുമുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ ഒരു ആഘോഷമായി മാറി.
“ബലൂണ്‍ ബോയ്” എന്ന പേരില്‍ പ്രസിദ്ധനായ ബാലന്‍ പറത്തി വിട്ട ബലൂണിന്റെ ചിത്രമടങ്ങിയ റ്റീ ഷര്‍ട്ടുകള്‍ വരെ ഈ ഒന്നര മണിക്കൂറിനുള്ളില്‍ വിപണിയില്‍ രംഗത്ത് വരികയും ചെയ്തു. ഒരു മണിക്കൂറിനുള്ളില്‍ ഫേസ് ബുക്കില്‍ മൂന്ന് ഫാന്‍ പേജുകളും ഗ്രൂപ്പുകളും രൂപം കൊണ്ടു.