ബ്രിട്ടനില്‍ സര്‍ദാരിക്കു ചെരിപ്പേര്

August 10th, 2010

ലണ്ടന്‍ : പാക്കിസ്ഥാന്‍ പ്രസിഡണ്ട് ആസിഫലി സര്‍ദാരിക്ക് നേരെ ബിട്ടന്‍ സന്ദര്‍ശനത്തിനിടെ ചെരിപ്പേറു ണ്ടായതായി പാക്കിസ്ഥാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബര്‍മിങ്ങ് ഹാമില്‍ ഒരു പരിപാടിയില്‍ പ്രസംഗിച്ചു കൊണ്ടിരിക്കു ന്നതിനിടയില്‍ ഷമിം ഖാന്‍ എന്ന ആളാണ് സര്‍ദാരിക്കു നേരെ ചെരിപ്പെറിഞ്ഞത്. ഇന്ത്യയില്‍ വച്ച് പാക്കിസ്ഥാനെതിരെ പ്രസ്ഥാവന നടത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണുമായി ചര്‍ച്ച നടത്തിയതില്‍ ഉള്ള പ്രതിഷേധമാണ് ചെരിപ്പേറിനു കാരണമായി പറയുന്നത്. സര്‍ദാരിയുടെ ശരീരത്തില്‍ ചെരിപ്പ് കൊണ്ടില്ല. സംഭവം അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ നിഷേധിച്ചിട്ടുണ്ട്.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ഇന്ത്യയില്‍

July 28th, 2010

david-cameron-epathramന്യൂഡല്‍ഹി : ബ്രിട്ടിഷ് പ്രധാന മന്ത്രി ഡേവിഡ്‌ കാമേറോണ്‍ തന്റെ പ്രഥമ ഇന്ത്യന്‍ സന്ദര്‍ശനത്തിനായി എത്തിച്ചേര്‍ന്നു. ഇന്നലെ രാത്രിയാണ് അദ്ദേഹം ബാംഗളൂരില്‍ എത്തിയത്. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കു മേലെ ബ്രിട്ടന്‍ ഏര്‍പ്പെടുത്തിയ വിസാ നിയന്ത്രണങ്ങള്‍ ഇന്തോ ബ്രിട്ടീഷ്‌ ബന്ധങ്ങളെ അടുത്തയിടെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. മാത്രമല്ല, അഫ്ഗാനിസ്ഥാനിലെ പാക്കിസ്ഥാന്‍ താലിബാനു നേരെ ബ്രിട്ടന്‍ സ്വീകരിച്ച മൃദു സമീപനവും ഇന്ത്യക്ക്‌ നീരസം ഉളവാക്കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ ബ്രിട്ടീഷ്‌ പ്രധാന മന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശനം ഏറെ പ്രാധാന്യം അര്‍ഹിക്കുന്നു.

എന്നാല്‍ ബ്രിട്ടീഷ്‌ പ്രധാന മന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഒരു മുഖ്യ ഉദ്ദേശം ബ്രിട്ടീഷ്‌ യുദ്ധ വിമാനങ്ങള്‍ ഇന്ത്യന്‍ നാവിക സേനയ്ക്കും വ്യോമ സേനയ്ക്കും വില്‍ക്കുക എന്നതാവും എന്നാണ് സൂചന. ബ്രിട്ടീഷ്‌ “ഹോക്ക്” പരിശീലന വിമാനങ്ങള്‍ ഇന്ത്യന്‍ സൈന്യത്തിന് കൈമാറുന്നതിലൂടെ ഒരു ബില്യണ്‍ ഡോളറിന്റെ കച്ചവടമാണ് ബ്രിട്ടന്‍ ലക്‌ഷ്യമാക്കുന്നത്.

ഇതിനു പുറമേ ബ്രിട്ടീഷ്‌ സര്‍വകലാ ശാലകള്‍ക്ക് ഇന്ത്യയില്‍ പ്രവേശനം ലഭിക്കുവാനും, ബ്രിട്ടന്റെ പരിസ്ഥിതി സൌഹൃദ സാങ്കേതിക വിദ്യ ഇന്ത്യയ്ക്ക്‌ വില്‍ക്കാനും, ബ്രിട്ടീഷ്‌ അടിസ്ഥാന സൌകര്യ വികസന കമ്പനികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ഇന്ത്യയില്‍ ലഭ്യമാക്കാനും ബ്രിട്ടീഷ്‌ പ്രധാന മന്ത്രി ഈ സന്ദര്‍ശന വേളയില്‍ ശ്രമിക്കും.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

വംശീയ ആക്രമണത്തില്‍ പെണ്‍കുട്ടികള്‍ക്കും പങ്ക്

September 11th, 2009

Ekram-Haqueവംശീയ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ വംശജന്‍ ഇക്രം ഹഖിനെ ആക്രമിച്ച ചെറുപ്പക്കാരുടെ സംഘത്തില്‍ പെണ്‍കുട്ടികളും ഉണ്ടായിരുന്നു എന്ന് പോലീസ് കണ്ടെത്തി. റമദാന്‍ ആയതിനാല്‍ തന്റെ ചെറുമകളുമായി പള്ളിയില്‍ നിന്നും പ്രാര്‍ത്ഥന കഴിഞ്ഞു വീട്ടിലേക്ക് മടങ്ങവെയാണ് ഒരു സംഘം ചെറുപ്പക്കാര്‍ ഇവരെ ആക്രമിച്ചത്. ഓഗസ്റ്റ് 31 ന് നടന്ന ആക്രമണത്തില്‍ തലക്ക് അടിയേറ്റ് ഗുരുതരമായി പരിക്കേറ്റ ഇക്രം ഹഖ് പിന്നീട് ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു എന്നാണ് കേസ്. ആക്രമണത്തെ തുടര്‍ന്ന് ഉണ്ടായ ഞെട്ടലില്‍ നിന്നും ബ്രിട്ടനിലെ ഇന്ത്യന്‍ സമൂഹം ഇനിയും മോചിതമായിട്ടില്ല. ഭയം മൂലം സംഭവം കണ്ടു നിന്ന ദൃക്‌ സാക്ഷികള്‍ പോലും പോലീസിന് മൊഴി നല്‍കാന്‍ തയ്യാറായിട്ടില്ല എന്നത് കേസിനെ ദുര്‍ബലമാക്കുന്നു. പതിനഞ്ച് വയസിനു താഴെയുള്ള മൂന്ന് കുട്ടികള്‍ക്കെതിരെ പോലീസ് കേസെടുക്കുകയും ഇവര്‍ കോടതിയില്‍ ഹാജരാകുകയും ചെയ്തിട്ടുണ്ട്. കൂടെ ഉണ്ടായിരുന്ന പെണ്‍കുട്ടികളെ പോലീസ് തിരയുകയാണ്.
 


UK Police looking for teenage girls in racial attack


 
 

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വംശീയ ആക്രമണത്തില്‍ ഇന്ത്യാക്കാരന്‍ കൊല്ലപ്പെട്ടു

September 8th, 2009

stop-racismവംശ വെറി പൂണ്ട ഒരു പറ്റം ചെറുപ്പക്കാരുടെ ആക്രമണത്തിന് ഇരയായി 67 കാരനായ ഒരു ഇന്ത്യന്‍ വംശജന്‍ ലണ്ടനില്‍ കൊല്ലപ്പെട്ടു. എഴുപതുകളില്‍ ബ്രിട്ടനിലേക്ക് കുടിയേറിയ കൊല്‍ക്കത്ത സ്വദേശി ആയിരുന്ന ഇക്രം ഉല്‍ ഹഖ് ആണ് കൊല്ലപ്പെട്ടത്. റമദാന്‍ ആയതിനാല്‍ വൈകീട്ടത്തെ പ്രാര്‍ത്ഥനകള്‍ കഴിഞ്ഞ് മൂന്ന് വയസുള്ള തന്റെ ചെറു മകളുമൊത്ത് പള്ളിയില്‍ നിന്നും വീട്ടിലേക്ക് മടങ്ങുന്ന വഴിയിലാണ് ഒരു പ്രകോപനവും ഇല്ലാതെ ഒരു പറ്റം ചെറുപ്പക്കാര്‍ ഇയാളെ ആക്രമിച്ചത്. ഒരു വലിയ സംഘം ചെറുപ്പക്കാര്‍ ഇയാളെ ആക്രമിക്കുകയും പുറകില്‍ നിന്നും തലക്ക് അടിയേറ്റ ഇയാള്‍ ബോധ രഹിതന്‍ ആവുകയും ചെയ്തു. പ്രധാനമായും ഏഷ്യന്‍ വംശജര്‍ താമസിക്കുന്ന പ്രദേശത്തു വെച്ചാണ് ആക്രമണം നടന്നത് എങ്കിലും ഭയം മൂലം ഇതിനെ കുറിച്ച് പ്രദേശ വാസികള്‍ കൂടുതല്‍ സംസാരിക്കാന്‍ തയ്യാറാവുന്നില്ല. അവസാനം ക്ലോസ്ഡ് സര്‍ക്ക്യൂട്ട് ടിവിയിലെ ചിത്രങ്ങളാണ് ആക്രമണം നടത്തിയ സംഘത്തെ തിരിച്ചറിയാന്‍ പോലീസിനെ സഹായിച്ചത്.
 


Racial attack in UK – Indian origin man dies


 
 

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സ്വരാജ് പോള്‍ ബ്രിട്ടിഷ് ഡെപ്യൂട്ടി സ്പീക്കറായി

December 11th, 2008

പ്രമുഖ പ്രവാസി വ്യവസായി സ്വരാജ് പോള്‍ ബ്രിട്ടിഷ് നിയമ സഭയിലെ ആദ്യ ഏഷ്യന്‍ ഡെപ്യൂട്ടി സ്പീക്കറായി ചരിത്രം കുറിച്ചു. ബ്രിട്ടനിലെ അധികാര സ്ഥാന ങ്ങളില്‍ ഇതിനു മുന്‍പും പല ഇന്ത്യാക്കാരും എത്തിയിട്ടുണ്ട് എങ്കിലും ഇത്രയും ഉയര്‍ന്ന സ്ഥാനത്തേക്ക് ഏഷ്യയില്‍ നിന്നു തന്നെ ഒരാള്‍ ശുപാര്‍ശ ചെയ്യപ്പെടുന്നത് ആദ്യമാണ്. മള്‍ട്ടി നാഷണല്‍ കമ്പനിയായ കപാറോയുടെ സ്ഥാപകനായ സ്വരാജ് പോള്‍ ഒരു പക്ഷേ ബ്രിട്ടനിലെ ഏറ്റവും പ്രശസ്തനായ വ്യവസായി ആണ് . ഇന്ത്യാ ഗവണ്മെന്റിന്റെ പത്മഭൂഷണ്‍ ബഹുമതി ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

പുറത്താക്കപ്പെട്ട ഇന്ത്യാക്കാര്‍ക്ക് ബ്രിട്ടനിലേയ്ക്ക് തിരിച്ചു വരാന്‍ അനുമതി

July 11th, 2008

കോടതി വിധിയെ തുടര്‍ന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ പ്രവാസി ഇന്ത്യക്കാരെ പ്രതികൂലമായി ബാധിച്ച ഇമിഗ്രേഷന്‍ നിയമങ്ങള്‍ പിന്‍വലിച്ചു. നവമ്പര്‍ 2006ല്‍ നടപ്പിലാക്കിയ ഇമിഗ്രേഷന്‍ നിയമങ്ങള്‍ പതിനായിര ക്കണക്കിന് ഇന്ത്യാക്കാര്‍ക്ക് തങ്ങളുടെ ജോലി നഷ്ടപ്പെടാന്‍ ഇടയാക്കിയിരുന്നു.

യൂറോപ്യന്‍ യൂണിയനു പുറത്തു നിന്നുള്ള പ്രവാസികള്‍ക്കാണ് ഇമിഗ്രേഷന്‍ നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നത്. യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ളവരെ പ്രോത്സാഹിപ്പിയ്ക്കാന്‍ വേണ്ടി ആണ് ബ്രിട്ടന്‍ ഇങ്ങനെ ഒരു നിയമം കൊണ്ടു വന്നിരുന്നത്. എന്നാല്‍ പിന്‍കാല പ്രാബല്യത്തോടെ ഈ നിയമം നടപ്പിലാക്കിയപ്പോള്‍ ബ്രിട്ടനില്‍ ജോലി ചെയ്തു വന്നിരുന്ന പതിനായിര ക്കണക്കിന് ഇന്ത്യാക്കാര്‍ക്ക് ജോലി നഷ്ടപ്പെടുകയുണ്ടായി. ഈ നിയമം ഇവര്‍ ചെയ്യുന്ന ജോലികള്‍ക്ക് ഇവരെ അയോഗ്യരായി പ്രഖ്യാപിച്ചത് ആയിരുന്നു കാരണം.

ഒരു ജോലിയ്ക്ക് ആളെ നിയമിയ്ക്കുമ്പോള്‍ പ്രസ്തുത തസ്തികയ്ക്ക് യൂറോപ്യന്‍ യൂണിയന്‍ അംഗ രാജ്യങ്ങളില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഇല്ലെങ്കില്‍ മാത്രമെ പുറമെ നിന്നുള്ളവര്‍ക്ക് തൊഴില്‍ നല്‍കാവൂ എന്ന് നിഷ്കര്‍ഷിക്കു ന്നതായിരുന്നു ഈ നിയമം. ഇത് മുന്‍ കാല പ്രാബല്യത്തില്‍ നടപ്പിലാക്കിയതോടെ പ്രവാസി ഇന്ത്യക്കാര്‍ക്ക് തങ്ങളുടെ ജോലി നഷ്ടപ്പെടുകയാണ് ഉണ്ടായത്.

ഇതിനെ തുടര്‍ന്ന് അയ്യായിരത്തോളം ഇന്ത്യക്കാര്‍ തിരികെ നാട്ടിലേയ്ക്ക് മടങ്ങി. വിസ കാലാവധി നീട്ടി കിട്ടാന്‍ അപേക്ഷിച്ച പലര്‍ക്കും സര്‍ക്കാര്‍ നാട് കടത്തല്‍ ഉത്തരവായിരുന്നു നല്‍കിയത്. ഇതറിഞ്ഞ പലരും കാലാവധി നീട്ടുവാനുള്ള അപേക്ഷ പോലും നല്‍കാതെ നാട്ടിലേയ്ക്ക് മടങ്ങുകയും ചെയ്തു.

ഇതിനെതിരെ പ്രവാസി ഇന്ത്യാക്കാര്‍ നടത്തിയെ നിയമ യുദ്ധം വിജയിക്കുകയും ഏപ്രില്‍ എട്ടിന് ഇന്ത്യാക്കാര്‍ക്ക് അനുകൂലമായ വിധി പ്രഖ്യാപിയ്ക്കുകയും ചെയ്തത് e പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. മുന്‍ കാല പ്രാബല്യത്തോടെ ഇങ്ങനെ ഒരു നിയമം നടപ്പിലാക്കാനാവില്ല എന്നായിരുന്നു കോടതിയുടെ പക്ഷം.

ഈ വിധിയുടെ പശ്ചാത്തലത്തില്‍ ആണ് ബ്രിട്ടീഷ് സര്‍ക്കാര്‍ തങ്ങളുടെ നയം മാറ്റിയതായി അറിയിച്ചിട്ടുള്ളത്.

രാജ്യം വിട്ട ഇന്ത്യാക്കാര്‍ക്ക് ഇനി ബ്രിട്ടനിലേയ്ക്ക് മടങ്ങാനാവും. ഇങ്ങനെ വിസയ്ക്ക് അപേക്ഷിക്കുന്നവരില്‍ നിന്ന ഫീസ് ഈടക്കുകയുമില്ല എന്ന് ഈ നിയമത്തിന് എതിരായി നിരന്തരം പ്രയത്നിച്ച് വിജയം കണ്ട പ്രവാസി ഫോറത്തിന്റെ ഡയറക്ടര്‍ അമിത് കപാഡിയ അറിയിച്ചു.



- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പ്രവാസി ഇന്ത്യന്‍ ഡോക്ടര്‍മാര്‍ക്ക് ചരിത്ര വിജയം

May 2nd, 2008

പതിനാറായിരത്തോളം ഇന്ത്യന്‍ ഡോക്ടര്‍മാരെ തൊഴില്‍ രഹിതരാക്കാനുള്ള ബ്രിട്ടീഷ് സര്‍ക്കാരിന്റെ നീക്കത്തിനെതിരെ പ്രവാസി ഡോക്ടര്‍മാര്‍ നടത്തിയ ചെറുത്ത് നില്‍പ്പ് വിജയകരമായി.

ഡോക്ടര്‍മാര്‍ക്ക് അനുകൂലമായ കോടതി വിധിക്കെതിരെ സര്‍ക്കാ‍രിന്റെ അപ്പീല്‍ ഹൌസ് ഓഫ് ലോഡ്സ് തള്ളുകയാണുണ്ടായത്.

2006 ഏപ്രിലില്‍ കൊണ്ട് വന്ന വിവാദ നിയമപ്രകാരം യൂറോപ്യന്‍ ഡോക്ടര്‍മാര്‍ ലഭ്യമല്ലെങ്കില്‍ മാത്രമേ മറ്റ് രാജ്യക്കാര്‍ക്ക് ജോലി ലഭിക്കുമായിരുന്നുള്ളൂ. മുന്‍ കാല പ്രാബല്യത്തോടെ നടപ്പിലാക്കിയ ഈ നിയമം മൂലം പതിനാറായിരത്തോളം ഇന്ത്യന്‍ ഡോക്ടര്‍മാര്‍ക്കാണ് പൊടുന്നനെ ജോലി ലഭിക്കാത്ത അവസ്ഥ സംജാതമായത്.

തൊഴില്‍ രഹിതരായ ഇന്ത്യന്‍ ഡോക്ടര്‍മാര്‍ അമ്പലങ്ങള്‍ക്കും ഗുരുദ്വാരകള്‍ക്കും മുന്നില്‍ സൌജന്യ ഭക്ഷണത്തിന് ക്യൂ നില്‍ക്കുന്നത് ബ്രിട്ടനില്‍ ഒരു സാധാരണ കാഴ്ച്ചയായ് മാറിയിരുന്നു. ചിലരുടെ ആത്മഹത്യക്കും ഇത് കാരണമായി.



- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

8 of 8678

« Previous Page « മകളെ തടവില്‍ വച്ചു ബലാത്സംഗം ചെയ്ത പിതാവ് നാസി അതിക്രമത്തിന്റെ ബാക്കിപത്രമെന്ന്
Next » പ്രതിവര്‍ഷം വാഹനാപകടങ്ങളില്‍ കൊല്ലപ്പെടുന്നത് 12 ലക്ഷം പേര്‍ »



  • ജിമ്മി കാര്‍ട്ടര്‍ അന്തരിച്ചു
  • സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തി
  • മാധവ് ഗാഡ്ഗില്ലിന് യു. എന്‍. ഇ. പി. ‘ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത്’ പുരസ്‌കാരം സമ്മാനിക്കും.
  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine