ഭാര്യയ്ക്ക് സ്റ്റിറോയ്ഡ് നല്‍കിയ പ്രവാസി അറസ്റ്റില്‍

November 2nd, 2011

domestic-violence-epathram

ലണ്ടന്‍ : മാസങ്ങളോളം ഭാര്യയ്ക്ക് രഹസ്യമായി ഭക്ഷണത്തില്‍ സ്റ്റിറോയ്ഡ് കലര്‍ത്തി നല്‍കിയ പ്രവാസി ഇന്ത്യാക്കാരന്‍ ബ്രിട്ടനില്‍ അറസ്റ്റിലായി. ഭാര്യയുടെ തൂക്കം വര്‍ദ്ധിപ്പിക്കുകയും അതോടെ ഭാര്യയ്ക്ക് ജോലിക്ക് പോകാന്‍ കഴിയാതെ ആവുകയും ചെയ്യാനാണത്രെ ദല്‍വാര സിംഗ് ഈ കടുംകൈ ചെയ്തത്. കഴിഞ്ഞ വര്ഷം നവംബര്‍ മുതല്‍ ജനുവരി വരെ ഇയാള്‍ തുടര്‍ച്ചയായി ഭാര്യയുടെ ഭക്ഷണത്തില്‍ മരുന്ന് കലര്‍ത്തി. ഇതേ തുടര്‍ന്ന് ഭാര്യയുടെ മുഖത്ത് ക്രമാതീതമായി രോമം വളരുകയും ദേഹം മുഴുവന്‍ ചൊറിച്ചില്‍ അനുഭവപ്പെടുകയും ചെയ്തു. തനിക്ക്‌ ഡോക്ടറെ കാണണം എന്ന് ആവശ്യപ്പെട്ട ഭാര്യയോട്‌ അകാരണമായ ആശങ്കയാണ് ഇത് എന്ന് പറഞ്ഞ് ഇയാള്‍ വിലക്കുകയും ചെയ്തു. ഒരു നാള്‍ ഇയാള്‍ രഹസ്യമായി മുറിയില്‍ ഇരുന്ന് മരുന്ന് കലര്‍ത്തുന്നത് മകള്‍ കണ്ടതിനെ തുടര്‍ന്ന് ഭാര്യ നടത്തിയ തെരച്ചിലില്‍ ഒരു അലമാരി നിറയെ സ്റ്റിറോയ്ഡുകള്‍ കണ്ടെടുത്തു. ഈ വിവരം പോലീസിനെ വിളിച്ചു പറഞ്ഞതോടെയാണ് ദല്‍വാര സിംഗ് പോലീസ്‌ പിടിയിലായത്‌.

ഇയാളെ ഭാര്യയെ കാണുന്നതില്‍ നിന്നും കോടതി വിലക്കിയിട്ടുണ്ട്. ഒരു വര്ഷം തടവ്‌ ശിക്ഷ കോടതി വിധിച്ചുവെങ്കിലും ഇത് രണ്ടു വര്‍ഷത്തേക്ക് ഒഴിവാക്കി ഇയാളെ ഒരു പെരുമാറ്റ ദൂഷ്യ നിവാരണ പരിപാടിയില്‍ പങ്കെടുപ്പിക്കുവാനാണ് കോടതി തീരുമാനിച്ചത്‌.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

മര്‍ഡോക്ക്‌ പ്രായശ്ചിത്തം ചെയ്യുന്നു

October 23rd, 2011

rupert-murdoch-epathram

ലണ്ടന്‍ : വധിക്കപ്പെട്ട സ്ക്കൂള്‍ വിദ്യാര്‍ത്ഥിനിയുടെ ഫോണ്‍ സന്ദേശങ്ങള്‍ ചോര്‍ത്തി വാര്‍ത്ത ശേഖരിച്ചു വിറ്റ മാധ്യമ രാജാവ്‌ റൂപേര്‍ട്ട് മര്‍ഡോക്ക്‌ അവസാനം പ്രായശ്ചിത്തത്തിന്റെ വഴിയിലേക്ക്‌. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന് 32 ലക്ഷം ഡോളര്‍ നഷ്ടപരിഹാരമായി നല്‍കാം എന്നാണ് പെണ്‍കുട്ടിയുടെ കുടുംബവുമായി നടത്തിയ ചര്‍ച്ചയ്ക്കൊടുവില്‍ മര്‍ഡോക്ക്‌ സമ്മതിച്ചത്‌. ഇതിന് പുറമെ 16 ലക്ഷം ഡോളര്‍ പെണ്‍കുട്ടിയുടെ കുടുംബം പറയുന്ന ജീവകാരുണ്യ നിധിയിലേക്ക് മര്‍ഡോക്ക്‌ സംഭാവനയായി നല്‍കുകയും ചെയ്യും.

2002 ല്‍ കാണാതായ മില്ലി എന്ന പതിമൂന്നുകാരി പെണ്‍കുട്ടിയുടെ ഫോണ്‍ സന്ദേശങ്ങള്‍ ചോര്‍ത്തിയാണ് മര്‍ഡോക്കിന്റെ ന്യൂസ് ഓഫ് ദ വേള്‍ഡ്‌ എന്ന ടാബ്ലോയ്ഡ് പത്രത്തിന്റെ വാര്‍ത്താ റിപ്പോര്‍ട്ടര്‍മാര്‍ വാര്‍ത്തകള്‍ ശേഖരിച്ചിരുന്നത് എന്ന് വെളിപ്പെട്ടത് വന്‍ വിവാദത്തിന് വഴി വെച്ചിരുന്നു. ആരോപണത്തെ തുടര്‍ന്ന് ഈ പത്രം തന്നെ അടച്ചു പൂട്ടാന്‍ മര്‍ഡോക്ക്‌ നിര്‍ബന്ധിതനായി.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഭൂട്ടാന്‍ രാജാവിന്റെ വിവാഹം

October 12th, 2011

bhutan-king-jigme-khesar-jetsun-pema-epathram

തിംഫു : ഭൂട്ടാന്‍ രാജാവ്‌ ജിഗ്മേ ഖേസര്‍ നംഗ്യേല്‍ വാംഗ്ഷുക്കിന്റെ വിവാഹം നാളെ നടക്കും. 31 കാരനായ രാജാവ്‌ 21 കാരിയായ ജെറ്റ്‌സണ്‍ പേമയെ നാളെ രാവിലെ പുനാഖയിലെ “അത്യാഹ്ലാദ കൊട്ടാര” ത്തില്‍ വെച്ചാണ് പരമ്പരാഗത ചടങ്ങുകളോടെ വിവാഹം കഴിക്കുക. ഓക്സ്ഫോര്‍ഡ് ബിരുദ ധാരിയായ രാജാവ്‌ ഇന്ത്യയിലും ബ്രിട്ടനിലുമായാണ് തന്റെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്‌. 2008 നവമ്പറില്‍ രാജാവായി സ്ഥാനമേറ്റ അദ്ദേഹം രാജ്യത്തെ ജനാധിപത്യത്തിലേക്ക്‌ നയിച്ചു കൊണ്ട് ചരിത്രത്തില്‍ സ്ഥിര പ്രതിഷ്ഠ നേടി. ഇന്ത്യയിലെ നെഹ്‌റു കുടുംബവുമായി നല്ല ബന്ധം പുലര്‍ത്തുന്ന രാജ കുടുംബത്തിലെ ഈ അപൂര്‍വ വിവാഹത്തില്‍ പങ്കെടുക്കാന്‍ രാഹുല്‍ ഗാന്ധി എത്തും എന്നാണ് കരുതപ്പെടുന്നത്.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ബ്രിട്ടനില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ മേല്‍ അദ്ധ്യാപകര്‍ ചാരവൃത്തി ചെയ്യുന്നു

October 1st, 2011

indian-students-britain-epathram

ലണ്ടന്‍ : ബ്രിട്ടനിലേക്കുള്ള വിസ ലഭിക്കാനായി മാത്രം പഠന വിസയ്ക്കായി അപേക്ഷിക്കുകയും പിന്നീട് പഠനം തുടരാതെ തൊഴില്‍ തേടി പോവുകയും ചെയ്യുന്നവരെ പിടികൂടാനായി ബ്രിട്ടീഷ്‌ സര്‍വകലാശാലകളിലെ അദ്ധ്യാപകരോട് വിദ്യാര്‍ത്ഥികളുടെ നീക്കങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുവാനും സംശയം തോന്നുന്ന പക്ഷം ഉടന്‍ തന്നെ ഈ വിവരം അധികൃതരെ അറിയിക്കുവാനും നിര്‍ദ്ദേശം നല്‍കിയത്‌ ചര്‍ച്ചാവിഷയം ആവുന്നു. അദ്ധ്യാപകര്‍ ഈ രീതിയില്‍ വിദ്യാര്‍ത്ഥികളെ സംശയ ദൃഷ്ടിയോടെ കാണുന്നത് അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും തമ്മിലുള്ള ആരോഗ്യകരമായ ബന്ധത്തെ പ്രതികൂലമായി ബാധിക്കും എന്നാണ് ആശങ്ക. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയില്‍ 27,000 ത്തില്‍ പരം വിദ്യാര്‍ത്ഥികളെ പറ്റി ഇത്തരത്തില്‍ അദ്ധ്യാപകര്‍ രഹസ്യ വിവരം നല്‍കിയതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.

ഇന്ത്യയടക്കം ഒട്ടേറെ രാജ്യങ്ങളില്‍ നിന്നും ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് ബ്രിട്ടീഷ്‌ സര്‍വകലാശാലകളില്‍ ഉന്നത പഠനത്തിനായി എത്തുന്നത്. ഇവരില്‍ നിന്നും ലഭിക്കുന്ന ഫീസ്‌ പല സര്‍വകലാശാലകളുടെയും പ്രധാന വരുമാന സ്രോതസ്സാണ്. അദ്ധ്യാപകര്‍ ചെയ്യുന്ന ഈ ചാരവൃത്തി മൂലം ബ്രിട്റെഷ് സര്‍വകലാശാലകളുടെ ആകര്‍ഷണം അന്താരാഷ്‌ട്ര തലത്തില്‍ കുറയുകയും ഈ വരുമാനത്തില്‍ ഗണ്യമായ കുറവ്‌ വരികയും ചെയ്യും എന്നും ആശങ്കയുണ്ട്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇന്ത്യാക്കാരന്‍ സ്ത്രീകളെ ബഹുമാനിക്കണമെന്ന് ബ്രിട്ടീഷ്‌ ജഡ്ജി

October 1st, 2011

violence-against-women-epathram

ലണ്ടന്‍ : പതിനേഴു വയസുള്ള പെണ്‍കുട്ടികള്‍ക്ക്‌ അശ്ലീല വീഡിയോ ചിത്രം തന്റെ മൊബൈല്‍ ഫോണില്‍ കാണിച്ചു കൊടുത്ത ശേഷം അവരെ ലൈംഗികമായി പീഡിപ്പിച്ച ഇന്ത്യാക്കാരനോട്‌ സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കാന്‍ ബ്രിട്ടീഷ്‌ കോടതിയിലെ ജഡ്ജി ഉപദേശിച്ചു. ഇയാള്‍ ഏതാനും മാസം മുന്‍പ്‌ ഭാര്യയെ മര്‍ദ്ദിച്ച കേസിലും പിടിയില്‍ ആയിരുന്നു.

31 കാരനായ ഗുര്‍പ്രീത് സിംഗ് ഒരു പൊതു സ്ഥലത്ത് വെച്ചാണ് പെണ്‍കുട്ടികളെ പീഡിപ്പിച്ചത്. ആദ്യം തന്റെ മൊബൈല്‍ ഫോണില്‍ ഇവര്‍ക്ക് അശ്ലീല വീഡിയോ ചിത്രം കാണിച്ചു കൊടുത്ത ഇയാള്‍ അവരോട് സഭ്യമല്ലാത്ത കാര്യങ്ങള്‍ പറയുവാന്‍ തുടങ്ങി എന്നാണ് പെണ്‍കുട്ടികളുടെ മൊഴി. ഒരു കുട്ടിയെ ബലമായി ചുംബിച്ച ഇയാള്‍ മറ്റേ പെണ്‍കുട്ടിയെ ബലാല്‍ക്കാരം ചെയ്യാന്‍ ശ്രമിച്ചു. തനിക്ക് വല്ലാതെ ഭയവും അവജ്ഞയും തോന്നി എന്ന് പെണ്‍കുട്ടി പോലീസിനോട്‌ പറഞ്ഞു.

കഴിഞ്ഞ നാല് വര്‍ഷമായി ബ്രിട്ടനില്‍ കഴിയുന്ന ഗുര്‍പ്രീത് സിംഗ് ഇവിടെ സ്ഥിര താമസം ആക്കാന്‍ ഉദ്ദേശിക്കുന്നു എന്ന് ഇയാളുടെ വക്കീല്‍ കോടതിയെ അറിയിച്ചു. പതിവിലേറെ അന്ന് ഇയാള്‍ മദ്യപിച്ചിരുന്നു എന്നും വക്കീല്‍ കോടതിയെ ബോധിപ്പിച്ചു. ഇയാള്‍ സ്ഥിരമായി ബ്രിട്ടനില്‍ താമസിക്കുവാന്‍ ഉദ്ദേശിക്കുന്നെങ്കില്‍ സ്ത്രീകളെ ബഹുമാനിക്കാന്‍ ഇയാള്‍ പഠിക്കും എന്ന് താന്‍ പ്രതീക്ഷിക്കുന്നു എന്നായിരുന്നു ജഡ്ജിയുടെ മറുപടി.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ലോകത്താദ്യമായി കൃത്രിമ ഡി.എന്‍.എ.യുള്ള ജീവിയെ സൃഷ്ടിച്ചു

August 13th, 2011

artificial-DNA-epathram

ലണ്ടന്‍: കണ്ടുപിടുത്തങ്ങള്‍ പുരോഗമിക്കുകയാണ്. ശാസ്ത്രലോകം കൃത്രിമ ഡി.എന്‍.എ.യുള്ള ജീവിയെ സൃഷ്ടിച്ചുകൊണ്ട് മറ്റൊരു അത്ഭുതം കൂടി കാട്ടിയിരിക്കുന്നു. ജനിതകസാരമായ ഡി.എന്‍.എ.യില്‍ കൃത്രിമപദാര്‍ഥമുള്ള ലോകത്തെ ആദ്യമായാണ് ജീവിയെ ഗവേഷകര്‍ സൃഷ്ടിക്കുന്നത് ഇത് ഭാവിയില്‍ ഒട്ടേറെ പരീക്ഷണങ്ങള്‍ക്ക് വഴിതുറന്നേക്കും. പ്രകൃതിയില്‍ ഇന്നില്ലാത്ത ജീവതന്‍മാത്രകളെ പരീക്ഷണശാലകളില്‍ രൂപപ്പെടുത്താനും ഭാവിയില്‍ നമുക്കാവശ്യമുള്ള ജനിതക സവിശേഷതകളുള്ള ജീവികളെ സൃഷ്ടിക്കാനും ഈ കണ്ടെത്തല്‍ ഉപകാരപ്പെടും. മറ്റു ജീവികളില്‍ പരാദമായി വളരുന്ന നിമവിരകളിലാണ് കേംബ്രിജ് സര്‍വകലാശാലയിലെ സംഘം ഗവേഷണം നടത്തിയത്. ഒരു മില്ലിമീറ്റര്‍ മാത്രം നീളം വരുന്ന ഈ വിരകളുടെ സുതാര്യമായ ശരീരത്തില്‍ 1000 കോശങ്ങളേയുള്ളൂ. ഇവയുടെ ജനിതക ദ്രവ്യത്തില്‍ ജീവലോകത്ത് കാണാത്ത തന്മാത്രകള്‍ ഉള്‍പ്പെടുത്താന്‍ ശാസ്ത്രജ്ഞമാര്‍ക്ക് കഴിഞ്ഞു. 20 അമിനോ അമ്ലങ്ങള്‍ പല രീതിയില്‍ കൂടിച്ചേര്‍ന്നാണ് ജീവകോശങ്ങളുടെ നിര്‍മിതിക്കുവേണ്ട പതിനായിരക്കണക്കിനു പ്രോട്ടീനുകള്‍ സൃഷ്ടിക്കപ്പെടുന്നത്. പ്രകൃതിയില്‍ കാണപ്പെടാത്ത 21-ാമത്തെ അമിനോ അമ്ലം വിരയുടെ ഡി.എന്‍.എ.യില്‍ കൂട്ടിച്ചേര്‍ത്താണ് സെബാസ്റ്റ്യന്‍ ഗ്രീസ്, ജെയ്‌സണ്‍ ചിന്‍ എന്നീ ഗവേഷകര്‍ ഈ നേട്ടം കൈവരിച്ചത്. ഇതുവഴി വിരയുടെ എല്ലാ കോശങ്ങളിലും ഈ കൃത്രിമ പ്രോട്ടീന്‍ ഉത്പാദിപ്പിച്ചു. കൃത്രിമ പ്രോട്ടീന്റെ സാന്നിധ്യമുള്ളതിനാല്‍ അള്‍ട്രാ വയലറ്റ് രശ്മികള്‍ ഏല്‍ക്കുമ്പോള്‍ വിരയുടെ ശരീരം ചെറിയുടെ ചുവപ്പു നിറത്തില്‍ തിളങ്ങും. കൃത്രിമ പ്രോട്ടീന്‍ കൂട്ടിച്ചേര്‍ത്തത് പരാജയപ്പെട്ടിരുന്നെങ്കില്‍ ഈ തിളക്കം ഉണ്ടാകുമായിരുന്നില്ലെന്ന് ചിന്‍ പറയുന്നു. ശാസ്ത്ര പ്രസിദ്ധീകരണമായ ‘ജേര്‍ണല്‍ ഓഫ് ദ അമേരിക്കന്‍ കെമിക്കല്‍ സൊസൈറ്റി’യിലാണ് ഈ ഗവേഷണഫലം പ്രസിദ്ധീകരിച്ചത്

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ലണ്ടനില്‍ കലാപം നിയന്ത്രണം കൈവിടുന്നു നഗരത്തിനു പുറത്തേക്കു വ്യാപിക്കുന്നു.

August 10th, 2011

london-riots2-epathram

ലണ്ടന്‍: ട്ടോട്ടന്‍ ഹാമില്‍ തുടങ്ങിയ കലാപം ഇപ്പോള്‍ ലണ്ടന്‍ നഗരത്തിനു പുറത്തേക്കും വ്യാപിക്കുകയാണ്. ഉത്തര ലണ്ടന്‍ കേന്ദ്രീകരിച്ച് മൂന്നു ദിവസമായി തുടരുന്ന കലാപം സമീപ നഗരങ്ങളിലേക്കും പടരാന്‍ തുടങ്ങി. ശനിയാഴ്ച ഉത്തര ലണ്ടനിലെ ടോട്ടന്‍ഹാം കേന്ദ്രീകരിച്ച് തുടങ്ങിയ കലാപമാണ് ബര്‍മിങ്ഹാം , ബ്രിസ്റ്റള്‍, ലിവര്‍പൂള്‍, നോട്ടിംഗ്‌ഹാം എന്നീ നഗരങ്ങളിലേക്കും വ്യാപിച്ചിരിക്കുന്നത്. അക്രമങ്ങളില്‍ ഒരാള്‍ കൂടി മരിച്ചു. ക്രോയിഡന്‍ മേഖലയിലാണ് ഒരാള്‍ മരിച്ചത്. കാറില്‍ പോവുകയായിരുന്ന 26 കാരന്റെ കാറിനു നേര്‍ക്ക് അക്രമികള്‍ വെടിവെക്കുകയായിരുന്നു. കലാപത്തില്‍ മൂന്നു മലയാളികള്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. ഏറെ മലയാളികളുള്ള മേഖലയാണ് ക്രോയിഡന്‍. ലണ്ടന്‍ സ്ട്രീറ്റിലെ പരേഡില്‍ പ്രധാനമായും മലയാളികള്‍ താമസിക്കുന്ന മൂന്ന് നില ഫ്‌ലാറ്റ് തീവെച്ച് നശിപ്പിച്ചു. ഗ്രേറ്റര്‍ ലണ്ടനിലെ ബാര്‍ക്കിങ്ങില്‍ മെഴ്‌സിഡസ് ബെന്‍സ് ഷോറൂമിലെ സെക്യൂരിറ്റി ജീവനക്കാരനായ ചങ്ങനാശ്ശേരി സ്വദേശി ഉണ്ണി എസ്. പിള്ള, ക്രോയിഡനിലെ വി.ബി സ്‌റ്റോഴ്‌സ് ഉടമ തിരുവല്ല സ്വദേശി ബിനു വര്‍ഗീസ്, ഭാര്യ ലിസി എന്നിവര്‍ക്കാണ് തിങ്കളാഴ്ചത്തെ കലാപത്തിനിടെ പരിക്കേറ്റത്. കലാപകാരികള്‍ കട തല്ലിത്തകര്‍ത്തപ്പോള്‍ കാറില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് ബിനുവിനും ഭാര്യയ്ക്കും നേരെ കൈയേറ്റമുണ്ടായത്. ഇവരുടെ കാര്‍ കത്തിച്ചു. ഷോറൂം കൈയേറിയ അക്രമികളില്‍ നിന്ന് ഉണ്ണി പരുക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. ഇവിടെ അക്രമകാരികള്‍ തങ്ങളുടെ താണ്ഡവം തുടരുകയാണ്. അക്രമം കുടിയേറ്റക്കാരെ ലക്ഷ്യമിടുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ട്. മൂന്ന് മലയാളി നേഴ്സുമാരെയും ആക്രമിച്ചതായി റിപ്പോര്‍ട്ട് ഉണ്ട് . കെന്റ്, ലീഡ്‌സ് എന്നീ പട്ടണങ്ങളിലും അക്രമം തുടങ്ങിയിട്ടുണ്ട്. കിഴക്കന്‍ ലണ്ടനിലെ ഹാക്കനിയില്‍ യുവാക്കള്‍ വ്യാപകമായി തീവെപ്പു നടത്തുകയും പോലീസുമായി ഏറ്റുമുട്ടുകയും ചെയ്തു.
കലാപത്തെത്തുടര്‍ന്ന് ഒഴിവുകാല സന്ദര്‍ശനം മതിയാക്കി രാജ്യത്ത് മടങ്ങിയെത്തിയ പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ ചൊവ്വാഴ്ച ഉന്നതതല ചര്‍ച്ച നടത്തി. കൂടുതല്‍ ചര്‍ച്ചകള്‍ക്കായി വ്യാഴാഴ്ച ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ അടിയന്തര സമ്മേളനം വിളിച്ചിട്ടുണ്ട്. അക്രമവുമായി ബന്ധപ്പെട്ട് 450 പേര്‍ അറസ്റ്റിലായെന്ന് ആഭ്യന്തര സെക്രട്ടറി അറിയിച്ചു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മണ്ണില്‍ കുഴിച്ചുമൂടപ്പെട്ടു അത്ഭുതകരമായി രക്ഷപ്പെട്ടു.

August 9th, 2011

beach-sand-therapy-epathram

ലണ്ടന്‍ : പെയ്ജി ആന്‍ഡേഴ്സന്‍ എന്ന കുട്ടി പതിനഞ്ച് മിനിറ്റോളം കുഴിച്ചുമൂടപ്പെട്ട നിലയില്‍ മണ്ണിനടിയില്‍ കിടന്നു അത്ഭുതകരമായി രക്ഷപ്പെട്ടു. പെയ്ജി എന്ന പതിനഞ്ചുകാരി ബീച്ചിലെ മണലില്‍ സ്വയം തീര്‍ത്ത കുഴിയില്‍ അഞ്ചടിയോളം മണ്ണിനടിയില്‍ പെട്ടുപോവുകയായിരുന്നു. മണലില്‍ കുഴിച്ചുകൊണ്ടിരുന്ന കുഴിയില്‍ നിന്ന് കരയിലേക്ക് കയറുമ്പോള്‍ വശങ്ങള്‍ ഇടിഞ്ഞ് മേല്‍ വീഴുകയായിരുന്നു. വെള്ളിയാഴ്ച ബ്രിട്ടണിലെ നോര്‍ഫോല്‍ക്ക് കൌണ്ടിയിലെ ഗ്രേറ്റ് യാര്‍മൌത്ത് എന്ന തീരദേശ ഗ്രാമത്തിനടുത്തുള്ള കെയ്സ്റ്റര്‍ ബീച്ചിലാണ് സംഭവം നടന്നത്. പെയ്ജി രണ്ട് കുട്ടികള്‍ക്കൊപ്പം ബീച്ചില്‍ കളിക്കുകയായിരുന്നു. കളിനിര്‍ത്തി, മണലില്‍ കുഴിച്ചുകൊണ്ടിരുന്ന കുഴിയില്‍ നിന്ന് കരയിലേക്ക് കയറുമ്പോള്‍ വശങ്ങള്‍ ഇടിഞ്ഞ് വീണാണ് അപകടം ഉണ്ടായത്‌ പതിനഞ്ചു മിനിറ്റിലധികം മണ്ണിനടിയില്‍ കിടന്ന പെയ്ജി ജീവന്‍ തിരിച്ചു കിട്ടിയത്‌ മഹാ ഭാഗ്യമാണെന്ന് പറയുന്നു
പൊലീസും ലൈഫ്ബോട്ടുകാര്‍, തീരസംരക്ഷണ സേന തുടങ്ങിയവരുടെ ആത്മാര്‍ത്ഥമായ ശ്രമത്തിനൊടുവിലാണ് പെയ്ജിയെ പുറത്തെടുക്കാന്‍ കഴിഞ്ഞത്. താന്‍ ഒരു ടണലിലൂടെ കടന്നു പോകുന്നതായും അവസാനം എല്ലാം ഇരുണ്ട് പോയതായുമാണ് അനുഭവപ്പെട്ടതെന്ന് മരണത്തെ അതിജീവിച്ച പെയ്ജി പറയുന്നു.

-

വായിക്കുക:

അഭിപ്രായം എഴുതുക »

ലണ്ടന്‍ നഗരം കത്തുന്നു, കലാപം രൂക്ഷം

August 8th, 2011

london riots-epathram

ലണ്ടന്‍: ബ്രിട്ടന്റെ തലസ്ഥാനമായ ലണ്ടനില്‍ പോലിസിന്റെ അതിക്രമത്തില്‍ പ്രതിഷേധിച്ച് ജനങ്ങള്‍ തെരുവിലിറങ്ങി. മാര്‍ക്ക് ഡഗ്ഗന്‍ എന്ന 29കാരനെ പോലിസ് അന്യായമായി വെടിവെച്ചുകൊന്നതില്‍ പ്രതിഷേധിച്ചു വടക്കന്‍ ലണ്ടനില്‍ നടന്ന പ്രകടനം അക്രമസക്തമാവുകയായിരുന്നു. പാവപ്പെട്ടവര്‍ തിങ്ങി പാര്‍ക്കുന്ന പ്രദേശത്ത് പോലിസ് നടത്തിയ അതിക്രമമാണ് ലഹളയിലേക്ക് നയിച്ചത്. സംശയകരമായ സാഹചര്യത്തില്‍ പോലിസ് ഡഗ്ഗനു നേരെ വെടിയുതിര്‍ത്തതാണ് പ്രശ്‌നങ്ങള്‍ക്കു കാരണം. നിരവധി വാഹനങ്ങളും കെട്ടിടങ്ങളും പ്രക്ഷോഭകര്‍ അഗ്നിക്കിരയാക്കി. ആക്രമണത്തില്‍ 26 ഓളം സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. 42ഓളം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ടോട്ടന്‍ഹാം പോലിസ് സ്‌റ്റേഷനു മുന്നില്‍ തടിച്ചുകൂടിയ 500ഓളം ആളുകളെ പിരിച്ചുവിടാന്‍ പോലിസിനു ബലം പ്രയോഗിക്കേണ്ടി വന്നു. വെടിയുതിര്‍ത്തതിനെ തുടര്‍ന്നാണ് ഡഗ്ഗനെ വെടിവച്ചതെന്നാണ് പോലിസ് പറയുന്നത്. കലാപത്തിനിടെ വെടിയേറ്റ ഒരു പോലിസുകാരന്‍ ഇപ്പോള്‍ ആശുപത്രിയിലാണ്.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

യു.എസ്സും ബ്രിട്ടനും ചേര്‍ന്ന് പാകിസ്ഥാന്റെ ആണവശേഷി നേടാനുള്ള നീക്കം തടയാന്‍ ശ്രമിച്ചിരുന്നു

July 29th, 2011

വാഷിങ്ടണ്‍: 1970-കളില്‍ ആണവായുധം നിര്‍മിക്കാനുള്ള പാകിസ്താന്റെ ശ്രമങ്ങള്‍ക്കു തടയിടാന്‍ അമേരിക്കയും ബ്രിട്ടനും രഹസ്യനീക്കം നടത്തിയതായി വെളിപ്പെടുത്തല്‍. 1970-കളുടെ അവസാനദശയിലാണു പാകിസ്താന്‍ ആണവായുധനിര്‍മാണത്തിനുള്ള ശ്രമങ്ങളാരംഭിച്ചത്. പാകിസ്താന് ആണവ സാമഗ്രികളോ സാങ്കേതികവിദ്യയോ നല്‍കരുതെന്ന് അഭ്യര്‍ഥിച്ചുകൊണ്ട് 1978 നവംബറില്‍ അമേരിക്കയും ബ്രിട്ടനും എന്‍. എസ്. ജി. (ആണവ വിതരണ രാജ്യങ്ങളുടെ സംഘടന)യിലെ മറ്റു രാജ്യങ്ങള്‍ക്കു കത്തയച്ചിരുന്നതായി യു.എസ്. രേഖകള്‍ വ്യക്തമാക്കുന്നു. അതേ സമയം, ആണവായുധമുണ്ടാക്കാനുള്ള പാക് നീക്കത്തെപ്പറ്റി ഇന്ത്യയെ അറിയിക്കേണ്ടെന്ന് അമേരിക്കയും ബ്രിട്ടനും സംയുക്ത തീരുമാനം കൈക്കൊള്ളുകയായിരുന്നു. പാക് ശ്രമങ്ങളെപ്പറ്റി ഇരുരാജ്യങ്ങളും ഇന്ത്യയ്ക്കു വിവരം കൈമാറിയില്ലെങ്കിലും ഡല്‍ഹിയിലെ ഭരണകൂടം സ്വന്തം രഹസ്യാന്വേഷണ സംവിധാനത്തിലൂടെ കാര്യങ്ങള്‍ അറിഞ്ഞിരുന്നെന്നും വെളിപ്പെട്ടു. അമേരിക്കന്‍ വിദേശകാര്യ വകുപ്പ് കഴിഞ്ഞ ദിവസം പുറത്തുവിട്ട രഹസ്യ രേഖകളിലാണ് ഇക്കാര്യങ്ങളുള്ളത്.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

6 of 8567»|

« Previous Page« Previous « വിന്‍സെന്റ് വാന്‍ഗോഗ്: ആത്മ ക്ഷോഭത്തിന്റെ നിറങ്ങള്‍
Next »Next Page » 2013 ഓടെ കൊടുങ്കാറ്റ് ഭൂമിയില്‍ നാശം വിതക്കും »



  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
  • കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍
  • ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine