ഡയാന രാജകുമാരിയുടെ ജീവിതം സിനിമയാകുന്നു

February 6th, 2012

Diana-Princess-of-Wales-epathram

ലണ്ടന്‍: ബ്രിട്ടീഷ്‌ രാജകുമാരിയായിരുന്ന ഡയാനയുടെ ജീവിതത്തെ ആസ്പദമാകി സിനിമ വരുന്നു. സ്റ്റീഫന്‍ ഇവാന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഡയാനയുടെ വേഷം അവതരിപ്പിക്കാനുള്ള നടിക്ക് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ച് കഴിഞ്ഞു. മകന്‍ ഹാരി ജനിച്ചതിന് ശേഷമുള്ള അവരുടെ ജീവിതത്തിലെ 11 വര്‍ഷങ്ങളാണ് ചിത്രത്തിന്റെ വിഷയത്തിനാധാരം. പപ്പരാസികളില്‍ നിന്നും രക്ഷ നേടാനുള്ള ഓട്ടത്തിനിടെ 1997 ആഗസ്റ്റില്‍ ഒരു കാറപകടത്തിലാണ് തന്റെ കാമുകനോടൊപ്പം അവര്‍ മരണപ്പെട്ടത്. ഡയാനയുടെ അംഗരക്ഷനായിരുന്ന കെന്‍ വാര്‍ഫിന്‍്റെ ‘ഡയാന: ക്ളോസ്ലി ഗാര്‍ഡഡ് സീക്രട്ട്’ എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് സിനിമ.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഗള്‍ഫ്‌ മേഖലയില്‍ വീണ്ടും അശാന്തിയുടെ നിഴല്‍

January 25th, 2012

IRAN-OIL-epathram

ടെഹ്റാന്‍: അന്താരാഷ്ട്ര എണ്ണ ഗതാഗതത്തിന് നിയന്ത്രണമേര്‍പ്പെടുത്താന്‍ യുദ്ധക്കപ്പലുകള്‍ വിന്യസിക്കുമെന്ന് ഇറേനിയന്‍ പാര്‍ലമെന്‍റ് അറിയിച്ചതോടെ ഗള്‍ഫ്‌ മേഖലയില്‍ വീണ്ടും അശാന്തിയുടെ നിഴല്‍ പരക്കുകയാണ്. യൂറോപ്യന്‍ യൂണിയന്‍ കടുത്ത ഉപരോധങ്ങള്‍ക്ക് തീരുമാനമെടുത്തതോടെയാണ്  പേര്‍ഷ്യന്‍ ഗള്‍ഫ് കടലിടുക്കില്‍ നിയന്ത്രണമേര്‍പ്പെടുത്തുമെന്ന ഭീഷണിയുമായി ഇറാന്‍ വീണ്ടും രംഗത്ത് വന്നത്.  ഇറാന്‍റെ എണ്ണ കയറ്റുമതിക്കു കടിഞ്ഞാണിടാന്‍ വേണ്ടിയാണ് കഴിഞ്ഞദിവസം യൂറോപ്യന്‍ യൂണിയന്‍ ഇങ്ങനെ ഒരു തീരുമാനമെടുത്തത്. യൂറോപ്യന്‍ യൂണിയന്‍റെ തീരുമാനത്തെ യു. എസ് ഇന്നലെ സ്വാഗതം ചെയ്തിരുന്നു, ഇറാന്‍റെ സാമ്പത്തിക വരുമാനത്തിന് കടുത്ത വിഘാത മേല്‍പ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് യൂണിയന്‍ എണ്ണ ഉപരോധത്തിനു തീരുമാനിച്ചത്. .

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ദലൈലാമയുടെ ബ്രിട്ടന്‍ സന്ദര്‍ശനത്തിനെതിരെ ചൈന

January 19th, 2012

dalai-lama-epathram

ബെയ്ജിങ്: അടുത്ത ജൂണില്‍ ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ ബ്രിട്ടന്‍ സന്ദര്‍ശിക്കാനിരിക്കെ പര്യടനത്തിനെതിരെ ചൈനീസ് അധികൃതര്‍ രംഗത്തുവന്നു. മതത്തിന്‍െറ മൂടുപടമണിഞ്ഞ് വിഘടനവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ് ലാമ ചെയ്യുന്നതെന്ന്  ചൈനീസ് വിദേശകാര്യ വക്താവ് ലിയൂ വീമിന്‍ കുറ്റപ്പെടുത്തി. അതിനാല്‍  ചൈനീസ് വിരുദ്ധ വിഘടന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ലാമയെ ഒരു രാജ്യവും സ്വീകരിക്കാന്‍ പാടില്ലെന്ന്  വക്താവ് ഓര്‍മിപ്പിച്ചു.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

കൃത്രിമ സ്തനങ്ങള്‍ : ആശങ്ക വളരുന്നു

December 23rd, 2011

silicone-breast-implants-epathram

പാരീസ്‌ : ഫ്രെഞ്ച് കമ്പനിയായ പൊളി ഇംപ്ലാന്റ് പ്രോതീസ് നിര്‍മ്മിച്ച കൃത്രിമ സ്തനങ്ങള്‍ ഉപയോഗിച്ച സ്ത്രീകള്‍ക്ക് അര്‍ബുദം ബാധിക്കുന്നു എന്ന ആശങ്ക ശക്തമായി. സ്തനങ്ങളുടെ വലിപ്പവും ആകൃതിയും മെച്ചപ്പെടുത്തി ആകര്‍ഷകമായ രൂപ സൌകുമാര്യം നേടുന്നതിന് വേണ്ടി സ്തനങ്ങള്‍ക്ക് ഉള്ളില്‍ നിക്ഷേപിക്കുന്ന സഞ്ചികളില്‍ ഗുണ നിലവാരം കുറഞ്ഞ സിലിക്കോണ്‍ എന്ന പദാര്‍ത്ഥം ഉപയോഗിച്ചതാണ് ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാവുന്നത്. ലാഭം വര്‍ദ്ധിപ്പിക്കാനായി കമ്പനി തരം താണ സിലിക്കോണ്‍ ഉപയോഗിച്ചത് മൂലം ഈ സഞ്ചികള്‍ തകരുമ്പോള്‍ ഈ നിലവാരം കുറഞ്ഞ പദാര്‍ത്ഥം മനുഷ്യശരീരത്തില്‍ കലരുകയും ഇത് ആരോഗ്യ പ്രശനങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുന്നു. ഇത് വരെ 8 സ്ത്രീകള്‍ ഇത്തരത്തില്‍ അര്‍ബുദം ബാധിച്ച് മരണമടഞ്ഞിട്ടുണ്ട് എന്ന് ഫ്രഞ്ച് മാദ്ധ്യമങ്ങള്‍ വെളിപ്പെടുത്തി.

sushmita-sen-silicone-implants-epathram

വിശ്വ സുന്ദരി സുഷ്മിത സെന്‍

30,000 ത്തോളം ഫ്രഞ്ച് സ്ത്രീകളും 40,000 ത്തിലേറെ ബ്രിട്ടീഷ്‌ സ്ത്രീകളും ഈ കമ്പനി നിര്‍മ്മിച്ച കൃത്രിമ സ്തനങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്. ഇതിനു പുറമേ ബ്രസീല്‍, അര്‍ജന്റീന, ചിലി, കൊളമ്പിയ, വെനിസ്വേല എന്നീ രാജ്യങ്ങളിലേക്കും ഇത് കയറ്റുമതി ചെയ്യപ്പെട്ടിട്ടുണ്ട്.

salma-hayek-silicone-breast-implants-epathramഹോളിവുഡ്‌ നടി സല്‍മാ ഹായെക്‌

കൃത്രിമ സ്തനങ്ങള്‍ സൌജന്യമായി നീക്കം ചെയ്തു കൊടുക്കുവാന്‍ ഫ്രഞ്ച് സര്‍ക്കാര്‍ തയ്യാറായിട്ടുണ്ട്. എന്നാല്‍ ബ്രിട്ടനില്‍ സ്ഥിതി വ്യത്യസ്തമാണ്. ഈ ഉല്‍പ്പന്നം അര്‍ബുദത്തിന് കാരണമാവും എന്നതിന് തെളിവില്ല എന്നാണ് ബ്രിട്ടീഷ്‌ ആരോഗ്യ വകുപ്പ്‌ അധികൃതരുടെ നിലപാട്‌. എന്നാല്‍ ഇവ ഘടിപ്പിച്ച സ്ത്രീകള്‍ നിരന്തരമായ പരിശോധനകളിലൂടെ പ്രശ്നങ്ങളൊന്നും ഇല്ല എന്ന് ഉറപ്പ്‌ വരുത്തണം എന്നും ഇവര്‍ പറയുന്നു.

എന്നാല്‍ 250 ഓളം ബ്രിട്ടീഷ്‌ സ്ത്രീകള്‍ കമ്പനിക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കാന്‍ ഒരുങ്ങുകയാണ്.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ബ്രിട്ടനില്‍ കാന്‍സര്‍ രോഗികള്‍ വര്‍ദ്ധിക്കുന്നു

December 7th, 2011

Cancer-Britain-epathram

ലണ്ടന്‍: ബ്രിട്ടനില്‍ കാന്‍സര്‍ രോഗികള്‍ വര്‍ദ്ധിക്കുന്നതായി പഠന റിപ്പോര്‍ട്ട്. ഓരോ വര്‍ഷത്തില്‍ ഒന്നേകാല്‍ ലക്ഷത്തില്‍ അധികം പേര്‍ കാന്‍സര്‍ ബാധിക്കുന്നതായാണ് റിപ്പോര്‍ട്ട്. ജീവിത ശൈലിയില്‍ വന്ന മാറ്റമാണ് ഇതിനു കാരണമെന്നും, പുകവലി, മദ്യപാനം അനാരോഗ്യകരമായ ഭക്ഷണ രീതിയില്‍ എന്നിവയാണ് കാന്‍സര്‍ രോഗികള്‍ വര്‍ദ്ധിക്കാന്‍ കാരണമെന്ന് പഠനത്തില്‍ പറയുന്നു. പുകവലി മൂലം 23 ശതമാനം പുരുഷന്മാര്‍ക്കും,15ശതാമാനം സ്ത്രീകള്‍ക്കും കാന്‍സര്‍ ബാധിക്കുന്നുണ്ട്. പഴവര്‍ഗ്ഗങ്ങളും പച്ചക്കറികളും കഴിക്കുന്നത് കുറഞ്ഞതും ജംഗ്ഫുഡ്‌ ഉപയോഗം വര്‍ദ്ധിച്ചതുമാണ് ഇതിനു കാരണം. കാന്‍സര്‍ ബാധിക്കുന്നതിന്റെ 40 ശതമാനവും കാരണം തെറ്റായ ജീവിത ശൈലിയാണെന്ന് പഠനത്തില്‍ വ്യക്തമാക്കുന്നു. യു. കെ. കാന്‍സര്‍ റിസര്‍ച്ച് സെന്റെര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്.

-

വായിക്കുക: ,

Comments Off on ബ്രിട്ടനില്‍ കാന്‍സര്‍ രോഗികള്‍ വര്‍ദ്ധിക്കുന്നു

ഇറാനിലെ ഇറ്റാലിയന്‍ അംബാസിഡറെ തിരികെ വിളിച്ചു

December 2nd, 2011

Terzi-Giulio-epathram

ടെഹ്‌റാന്‍: ബ്രിട്ടീഷ് എംബസി ആക്രമിച്ചതില്‍ പ്രതിഷേധിച്ച് ബ്രിട്ടനിലുള്ള ഇറാനിയന്‍ നയതന്ത്രഞ്ജരെ പുറത്താക്കിയത്തിന് പിന്നാലെ ഇറാനിലെ ഇറ്റലി അംബാസഡറര്‍ ആല്‍ബര്‍ട്ടോ ബ്രഡാനിനിയെ തിരിച്ചു വിളിക്കാന്‍ തീരുമാനിച്ചതായി ഇറ്റാലിയന്‍ വിദേശകാര്യമന്ത്രി ഗ്യുലിയോ ടേര്‍സി പറഞ്ഞു. രാജ്യാന്തര സമൂഹവും ഇറാനും തമ്മിലുളള പ്രശ്‌നങ്ങള്‍ വഷളായ സാഹചര്യത്തിലാണു നടപടിയെന്ന് ടേര്‍സി പറഞ്ഞു. ഇത് വിയന്ന കണ്‍വെന്‍ഷന്റെ ലംഘനമാണെന്നും ഇറാനെതിരെ നടപടിയുമായി മുന്നോട്ടു പോകുമെന്നും യൂറോപ്യന്‍ യൂണിയനും വ്യക്തമാക്കി.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ബ്രിട്ടന്‍ കണ്ട ഏറ്റവും വലിയ പൊതുമേഖലാ പണിമുടക്ക്

December 1st, 2011

ലണ്ടന്‍: ചെലവുചുരുക്കല്‍ പദ്ധതിയുടെ ഭാഗമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച പെന്‍ഷന്‍ പരിഷ്‌കരണ ത്തിനെതിരെ 20 ലക്ഷത്തോളം ജീവനക്കാര്‍ പണിമുടക്കി തെരുവിലിറങ്ങിയതോടെ പതിറ്റാണ്ടുകള്‍ക്കിടെ രാജ്യം കണ്ട ഏറ്റവും വലിയ പൊതുമേഖലാ പണിമുടക്കില്‍ ബുധനാഴ്ച ബ്രിട്ടന്‍ സാക്ഷിയായി.24 മണിക്കൂര്‍ നീണ്ട പണിമുടക്കില്‍ ബ്രിട്ടന്‍ നിശ്ചലമായി. രാജ്യത്തെ ഏഴു ലക്ഷത്തോളം ആസ്പത്രി ജീവനക്കാരും പണിമുടക്കില്‍ പങ്കെടുത്തു. പണി മുടക്കിന്റെ ഭാഗമായി രാജ്യത്തെ 1,000 കേന്ദ്രങ്ങളില്‍ ജീവനക്കാരുടെ കൂറ്റന്‍ പ്രകടനങ്ങളും നടന്നു.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇറാനിലെ ബ്രിട്ടീഷ് എംബസി പ്രക്ഷോഭകര്‍ കൈയേറി

November 30th, 2011

iran-uk-embassy-epathram

തെഹ്റാന്‍: ഇറാനിലെ ബ്രിട്ടീഷ്‌ എംബസി കാര്യാലയം വിദ്യാര്‍ഥികളടങ്ങുന്ന സംഘം കൈയേറി. രാജ്യത്തിനെതിരെ ഉപരോധം ഏര്‍പ്പെടുത്തിയതിനുള്ള പ്രതിഷേധ സൂചകമായാണ് തലസ്ഥാന നഗരിയായ തെഹ്റാനിലെ ബ്രിട്ടീഷ് എംബസി കാര്യാലയം പ്രക്ഷോഭകര്‍ കൈയേറിയത്.കോമ്പൗണ്ടിലേക്ക് പ്രകടനമായെത്തിയ വിദ്യാര്‍ഥികളടങ്ങുന്ന സംഘം അവിടെയുള്ള ബ്രിട്ടീഷ് പതാക നീക്കുകയും പകരം ഇറാന്‍റെ പതാക സ്ഥാപിക്കുകയും ചെയ്തു. എംബസിക്കകത്തു കയറിയ ഏതാനും പ്രക്ഷോഭകര്‍ ആറ് ഉദ്യോഗസ്ഥരെ ബന്ദികളാക്കിയതായി അസോസിയേറ്റ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ഇവരെ പിന്നീട് പൊലീസ് ഇടപെട്ട് മോചിപ്പിച്ചു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഫോണ്‍ ചോര്‍ത്തല്‍ കുടില്‍ വ്യവസായം എന്ന് ബ്രിട്ടീഷ്‌ ജഡ്ജി

November 16th, 2011

Brian-leveson-epathram

ലണ്ടന്‍ : കുതന്ത്രങ്ങള്‍ മെനഞ്ഞ് വാര്‍ത്തകള്‍ ശേഖരിച്ചതിന്റെ പേരില്‍ അപമാനിതനായ മാദ്ധ്യമ രാജാവ്‌ റൂപെര്‍ട്ട് മര്‍ഡോക്കിന്റെ പത്രമായ ന്യൂസ് ഓഫ് ദ വേള്‍ഡ്‌ മാത്രമല്ല മറ്റു മാദ്ധ്യമങ്ങളും ഫോണ്‍ ചോര്‍ത്തല്‍ നടത്തിയിട്ടുണ്ടാവാം എന്ന സൂചനകള്‍ ലഭിച്ചു. ഫോണ്‍ ചോര്‍ത്തല്‍ വിവാദം അന്വേഷിച്ച ലോര്‍ഡ്‌ ജസ്റ്റിസ്‌ ബ്രിയാന്‍ ഹെന്‍റി ലെവെസന്‍ ആണ് ഈ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്‌. മാദ്ധ്യമ പ്രവര്‍ത്തകരും, രാഷ്ട്രീയ നേതാക്കളും പോലീസുകാരും തമ്മില്‍ വളരെ അടുത്ത അനാരോഗ്യകരമായ ബന്ധമാണ് ഉള്ളത് എന്ന് അദ്ദേഹം പറഞ്ഞു. ക്രമവിരുദ്ധമായ ഒരു കുടില്‍ വ്യവസായമായി തന്നെ ഇത് വളര്‍ന്നിരിക്കുന്നു. മര്‍ഡോക്കിന്റെ പത്രം മാത്രമല്ല “ദ സണ്‍”, “ഡേയ്ലി മിറര്‍” എന്നീ പത്രങ്ങള്‍ക്ക് വേണ്ടി കൂടി ന്യൂസ് ഓഫ് ദ വേള്‍ഡിനു വേണ്ടി ഫോണ്‍ ചോര്‍ത്തല്‍ നടത്തിയ സ്വകാര്യ ഡിറ്റക്ടീവ് പ്രവര്‍ത്തിച്ചിരുന്നു എന്നാണ് സൂചന.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഒളിമ്പിക്സിനു ഇത്തവണ മിസൈല്‍ സുരക്ഷ

November 16th, 2011

london-olympic-logo-epathram

ലണ്ടന്‍ : 2012ലെ ലണ്ടന്‍ ഒളിമ്പിക്സിനു സുരക്ഷയേകാന്‍ വിമാനവേധ മിസൈലുകള്‍ വിന്യസിക്കും. ബ്രിട്ടീഷ്‌ പ്രതിരോധ സെക്രട്ടറി ഫിലിപ്പ് ഹാമോണ്ട് അറിയിച്ചതാണ് ഈ വിവരം. തങ്ങളുടെ കായിക താരങ്ങളുടെ സുരക്ഷയ്ക്കായി അമേരിക്ക ലണ്ടനിലേക്ക് 1000 സുരക്ഷാ ഉദ്യോഗസ്ഥരെ അയക്കും എന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് ഈ പ്രഖ്യാപനം. ഒളിമ്പിക്സ്‌ വേളയില്‍ ലണ്ടനില്‍ എത്തുന്ന വന്‍ അമേരിക്കന്‍ സൈനിക സുരക്ഷാ സാന്നിദ്ധ്യത്തെ ചൊല്ലി ബ്രിട്ടനില്‍ വന്‍ ആശയക്കുഴപ്പം നിലവിലുണ്ട്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

5 of 8456»|

« Previous Page« Previous « ചൈനയില്‍ സ്ഫോടനം: 7 പേര്‍ കൊല്ലപ്പെട്ടു.
Next »Next Page » തുര്‍ക്കിയില്‍ വീണ്ടും ഭൂചലനം »



  • സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തി
  • മാധവ് ഗാഡ്ഗില്ലിന് യു. എന്‍. ഇ. പി. ‘ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത്’ പുരസ്‌കാരം സമ്മാനിക്കും.
  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine