ലണ്ടന്‍: ബ്രിട്ടനില്‍ കാന്‍സര്‍ രോഗികള്‍ വര്‍ദ്ധിക്കുന്നതായി പഠന റിപ്പോര്‍ട്ട്. ഓരോ വര്‍ഷത്തില്‍ ഒന്നേകാല്‍ ലക്ഷത്തില്‍ അധികം പേര്‍ കാന്‍സര്‍ ബാധിക്കുന്നതായാണ് റിപ്പോര്‍ട്ട്. ജീവിത ശൈലിയില്‍ വന്ന മാറ്റമാണ് ഇതിനു കാരണമെന്നും, പുകവലി, മദ്യപാനം അനാരോഗ്യകരമായ ഭക്ഷണ രീതിയില്‍ എന്നിവയാണ് കാന്‍സര്‍ രോഗികള്‍ വര്‍ദ്ധിക്കാന്‍ കാരണമെന്ന് പഠനത്തില്‍ പറയുന്നു. പുകവലി മൂലം 23 ശതമാനം പുരുഷന്മാര്‍ക്കും,15ശതാമാനം സ്ത്രീകള്‍ക്കും കാന്‍സര്‍ ബാധിക്കുന്നുണ്ട്. പഴവര്‍ഗ്ഗങ്ങളും പച്ചക്കറികളും കഴിക്കുന്നത് കുറഞ്ഞതും ജംഗ്ഫുഡ് ഉപയോഗം വര്‍ദ്ധിച്ചതുമാണ് ഇതിനു കാരണം. കാന്‍സര്‍ ബാധിക്കുന്നതിന്റെ 40 ശതമാനവും കാരണം തെറ്റായ ജീവിത ശൈലിയാണെന്ന് പഠനത്തില്‍ വ്യക്തമാക്കുന്നു. യു. കെ. കാന്‍സര്‍ റിസര്‍ച്ച് സെന്റെര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ബ്രിട്ടന്, വൈദ്യശാസ്ത്രം