- ന്യൂസ് ഡെസ്ക്
വായിക്കുക: ബ്രിട്ടന്, വിവാദം
- ഫൈസല്‍ ബാവ
വായിക്കുക: കാലാവസ്ഥ, പ്രതിഷേധം, ബ്രിട്ടന്
ലണ്ടന്‍:വിവാദമായ ഫോണ്‍ ചോര്‍ത്തല്‍ സംഭവവുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രി ടോണി ബ്ലെയറെ ചോദ്യം ചെയ്തു. മാധ്യമ രാജാവും ന്യൂസ് ഓഫ് ദ വേള്‍ഡ് ചെയര്‍മാന്‍ റൂപര്‍ട്ട് മര്‍ഡോക്കുമായി ഉണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് അദ്ദേഹം കമീഷനു മുന്നില്‍ മൊഴി നല്‍കി. പത്രവും രാഷ്ട്രീയക്കാരും തമ്മിലുള്ള ബന്ധത്തെ സംബന്ധിച്ച് അന്വേഷിക്കുന്ന ലീവ്സണ്‍ അന്വേഷണ കമീഷനു മുമ്പാകെയാണ് ബ്ലെയര്‍ ഹാജരായത്.
- ന്യൂസ് ഡെസ്ക്
വായിക്കുക: ബ്രിട്ടന്, വിവാദം
ലണ്ടന്‍: ഹസ്‌തദാനം ഈ കാലത്തിനു യോജിച്ചതല്ല, ഈ കാലഹരണപ്പെട്ട രീതി മാറ്റാന്‍ ബ്രിട്ടനിലെ പുതുതലമുറ വിശ്വസിക്കുന്നു എന്ന് സര്‍വേ. ബ്രീട്ടീഷ് ജനതയില്‍ 42 ശതമാനം ഹസ്‌തദാനത്തെ വെറുക്കുന്നവരാണെന്നാണ് സര്‍വേ ഫലം. 50 ശതമാനവും ഹസ്‌തദാനത്തിനു ബദല്‍ മാര്‍ഗങ്ങള്‍ തെരഞ്ഞെടുക്കാന്‍ ഇഷ്‌ടപ്പെടുന്നു. 16 ശതമാനം സ്‌നേഹം പ്രകടിപ്പിക്കാന്‍ ചുംബനം ഇഷ്‌ടപ്പെടുന്നു. എന്നാല്‍ ബിസിനസ് ലോകത്ത് ഹസ്‌തദാനം തുടരുകയാണ്. ഈ മേഖലയിലെ 87 ശതമാനം ആളുകളും ഇഷ്‌ടമല്ലെങ്കിലും ഹസ്‌തദാനം നടത്തുന്നു.
പരിചയപ്പെടുമ്പോള്‍ ഹസ്‌തദാനം ഒഴിവാക്കി പകരം ആലിംഗനമോ ചുംബനമോ ആകാമെന്നാണു പുതിയ തലമുറയിലെ കൂടുതല്‍ പേരും കരുതുന്നത്. പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ വരെ ഈ മാതൃക സ്വീകരിച്ചു കഴിഞ്ഞതോടെ ഇതിനു ഔദ്യോഗിക പരിവേഷം കിട്ടുന്നു.
ഹസ്തദാനം നല്ലതല്ല എന്നാണു ശാസ്‌ത്രജ്‌ഞരുടെ പക്ഷം. മനുഷ്യകരങ്ങളില്‍ 150 ലേറെ തരം ബാക്‌ടീരയകള്‍ ആണ് ഉള്ളത്. ഹസ്‌തദാനം നടത്തുമ്പോള്‍ ഇവ പകരുന്നു. ബ്രിട്ടനില്‍ കൂടുതല്‍ ഹസ്‌തദാനം നടത്തേണ്ടി വരുന്നത് എലിസബേത്ത് രാജ്‌ഞിയ്‌ക്കാണ്. അവര്‍ 50 ലക്ഷത്തോളം ഹസ്‌തദാനങ്ങള്‍ ഇതുവരെ നടത്തിയിട്ടുണ്ടാകാമെന്നാണ് ലണ്ടനിലെ പത്രലോകത്തിന്റെ കണ്ടെത്തല്‍.
- ലിജി അരുണ്‍
വായിക്കുക: ബ്രിട്ടന്
ലണ്ടന്‍: പ്രായം കുറയ്ക്കണമെന്നാഗ്രഹിക്കുന്നവര്‍ ഏറെയാണ്. എന്നാല്‍ അതൊരു രോഗമായി വന്നാലോ, അകാല വാര്‍ധക്യം എന്ന രോഗം പോലെ തന്നെ പ്രായം കുറഞ്ഞു വരുന്നതും ഒരു രോഗമാണ്. 300കോടിയില്‍ ഒരാള്‍ക്കു മാത്രം വരുന്ന അപൂര്‍വരോഗമാണിത്. ല്യൂകോഡിസ്‌ട്രോഫി എന്ന ഈ അസുഖം തലച്ചോറിനെയും സ്‌പൈനല്‍ കോഡിനെയും നാഡി വ്യവസ്ഥയെയുമാണ് ബാധിക്കുന്നത്. ഇത്തരത്തില്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമായ ഈ രോഗത്തിന്റെ ലക്ഷണങ്ങളോടെ രണ്ടു പേരെ ബ്രിട്ടനിലാണ് കണ്ടെത്തി. 42കാരനായ മൈക്കല്‍ ക്ലാര്‍ക്ക് 39കാരനായ മാത്യു എന്നിവരിലാണ് ഈ രോഗം കണ്ടെത്തിയത് ഇവരിപ്പോള്‍ കൊച്ചു കുട്ടികളെ പോലെ ഓടികളിക്കുന്നു. മൈക്കല്‍ ഇപ്പോള്‍ പത്തുവയസ്സുകാരന്റെ കളികളുമായി നടക്കുകയാണ്. റോയല്‍ എയര്‍ഫോഴ്‌സില്‍ നിന്നും വിരമിച്ച ഫാക്ടറി ജീവനക്കാരനായ മാത്യു അതിലും ചെറിയ കൊച്ചുകുട്ടിയെ പോലെയാണ് പെരുമാറുന്നത്. എന്നാല്‍ ശാരീരികമായി ഒരു മാറ്റവും ഉണ്ടായിട്ടില്ല. മാനസികമായാണ് പ്രായം കുറയുന്നത്. ഈ വലിയ കുട്ടികളുടെ കുറുമ്പുമൂലം മാതാപിതാക്കള്‍ പൊറുതിമുട്ടിയിരിക്കുകയാണ്. ദ സണ്‍ പത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്.
- ന്യൂസ് ഡെസ്ക്
വായിക്കുക: ബ്രിട്ടന്, വൈദ്യശാസ്ത്രം, ശാസ്ത്രം
ടെഹറാൻ : എണ്ണ കച്ചവടം തടഞ്ഞ് ഇറാനെ തളർത്താൻ ആരും നോക്കേണ്ട എന്ന് ഇറാനിയൻ പ്രസിഡണ്ട് മഹമൂദ് അഹമ്മദിനെജാദ് ചൊവ്വാഴ്ച്ച പ്രസ്താവിച്ചു. യൂറോപ്യൻ യൂണിയൻ ഇറാനു മേൽ എണ്ണ ഉപരോധം നടപ്പിലാക്കുന്നതിന് മുൻപു തന്നെ പ്രതികാര നടപടി എന്നവണ്ണം ഇറാൻ എണ്ണ കയറ്റുമതി ചെയ്യുന്നത് നിർത്തി വെച്ച മൂന്നാമത്തെ രാജ്യമായി ഗ്രീസ് മാറിയതിനെ തുടർന്നാണ് നെജാദ് ഈ പ്രസ്താവന നടത്തിയത്. ബ്രിട്ടനും ഫ്രാൻസുമാണ് ഇറാന്റെ എണ്ണഊപരോധം നേരിടുന്ന മറ്റു രാജ്യങ്ങൾ. ഇറാനിൽ നിന്നും എണ്ണ വാങ്ങുന്നതിന് യൂറോപ്യൻ യൂണിയൻ നേരത്തേ നിരോധനം ഏർപ്പെടുത്തിയിരുന്നു. ഈ നിരോധനം ജൂലൈ മുതൽ പ്രാബല്യത്തിൽ വരും.
ഇറാൻ ആണവ ആയുധങ്ങൾ നിർമ്മിക്കുന്നു എന്ന ആരോപണം ഉന്നയിച്ചാണ് യൂറോപ്യൻ യൂണിയൻ ശിക്ഷാ നടപടി സ്വീകരിച്ചത്. എന്നാൽ പാശ്ചാത്യ ലോകത്തിന്റെ ഈ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണ് എന്നാണ് ഇറാന്റെ നിലപാട്.
- ജെ.എസ്.
വായിക്കുക: ഇറാന്‍, ഫ്രാന്‍സ്, ബ്രിട്ടന്, സാമ്പത്തികം
ലണ്ടൻ : മാറിയ വിസാ നിയമം ബ്രിട്ടനിൽ പഠനം നടത്തുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് തിരിച്ചടിയായി. ഇന്ന് മുതൽ പ്രാബല്യത്തിൽ വന്ന പുതിയ വിസാ നിയമ പ്രകാരം ബ്രിട്ടനിൽ പഠനം പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് തുടർന്ന് അവിടെ ജോലിയിൽ പ്രവേശിക്കാൻ ആവില്ല. ഇത് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് വൻ തിരിച്ചടിയാവും. നേരത്തേയുള്ള നിയമ പ്രകാരം പഠനം പൂർത്തിയാക്കിയതിനു ശേഷം രണ്ടു വർഷത്തോളം വിദ്യാർത്ഥികൾക്ക് ബ്രിട്ടനിൽ തുടർന്നും താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യാൻ അനുവാദം ഉണ്ടായിരുന്നു. ഈ സൗകര്യം ഉപയോഗിച്ച് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന, സ്വന്തം വിദ്യാഭ്യാസ ചിലവ് സ്വയം വഹിക്കുന്ന വിദ്യാർത്ഥികൾ തങ്ങളുടെ പഠന ചിലവിന്റെ ഒരു പങ്ക് ഇത്തരത്തിൽ തൊഴിൽ ചെയ്ത് തിരികെ സമ്പാദിക്കാറുണ്ടായിരുന്നു. ഈ സാദ്ധ്യതയാണ് ഇപ്പോൾ ഇല്ലാതായിരിക്കുന്നത്.
ബ്രിട്ടനിലേക്കുള്ള കുടിയേറ്റം തടയുവാനുള്ള കാമറൂൺ സർക്കാരിന്റെ നയത്തിന്റെ ഭാഗമായാണ് ഈ പുതിയ നിയമ നിർമ്മാണം.
എന്നാൽ ഇതോടെ ബ്രിട്ടീഷ് സർവ്വകലാശാലകളിൽ ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം ഗണ്യമായി കുറയുവാൻ സാദ്ധ്യതയുണ്ട്. വിദേശ വിദ്യാർത്ഥികൾ ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയിലേക്ക് പ്രതിവർഷം 14 ബില്യൺ പൗണ്ടാണ് കൊണ്ടുവരുന്നത്. വിദേശ രാജ്യങ്ങളിൽ ബ്രിട്ടീഷ് വിദ്യാഭ്യാസ രംഗത്തെ പ്രതിനിധാനം ചെയ്യുന്ന ബ്രിട്ടീഷ് കൗൺസിൽ പുതിയ നിയമ നിർമ്മാണത്തിന്റെ അനന്തര ഫലങ്ങളെ കുറിച്ച് സർക്കാരിന് വിശദമായ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.
- ജെ.എസ്.
വായിക്കുക: നിയമം, പ്രവാസി, ബ്രിട്ടന്, വിദ്യാഭ്യാസം
വിജ്ഞാനത്തിന്റെ അവസാന വാക്കായ എന്‍സൈക്ളോപീഡിയ ബ്രിട്ടാനിക്ക ഇനി പുസ്തക രൂപത്തില്‍ വാങ്ങിക്കാന്‍ കിട്ടില്ല. എന്‍സൈക്ളോപീഡിയ പ്രിന്‍റ് എഡിഷന്‍ നിര്‍ത്തുന്നു എന്ന് കമ്പനി അറിയിച്ചു. വിക്കിപീഡിയ അടക്കമുള്ള വിജ്ഞാന സ്രോതസുകള്‍ വര്‍ധിച്ച ഇക്കാലത്ത് എന്‍സൈക്ളോപീഡിയ ഇനിയും പ്രിന്‍റ് ചെയ്തിറക്കുന്നത് പ്രായോഗികമല്ലെന്നും പകരം പൂര്‍ണമായും ഡിജിറ്റല്‍ വത്കരണമാണ് ഉദ്ദേശിക്കുന്നത് എന്നും, എന്നാല്‍ പ്രിന്‍്റ് എഡിഷന്‍ നിലനിര്‍ത്താന്‍ പ്രയാസമാണെന്നുമാണ് കമ്പനി പ്രസിഡന്‍റ് ജോര്‍ജ് കോസിന്റെ അഭിപ്രായം. 1768ല്‍ സ്കോട്ട്ലണ്ടിലെ എഡിന്‍ബര്‍ഗില്‍ നിന്നാണ് ആദ്യമായി എന്‍സൈക്ളോപീഡിയ ബ്രിട്ടാനിക്ക അച്ചടിയാരംഭിച്ചത്. ബുധനാഴ്ചയോടെ എന്‍സൈക്ളോപീഡിയ ബ്രിട്ടാനിക്ക അച്ചടി നിര്‍ത്തും.
- ന്യൂസ് ഡെസ്ക്
വായിക്കുക: ഇന്റര്‍നെറ്റ്, ബ്രിട്ടന്
തെഹ്‌റാന്‍: ആറ് യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള എണ്ണ കയറ്റുമതി റദ്ദാക്കുന്നതിന്റെ മുന്നോടിയായി ബ്രിട്ടനും ഫ്രാന്‍സിനുമുള്ള എണ്ണ വിതരണം ഇറാന്‍ നിര്‍ത്തിയതോടെ ഏഷ്യന്‍ വിപണികളില്‍ ഇപ്പോള്‍ ബാരലിന് 121.10 ഡോളര്‍ എന്നുള്ളത് ഇനിയും കുതിച്ചുയരാന്‍ സാദ്ധ്യത. ഇറാന്റെ ആണവപരീക്ഷണങ്ങള്‍ തടയിടാന്‍ അമേരിക്കയോടൊപ്പം ചേര്‍ന്ന് ശക്തമായ സാമ്പത്തിക നിയന്ത്രണ നടപടികളുമായി മുന്നേറുന്ന യൂറോപ്യന്‍ യൂനിയന്റെ തീരുമാനത്തിനെതിരേയുള്ള പ്രതിഷേധമായാണ് ബ്രിട്ടനിലേക്കും ഫ്രാന്‍സിലേക്കുമുള്ള എണ്ണവിതരണം നിര്‍ത്തിവെയ്ക്കുന്നതെന്ന് ഞായറാഴ്ച ഇറാന്‍ പ്രഖ്യാപിച്ചത്. സമാധാന ആവശ്യത്തിനാണ് ആണവ ഇന്ധനം ഉപയോഗിക്കുന്നത് എന്നും അതിനാല്‍ ആണവ പരിപാടിയിമായി മുന്നോട്ട് തന്നെ പോകുമെന്നും ഇറാന്‍ പ്രസ്താവിച്ചു. എന്നാല്‍ ഇറാന്റെ പരീക്ഷണങ്ങള്‍ സൈനികപരമായ ലക്ഷ്യത്തോടെയാണ് എന്നും അതിനെ തടയേണ്ടത് ലോക സമാധാനത്തിന് അത്യാവശ്യമാണെന്നാണ് അമേരിക്കയും, ഇസ്രായേലും കുറ്റപ്പെടുത്തുന്നത്.
- ന്യൂസ് ഡെസ്ക്
വായിക്കുക: അമേരിക്ക, ഇറാന്‍, ഇസ്രായേല്‍, ബ്രിട്ടന്, സാമ്പത്തികം
ലണ്ടന്‍: ബ്രിട്ടനിലെ ഏറ്റവും പ്രചാരമുള്ള പത്രമാണ് ദ സണ്‍ പ്രസിദ്ധീകരണം നിര്‍ത്തില്ലെന്ന് ന്യൂസ് ഇന്റര്‍നാഷണല്‍ തലവന്‍ റൂപ്പര്‍ട്ട് മര്‍ഡോക് അറിയിച്ചു. ഫോണ്‍ ചോര്‍ത്തല്‍ കേസ് അന്വേഷണത്തിന്റെ ഭാഗമായി പൊലീസിനും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും കൈക്കൂലി നല്‍കി കൈക്കൂലി ആരോപണത്തെ തുടര്‍ന്ന് വിവാദത്തിലായ ദ സണ്‍ പത്രത്തിലെ അഞ്ച് മുതിര്‍ന്ന പത്രപ്രവര്‍ത്തകര്‍ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. ഇതെ തുടര്‍ന്നാണ് മര്‍ഡോകിന്റെ വിശദീകരണം. ലോകത്തെ ഈ മാധ്യമ രാജാവ് നാണക്കേടില്‍ നിന്ന് കരകയറാന്‍ പാടുപെടുകയാണ് എന്നാണ് റിപ്പോര്‍ട്ട്.
- ന്യൂസ് ഡെസ്ക്
വായിക്കുക: പ്രതിഷേധം, ബ്രിട്ടന്, വിവാദം