സ്കോട്ട്ലൻഡ് ഇന്ന് തീരുമാനിക്കും

September 18th, 2014

scotland-referendum-epathram

എഡിൻബർഗ്: ബ്രിട്ടീഷ് സാമ്രാജ്യത്തിന് കീഴെ നിൽക്കണമോ എന്ന കാര്യത്തിൽ രാജ്യമെമ്പാടും നടക്കുന്ന ഹിത പരിശോധനയിൽ സ്കോട്ട് ജനത ഇന്ന് തങ്ങളുടെ തീരുമാനം വ്യക്തമാക്കും. നൂറ്റാണ്ടുകൾ നീണ്ടു നിൽക്കുന്ന തർക്കമാണ് ഇന്ന് തീരുമാനം ആകാൻ പോകുന്നത് എന്ന പ്രതീക്ഷ നില നിൽക്കെ തന്നെ കഴിഞ്ഞ ദിവസം ബ്രിട്ടീഷ് പ്രധാന മന്ത്രി ഡേവിഡ് കാമറൂൺ നൽകിയ താക്കീത് ആശങ്കയ്ക്ക് വക നൽകുന്നുണ്ട്. സ്കോട്ട്ലൻഡ് ബ്രിട്ടീഷ് യൂണിയനിൽ നിന്നും വേർപിരിയാൻ തീരുമാനം എടുക്കുകയാണെങ്കിൽ അത് വേദനാജനകം ആയിരിക്കും അതത്ര സുഖകരമായിരിക്കില്ല എന്നും ഒരു താക്കീതിന്റെ സ്വരത്തിൽ തന്നെയാണ് പ്രധാനമന്ത്രി പറഞ്ഞത്. വളരെയേറെ ആലോചിച്ചിട്ട് വേണം ഈ കാര്യത്തിൽ തങ്ങളുടെ നിലപാട് സ്കോട്ട് ജനത വ്യക്തമാക്കേണ്ടത് എന്ന് ഈ കാര്യത്തിൽ ആദ്യമായി അഭിപ്രായ പ്രകടനം നടത്തിയ എലിസബത്ത് റാണിയും സ്കോട്ട് ജനതയെ ഉപദേശിച്ചു.

വേർപിരിയാതെ നിന്നാൽ കൂടുതൽ അധികാരങ്ങൾ നൽകാം എന്നാണ് ബ്രിട്ടൻ സ്കോട്ട്ലൻഡിന് നൽകുന്ന വാഗ്ദാനം.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

കളിയിൽ അൽപ്പമല്ല കാര്യം

January 30th, 2014

angry-birds-spy-epathram

ഹെൽസിങ്കി: ലോകമെമ്പാടുമുള്ള സ്മാർട്ട് ഫോണുകളിലൂടെ അത്യധികം ജനപ്രീതി നേടിയ “ആങ്ക്രി ബേർഡ്സ്” എന്ന കളിയുടെ വെബ് സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടു. ബുധനാഴ്ച്ച പുലർച്ചെയാണ് സംഭവം നടന്നത് എന്ന് കളിയുടെ ഉപജ്ഞാതാക്കളായ റോവിയോ എന്റർടെയിന്മെന്റ് എന്ന ഫിൻലൻഡ് ആസ്ഥാനമായ കമ്പനിയുടെ വക്താക്കൾ അറിയിച്ചു.

ഹാക്കർമാരുടെ ഉദ്ദേശം വ്യക്തമല്ലെങ്കിലും ഈ കളി കളിക്കുന്നവരുടെ സ്മാർട്ട് ഫോണുകൾ വഴി സ്വകാര്യ വിവരങ്ങൾ അമേരിക്കൻ ബ്രിട്ടീഷ് ചാര സംഘടനകൾ ചോർത്തുന്നതായി കഴിഞ്ഞ ദിവസം എഡ്വേർഡ് സ്നോഡൻ വെളിപ്പെടുത്തിയിരുന്നു. സ്മാർട്ട് ഫോണിൽ ആങ്ക്രി ബേർഡ്സ് എന്ന കളി കളിക്കുന്നവരുടെ ഫോണുകളിലൂടെ ഇത്തരത്തിൽ വിവരങ്ങൾ ചോർത്തുന്ന രഹസ്യം പുറത്തായത് ലോകമെമ്പാടും വൻ ആശങ്കയാണ് ഉയർത്തിയത്. ഇതിനോടുള്ള പ്രതികരണമാവാം ഈ കമ്പനിയുടെ വെബ് സൈറ്റ് ഹാക്ക് ചെയ്യപ്പെട്ട സംഭവം എന്ന് കരുതപ്പെടുന്നു.

ഒരു ചാര സംഘടനയുമായി തങ്ങൾ ചേർന്ന് പ്രവർത്തിക്കുകയോ തങ്ങലുടെ ഉപയോക്താക്കളുടെ വിവരങ്ങൾ കൈമാറുകയോ ചെയ്തിട്ടില്ലെന്ന് കമ്പനി അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ബ്രിട്ടീഷ് മുന്‍ പ്രധാന മന്ത്രി മാര്‍ഗരറ്റ് താച്ചര്‍ അന്തരിച്ചു

April 8th, 2013

margaret-thatcher-ePathram
ലണ്ടന്‍ : ബ്രിട്ടീഷ് മുന്‍പ്രധാന മന്ത്രി മാര്‍ഗരറ്റ് താച്ചര്‍ (87) അന്തരിച്ചു. 1979 മതല്‍ 1990 വരെ പതിനൊന്ന് വര്‍ഷമാണ് താച്ചര്‍ പ്രധാന മന്ത്രി പദ ത്തില്‍ ഇരുന്നത്.

ബ്രിട്ടന്റെ ചരിത്ര ത്തിലെ ഏക വനിതാ പ്രധാന മന്ത്രി യായ മാര്‍ഗരറ്റ് താച്ചര്‍ ‘ഉരുക്കു വനിത’എന്നാണ് അറിയ പ്പെടുന്നത്.

മാര്‍ഗരറ്റ് റോബേര്‍ട്‌സ് എന്ന മാര്‍ഗരറ്റ് താച്ചറുടെ ജനനം 1925 ഒക്‌ടോബര്‍ 13 നായിരുന്നു.

സോമര്‍വില്ലി കോളേജില്‍ നാച്വറല്‍ സയന്‍സ് പഠിച്ച മാര്‍ഗരറ്റ് ഒക്‌സ്‌ഫോഡ് യൂണിവേഴ്‌സിറ്റി കണ്‍സര്‍വേറ്റീവ് അസോസി യേഷന്റെ പ്രസിഡന്റായി. ഒരു കമ്പനിയില്‍ ജോലി ചെയ്തു കൊണ്ടിരിക്കെ രാഷ്ട്രീയ ത്തിലേയ്ക്ക് എത്തി.1959 -ല്‍ ഏറ്റവും പ്രായം കുറഞ്ഞ കണ്‍സര്‍വേറ്റീവ് പ്രതിനിധി യായി ആദ്യമായി പാര്‍ലമെന്റില്‍ എത്തി. 1990 വരെ പാര്‍ലമെന്റ് അംഗമായി. ഭര്‍ത്താവ് ഡെന്നീസ് താച്ചര്‍ 2003ല്‍ അന്തരിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

രാജകുമാരി അര്‍ദ്ധ നഗ്നയാണ്

September 15th, 2012

princess-kate-closer-epathram

ലണ്ടൻ : ബ്രിട്ടീഷ് രാജകുമാരന്‍ വില്യമിന്റെ പത്നി കേറ്റ് മിഡില്‍ ടണിന്റെ അര്‍ദ്ധ നഗ്ന ചിത്രങ്ങള്‍ ഒരു ഫ്രഞ്ച് മാസിക പ്രസിദ്ധീകരിച്ചു. ടെറസില്‍ കറുപ്പും വെളുപ്പും നിറമാര്‍ന്ന ബിക്കിനി ധരിച്ചു നില്‍ക്കുന്ന ചിത്രങ്ങളാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ബ്രിട്ടന്റെ ഭാവി രാജ്ഞിയെ കാണുക, നിങ്ങള്‍ ഇതു വരെ കണ്ടിട്ടില്ലാത്ത വിധത്തില്‍, ഇനിയൊരിക്കലും കാണാത്ത വിധത്തില്‍ എന്ന അടിക്കുറിപ്പോടെ ആണ് ഫ്രഞ്ച് സെലിബ്രിറ്റി മാസികയായ ക്ലോസറിന്റെ പുതിയ പതിപ്പ് ഇറങ്ങിയിരിക്കുന്നത്. കവര്‍ പേജ് കൂടാതെ അഞ്ചോളം ഉള്‍പ്പേജുകളിലും കേറ്റ് മിഡില്‍ ടണിന്റെ വിവിധ പോസിലുള്ള അര്‍ദ്ധ നഗ്ന ചിത്രങ്ങള്‍ മാസിക നല്‍കിയിട്ടുണ്ട്. മാസികയുടെ വെബ്‌സൈറ്റില്‍ പ്രത്യക്ഷപ്പെട്ട ചിത്രങ്ങള്‍ ഓണ്‍ലൈനിലൂടെ വലിയ തോതില്‍ പ്രചരിച്ചു കൊണ്ടിരിക്കുകയാണ്.

ചിത്രത്തിന്റെ ആധികാരികതയെ കുറിച്ചും സംശയങ്ങള്‍ ഉടലെടുത്തിട്ടുണ്ട്. എന്നാല്‍ ഫ്രാന്‍സില്‍ അവധിക്കാലം ആഘോഷിക്കുവാന്‍ എത്തിയ കേറ്റിന്റെ ചിത്രങ്ങള്‍ പാപ്പരാസികള്‍ രഹസ്യമായി പകര്‍ത്തിയതാകാം എന്ന് കരുതുന്നു. ഇതേ കുറിച്ച് രാജകുടുംബം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അടുത്തയിടെ ഹാരി രാജകുമാരന്‍ ലാസ് വേഗസിലെ ഹോട്ടല്‍ മുറിയില്‍ ഒരു യുവതിക്കൊപ്പം നഗ്നനായി നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്ത് വന്നത് രാജകുടുംബത്തിനു വലിയ നാണക്കേട് വരുത്തി വെച്ചിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഭാവി ബ്രിട്ടീഷ് രാഞ്ജി ‘അര്‍ദ്ധനഗ്നയാണ്‘

September 15th, 2012
ബ്രിട്ടന്‍: ബ്രിട്ടീഷ് രാജകുമാരന്‍ വില്യമിന്റെ പത്നി കേറ്റ് മിഡില്‍ ടണിന്റെ അര്‍ദ്ധ നഗ്ന ചിത്രങ്ങള്‍ ഒരു ഫ്രഞ്ച് മാഗസിന്‍ പ്രസിദ്ധീകരിച്ചു. ടെറസില്‍ കറുപ്പും വെളുപ്പും നിറമാര്‍ന്ന ബിക്കിനി ധരിച്ചു നില്‍ക്കുന്ന ചിത്രങ്ങളാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ബ്രിട്ടന്റെ ഭാവി രാഞ്ജിയെ കാണുക, നിങ്ങള്‍ ഇതുവരെ കണ്ടിട്ടില്ലാത്ത വിധത്തില്‍, ഇനിയൊരിക്കലും കാണാത്ത വിധത്തില്‍ എന്ന അടിക്കുറിപ്പോടെ ആണ് ഫ്രഞ്ച് സെലിബ്രിട്ടി മാഗസിനായ ക്ലോസിന്റെ പുതിയ പതിപ്പ് ഇറങ്ങിയിരിക്കുന്നത്.  കവര്‍ പേജ് കൂടാതെ അഞ്ചോളം ഉള്‍പ്പേജുകളിലും കേറ്റ് മിഡില്‍ ടണിന്റെ വിവിധ പോസിലുള്ള അര്‍ദ്ധനഗ്ന ചിത്രങ്ങള്‍ മാസസിന്‍ നല്‍കിയിട്ടുണ്ട്. മാഗസിന്റെ വെബ്‌സൈറ്റില്‍ പ്രത്യക്ഷപ്പെട്ട ചിത്രങ്ങള്‍ ഓണ്‍ലൈനിലൂടെ വലിയ തോതില്‍ പ്രചരിച്ചു കോണ്ടിരിക്കുകയാണ്.
ചിത്രത്തിന്റെ ആധികാരികതയെ കുറിച്ചും സംശയങ്ങള്‍ ഉടലെടുത്തിട്ടുണ്ട്. എന്നാല്‍ ഫ്രാന്‍സില്‍ അവധിക്കാലം ആഘോഷിക്കുവാന്‍ എത്തിയ കേറ്റിന്റെ ചിത്രങ്ങള്‍ പപ്പരാസികള്‍ രഹസ്യമായി പകര്‍ത്തിയതാകാം എന്ന് കരുതുന്നു. ഇതേ കുറിച്ച് രാജകുടുമ്പം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.അടുത്തിടെ ഹാരി രാജകുമാരന്‍ ലാസ് വേഗസിലെ ഹോട്ടല്‍ മുറിയില്‍ ഒരു യുവതിയ്കൊപ്പം നഗ്നനായി നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്ത് വന്നത് രാജകുടുമ്പത്തിനു വലിയ നാണക്കേട് വരുത്തിവച്ചിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഹാരിയുടെ നഗ്ന ചിത്രം പ്രസിദ്ധീകരിച്ച ദി സണ്‍ പത്ര ത്തിന് എതിരെ പരാതികളുടെ പ്രവാഹം

August 30th, 2012

sun-tabloid-with-harry-naked-photo-ePathram
ലണ്ടന്‍ : അമേരിക്ക യില്‍ ലാസ് വേഗാസ് ഹോട്ടലില്‍ ഹാരി രാജകുമാരന്റെ അവധിക്കാല ആഘോഷ ത്തിനിടെ എടുത്ത നഗ്നചിത്രം ഒന്നാം പേജില്‍ തന്നെ പ്രസിദ്ധീകരിച്ച ദി സണ്‍ പത്രത്തിന് എതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതികളുടെ പ്രവാഹം.

the-sun-with-prince-harry-naked-photo-ePathramകഴിഞ്ഞ വെള്ളിയാഴ്ച മര്‍ഡോക്കിന്റെ ടാബ്ലോയ്ഡ് പത്രമായ ദി സണ്‍ പ്രധാന വാര്‍ത്ത ആയിട്ടാണ് ഹാരി രാജകുമാരന്റെ നഗ്ന ചിത്രം പ്രസിദ്ധീകരിച്ചത്. ദി സണ്‍ ഹാരിയുടെ സ്വകാര്യത യിലേക്ക് കടന്നു കയറി എന്ന ആരോപണമാണ് പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്.

ഗോസിപ്പ് ശൈലിയിലുള്ള വാര്‍ത്തകള്‍ മാത്രം പ്രസിദ്ധീകരിക്കുന്ന അമേരിക്കന്‍ വെബ്സൈറ്റില്‍ പ്രത്യക്ഷപ്പെട്ട ഹാരിയുടെ നഗ്ന ചിത്രം പുന : പ്രസിദ്ധീകരിച്ച ഏക ബ്രിട്ടീഷ് പത്രം ദി സണ്‍ ആയിരുന്നു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

നീലച്ചിത്രത്തില്‍ അഭിനയിക്കുവാന്‍ ബ്രിട്ടീഷ് രാജകുമാരന് 55 കോടി വാഗ്‌ദാനം

August 27th, 2012
prince-harry-epathram
ലോസ് ആഞ്ചത്സ്: ബ്രിട്ടീഷ് രാജകുമാരന്‍ പ്രിന്‍സ് ഹാരിക്ക് നീലച്ചിത്രത്തില്‍ അഭിനയിക്കുന്നതിനു 10 മില്യന്‍ ഡോളര്‍ (അമ്പത്തഞ്ച് കോടി രൂപ) പ്രതിഫലം നല്‍കാമെന്ന് വാഗ്ദാനം.  പ്രമുഖ നീലച്ചിത്ര നിര്‍മ്മാണ കമ്പനിയായ വിവിഡ് എന്റര്‍ടെയ്ന്‍‌മെന്റാണ് ഈ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ‘ദ ട്രബിള്‍ വിത്ത് ഹാരി’ എന്ന പേരില്‍ ഉള്ള ചിത്രത്തില്‍ അഭിനയിക്കുന്നതിനാണ്  വിവിഡ് എന്റര്‍ടെയ്ന്‍‌മെന്റ് ഹാരിയെ ക്ഷണിച്ചിരിക്കുന്നത്.

ലാസ് വേഗസിലെ ഒരു ഹോട്ടലില്‍ യുവതിയ്ക്കൊപ്പം നഗ്നനായി നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്ത് വന്നതിനെ തുടര്‍ന്ന് ഹാരിക്കും ബ്രിട്ടീഷ് രാജ്യകുടുമ്പത്തിനും കനത്ത നാണക്കേട് ഉണ്ടായിരുന്നു. ഓണ്‍‌ലൈനില്‍ ഈ ചിത്രങ്ങളും അതു സംബന്ധിച്ച വാര്‍ത്തകള്‍ക്കും വന്‍ പ്രചാരണമാണ് ലഭിക്കുന്നത്. ഇതിനെ പിന്‍‌പറ്റി ചൂടേറിയ ചര്‍ച്ചകളും നടക്കുന്നുണ്ട്. ഈ പപശ്ചാ‍ത്തലത്തിലാണ് ഹാരിക്ക് നീലച്ചിത്രത്തില്‍ അഭിനയിക്കുവാന്‍ വിവിഡ് എന്റര്‍ടെയ്ന്‍‌മെന്റിന്റെ ക്ഷണം വന്നിരിക്കുന്നത്. ഈ സംഭവം രാജ്യകുടുമ്പത്തിനു കൂടുതല്‍ നാണക്കേട് ഉണ്ടാക്കി

- ലിജി അരുണ്‍

വായിക്കുക: ,

Comments Off on നീലച്ചിത്രത്തില്‍ അഭിനയിക്കുവാന്‍ ബ്രിട്ടീഷ് രാജകുമാരന് 55 കോടി വാഗ്‌ദാനം

ട്വിറ്ററിൽ ബോംബ് ഭീഷണി : യുവാവിനെ വെറുതെ വിട്ടു

July 28th, 2012

paul-chambers-twitter-epathram

ലണ്ടൻ : ട്വിറ്റർ ഫേസ്ബുക്ക് തുടങ്ങിയ സോഷ്യൽ നെറ്റ്വർക്കിങ്ങ് വെബ്സൈറ്റുകളുടെ ഉപയോക്താക്കൾക്ക് ഏറെ ആശ്വാസകരമായ ഒരു വിധി ലണ്ടൻ ഹൈക്കോടതി പുറപ്പെടുവിച്ചു. വിമാനത്താവളം അടച്ചിട്ടതിനെ തുടർന്ന് യാത്ര മുടങ്ങിയ നിരാശയിൽ വിമാനത്താവളം താൻ ബോംബ് വെച്ച് തകർക്കും എന്ന് ട്വിറ്ററിൽ ഭീഷണി മുഴക്കിയ യുവാവിനെ വെറുതെ വിടുകയായിരുന്നു കോടതി. ട്വിറ്ററിലും ഫേസ്ബുക്കിലുമെല്ലാം നടത്തുന്ന അഭിപ്രായ പ്രകടനങ്ങളോ തമാശകളോ അവ എത്ര മോശമായിരുന്നാലും അത് ചെയ്യുന്ന ആൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കാൻ തക്കതല്ല എന്നാണ് ഈ സുപ്രധാന വിധിയിൽ ലണ്ടൻ ഹൈക്കോടതി വ്യക്തമാക്കിയത്.

28കാരനായ പോൾ ചേംബേഴ്സ് ആണ് ട്വിറ്ററിൽ ബോംബ് ഭീഷണി മുഴക്കിയ വിദ്വാൻ. വിമാനത്താവളം അടച്ചിട്ടത് മൂലം പോളിന്റെ യാത്ര മുടങ്ങി. ഈ നിരാശയിൽ പോൾ ട്വിറ്ററിൽ ഇങ്ങനെ എഴുതി – “റോബിൻ ഹുഡ് വിമാനത്താവളം അടച്ചിട്ടിരിക്കുന്നു. ഒരാഴ്ച്ചയ്ക്കുള്ളിൽ പ്രശ്നം പരിഹരിച്ചില്ലെങ്കിൽ വിമാനത്താവളം ഞാൻ തകർക്കും”

ഒരു നിമിഷത്തെ ആവേശത്തിൽ താൻ എഴുതിയ ഒരു കമന്റ് ഇത്രയേറെ ഗൌരവമുള്ളതായി തീരും എന്ന് താൻ കരുതിയില്ല എന്ന് പോൾ പറയുന്നു. 600 സുഹൃത്തുക്കൾ ട്വിറ്ററിൽ ഉള്ള പോളിന്റെ ഈ ട്വീറ്റ് പക്ഷെ പോളിന്റെ അറസ്റ്റിൽ കലാശിച്ചു.

ഒരു തമാശയായിട്ടോ, അല്ലെങ്കിൽ വിടുവായിത്തരമായിട്ടോ ഒരു അഭിപ്രായം ആരെങ്കിലും ഇത്തരം സോഷ്യൽ നെറ്റ്വർക്കുകളിൽ പറഞ്ഞാൽ, അതെത്ര കണ്ട് മോശമാണെങ്കിൽ കൂടി, അതിനെ ഒരു ഭീഷണിയായിട്ടൊന്നും കാണാൻ ആവില്ല എന്ന് ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ഫേസ്ബുക്ക്, ട്വിറ്റർ ഉപയോക്താക്കൾക്ക് സന്തോഷകരമായ ഈ വിധി പ്രസ്താവിച്ചു കൊണ്ട് ജഡ്ജിമാർ വ്യക്തമാക്കി.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ചര്‍ച്ചിലിനെ വധിക്കാന്‍ നാസികള്‍ നടത്തിയ ശ്രമം : രേഖകള്‍ കണ്ടെത്തി

July 21st, 2012

ലണ്ടന്‍: രണ്ടാം ലോക യുദ്ധകാലത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന വിന്‍സ്റ്റണ്‍ ചര്‍ച്ചിലിനെ വധിക്കാന്‍ നാസികള്‍ നടത്തിയ ഗൂഡാലോചനയുടെ രേഖകള്‍ പുറത്തായി.  ചോക്ലേറ്റില്‍ സ്ഫോടക വസ്തുക്കള്‍ ഒളിപ്പിച്ചുവെച്ചു നാസികള്‍ ചര്‍ച്ചിലിനെ വധിക്കാന്‍ ശ്രമിച്ചിരുന്നതായാണ് ചാരസംഘടനകള്‍ കൈമാറിയ യുദ്ധകാല രേഖകളിലെ വെളിപ്പെടുത്തല്‍. അഡോള്‍ഫ് ഹിറ്റ്ലറിന്‍െറ ബോംബ്നിര്‍മാണ വിഭാഗമാണ് മാരക ചോക്ലേറ്റ് നിര്‍മിച്ചതെന്നും  അതിസൂക്ഷ്മമായി ചോക്ലേറ്റിനുളളില്‍ പൊതിഞ്ഞ സ്ഫോടകവസ്തുക്കള്‍ ജര്‍മന്‍ ചാരന്മാര്‍ വഴി ചര്‍ച്ചിലിന്‍െറ തീന്‍മേശയിലെത്തിക്കാനായിരുന്നു പദ്ധതിയിട്ടത് ആകര്‍ഷകമായി പൊതിഞ്ഞ ചോക്ലേറ്റ് കഴിക്കുമ്പോള്‍ സ്ഫോടക വസ്തു പൊട്ടിത്തെറിക്കുന്ന തരത്തിലാണ് ഇതിന്റെ നിര്‍മ്മാണം. സ്വര്‍ണ്ണ നിറത്തിലുള്ള കടലാസില്‍ പൊതിഞ്ഞ പീറ്റേഴ്സ് ബര്‍ഗ് എന്ന വന്‍കിട കമ്പനിയുടെ ചോക്ലേറ്റിന്റെ അതേ രൂപത്തില്‍ നിര്‍മ്മിച്ച ചോക്ലേറ്റിലെ അപകടം മണത്തറിഞ്ഞ ബ്രിട്ടീഷ് ചാരന്മാര്‍ ഉദ്യമം പരാജയപ്പെടുത്തുകയായിരുന്നു. മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ലോറന്‍സ് ഫിഷിനെഴുതിയ കത്തിലാണ് ഈ വിവരങ്ങള്‍ രേഖപ്പെടുത്തിട്ടുള്ളത്. 2009ല്‍ ഫിഷിന്‍െറ ഭാര്യയും പത്രപ്രവര്‍ത്തകയുമായ ജീന്‍ ബ്രെ ആണ് ഈ കത്ത് കണ്ടെടുത്തത്.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

ശാസ്ത്രജ്ഞരുടെ വധത്തിന് പിന്നിൽ ജർമ്മനിയും ഫ്രാൻസും എന്ന് ഇറാൻ

July 7th, 2012

iran-nuclear-scientist-killed-epathram

ടെഹ്റാൻ : തങ്ങളുടെ ആണവ ശാസ്ത്രജ്ഞരെ വധിച്ചതിന് പിന്നിൽ പാശ്ചാത്യ ശക്തികളാണ് എന്ന് ഇറാൻ. ഇറാന്റെ ഇന്റലിജൻസ് മന്ത്രി ഹെയ്ദർ മൊസ്ലേഹിയാണ് ഇന്നലെ ഈ വെളിപ്പെടുത്തൽ നടത്തിയത്. ജെർമ്മനി, ഫ്രാൻസ് എന്നീ രാജ്യങ്ങൾക്ക് പുറമെ ബ്രിട്ടൻ, ഇസ്രയേൽ, അമേരിക്ക എന്നീ രാജ്യങ്ങളിലെ ചാര സംഘടനകളും തങ്ങളുടെ ശാസ്ത്രജ്ഞന്മാരെ വധിക്കാനുള്ള പദ്ധതികളിൽ പങ്കെടുത്തിരുന്നു എന്നാണ് ഇറാൻ ചാര സംഘടനയുടെ മേധാവിയുടെ വെളിപ്പെടുത്തൽ. 2010 ജനുവരി മുതൽ ഇറാന്റെ 4 ആണവ ശാസ്ത്രജ്ഞരാണ് പലപ്പോഴായി കൊല്ലപ്പെട്ടത്. ഇതിൽ തങ്ങൾക്ക് പങ്കില്ല എന്ന് അമേരിക്ക നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഇതേ പറ്റി എന്തെങ്കിലും അഭിപ്രായം പറയാൻ ഇസ്രയേൽ വിസമ്മതിക്കുന്നു.

- ജെ.എസ്.

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

3 of 8234»|

« Previous Page« Previous « ഫ്രാൻസ് സ്വവർഗ്ഗ വിവാഹം അംഗീകരിക്കും
Next »Next Page » ഷാവേസിന്റെ ക്യാന്‍സര്‍ പൂര്‍ണ്ണമായും മാറി »



  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
  • കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍
  • ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine