ലണ്ടന്‍: രണ്ടാം ലോക യുദ്ധകാലത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന വിന്‍സ്റ്റണ്‍ ചര്‍ച്ചിലിനെ വധിക്കാന്‍ നാസികള്‍ നടത്തിയ ഗൂഡാലോചനയുടെ രേഖകള്‍ പുറത്തായി. ചോക്ലേറ്റില്‍ സ്ഫോടക വസ്തുക്കള്‍ ഒളിപ്പിച്ചുവെച്ചു നാസികള്‍ ചര്‍ച്ചിലിനെ വധിക്കാന്‍ ശ്രമിച്ചിരുന്നതായാണ് ചാരസംഘടനകള്‍ കൈമാറിയ യുദ്ധകാല രേഖകളിലെ വെളിപ്പെടുത്തല്‍. അഡോള്‍ഫ് ഹിറ്റ്ലറിന്‍െറ ബോംബ്നിര്‍മാണ വിഭാഗമാണ് മാരക ചോക്ലേറ്റ് നിര്‍മിച്ചതെന്നും അതിസൂക്ഷ്മമായി ചോക്ലേറ്റിനുളളില്‍ പൊതിഞ്ഞ സ്ഫോടകവസ്തുക്കള്‍ ജര്‍മന്‍ ചാരന്മാര്‍ വഴി ചര്‍ച്ചിലിന്‍െറ തീന്‍മേശയിലെത്തിക്കാനായിരുന്നു പദ്ധതിയിട്ടത് ആകര്‍ഷകമായി പൊതിഞ്ഞ ചോക്ലേറ്റ് കഴിക്കുമ്പോള്‍ സ്ഫോടക വസ്തു പൊട്ടിത്തെറിക്കുന്ന തരത്തിലാണ് ഇതിന്റെ നിര്‍മ്മാണം. സ്വര്‍ണ്ണ നിറത്തിലുള്ള കടലാസില്‍ പൊതിഞ്ഞ പീറ്റേഴ്സ് ബര്‍ഗ് എന്ന വന്‍കിട കമ്പനിയുടെ ചോക്ലേറ്റിന്റെ അതേ രൂപത്തില്‍ നിര്‍മ്മിച്ച ചോക്ലേറ്റിലെ അപകടം മണത്തറിഞ്ഞ ബ്രിട്ടീഷ് ചാരന്മാര്‍ ഉദ്യമം പരാജയപ്പെടുത്തുകയായിരുന്നു. മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ലോറന്‍സ് ഫിഷിനെഴുതിയ കത്തിലാണ് ഈ വിവരങ്ങള്‍ രേഖപ്പെടുത്തിട്ടുള്ളത്. 2009ല്‍ ഫിഷിന്‍െറ ഭാര്യയും പത്രപ്രവര്‍ത്തകയുമായ ജീന്‍ ബ്രെ ആണ് ഈ കത്ത് കണ്ടെടുത്തത്.
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, ബ്രിട്ടന്