ലണ്ടന്‍: മാധ്യമ ഭീമന്‍ റൂപ്പര്‍ട്ട് മര്‍ഡോക്കിന് നേരെ കയ്യേറ്റ ശ്രമം. ഫോണ്‍ ചോര്‍ത്തല്‍ വിവാദവുമായി ബന്ധപ്പെട്ട് തെളിവു നല്‍കുവാനായി കഴിഞ്ഞ ദിവസം ബ്രിട്ടീഷ് ജനപ്രധിനിധി സഭയിലെ അംഗങ്ങള്‍ അടങ്ങിയ സമിതിക്ക് മുമ്പില്‍ മര്‍ഡോക്കും മകനും ഹാജരായിരുന്നു. തെളിവെടുപ്പിനിടെ ഹാളിലേക്ക് ഒരാള്‍ കടന്നു കയറുകയും ഉച്ചത്തില്‍ ആക്രോശിച്ചു കൊണ്ട് മര്‍ഡോക്കിനു നേരെ ഷേവിങ്ങ് ക്രീം പത എറിയും ചെയ്തു. ക്രീം മര്‍ഡോക്കിന്റെ മുഖത്തും ശരീരത്തിലും പടര്‍ന്നു. ഇതേ തുടര്‍ന്ന് ഏതാനും മിനിറ്റുകള്‍ തെളിവെടുപ്പ് നിര്‍ത്തിവെച്ചു. ജോണി മാര്‍ബിള്‍സ് എന്നയാളാണ് മര്‍ഡോക്കിനു നേരെ ഷേവിങ്ങ് ക്രീം എറിഞ്ഞത്. ഇയാളെ പിന്നീട് പോലീസ് അറസ്റ്റു ചെയ്തു. ജീവിതത്തിലെ എറ്റവും നാണം കെട്ട ദിവസമെന്ന് വിശേഷിച്ച മര്‍ഡോക്ക് ഫോണ്‍ ചോര്‍ത്തല്‍ സംഭവത്തില്‍ ജനപ്രതിനിധി സഭയിലെ അംഗങ്ങളോടും ജനങ്ങളോടും മാപ്പു പറഞ്ഞു. തന്റെ സ്ഥാപനത്തിലെ ചില ജീവനക്കാര്‍ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു എന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. ആരൊപണങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് “ന്യൂസ് ഓഫ് ദ വേള്‍ഡ്”“ പത്രം അടുത്തിടെ പ്രസിദ്ധീകരണം നിര്‍ത്തി.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, ബ്രിട്ടന്