ഓസ്‌ലോ: നോര്‍വേയുടെ തലസ്ഥാനമായ ഓസ്‌ലോയില്‍ തീവ്രവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 87 ആയി.
ഓസ്‌ലോയിലെ പ്രധാനമന്ത്രിയുടെ ഓഫീസിന് സമീപം കാര്‍ബോംബ് സ്‌ഫോടനമാണ് ആദ്യം ഉണ്ടായത്. ഇതില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. സംഭവസമയത്ത് പ്രധാനമന്ത്രി ജെന്‍സ് സ്‌റ്റോര്‍ട്ടന്‍ബെര്‍ഗ് ഓഫീസിലുണ്ടായിരുന്നില്ല.
ലേബര്‍ പാര്‍ട്ടിയുടെ യൂത്ത് ക്യാമ്പിന് നേരെയാണ് രണ്ടാമത്തെ ആക്രമണം നടന്നത്. ഉട്ടോയ ദ്വീപില്‍ ആയിരത്തിലേറെ ആളുകള്‍ പങ്കെടുത്തിരുന്ന ഭരണ കക്ഷിയുടെ യുവജന വിഭാഗത്തിന്റെ ക്യാമ്പിലേക്ക് പോലീസ് വേഷം ധരിച്ചെത്തിയ അജ്ഞാതന്‍ നിറയൊഴിക്കുകയായിരുന്നു. ഇതില്‍ 80 പേര്‍ കൊല്ലപ്പെട്ടു. യൂത്ത് വിങ്ങിന്റെ ക്യാമ്പിനെ അഭിസംബോധന ചെയ്യാന്‍ പ്രധാനമന്ത്രി ഉട്ടോയയില്‍ ശനിയാഴ്ച എത്താനിരിക്കുകയായിരുന്നു. അക്രമി പോലീസ് പിടിയിലായെങ്കിലും പേര് വെളിപ്പെടുത്തിയിട്ടില്ല. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ഇസ്‌ലാമിക തീവ്രവാദമാണ് തങ്ങള്‍ക്കു മുന്നിലെ പ്രധാന ഭീഷണിയെന്ന് നോര്‍വേ പോലീസ് മേധാവി ജാനെ ക്രിസ്റ്റിയന്‍സന്‍ ഏതാനും മാസം മുമ്പ് പ്രഖ്യാപിച്ചിരുന്നു. ഈ പ്രസ്താവനയോടുള്ള പ്രതികരണമാണ് സ്‌ഫോടനങ്ങളെന്നും സൂചനയുണ്ട്.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, ക്രമസമാധാനം, തീവ്രവാദം, ദുരന്തം