ലണ്ടന്‍: പ്രശസ്‌ത ബ്രിട്ടിഷ് ചിത്രകാരന്‍ ലൂസിയന്‍ ഫ്രോയ്‌ഡ് (88) അന്തരിച്ചു. 1922 ല്‍ ബെര്‍ലിനിലാണ് ലൂസിയന്‍ ജനിച്ചത്. പത്താം വയസില്‍ കുടുംബത്തോടൊപ്പം ബ്രിട്ടനിലെത്തിയ ഇദ്ദേഹം 1939ല്‍ ബ്രിട്ടിഷ് പൗരത്വം സ്വീകരിച്ചു. റിയലിസം ശൈലിയിലുള്ള ഇദ്ദേഹത്തിന്റെ ചിത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപെട്ടിരുന്നു. പ്രഗത്ഭനായിരുന്ന ഈ ചിത്രകാരന്‍ ബ്രിട്ടീഷ് രാജ്‌ഞിയുടെ ‘ഓര്‍ഡര്‍ ഓഫ് മെറിറ്റ്’ ബഹുമതി നേടിയിരുന്നു. ലോകപ്രശസ്‌ത മനശാസ്‌ത്രജ്‌ഞന്‍ സിഗ്മണ്ട് ഫ്രോയിഡിന്റെ കൊച്ചുമകനാണ് ലൂസിഫര്‍ ഫ്രോയിഡ്.
സമീപകാലത്ത് ഏറ്റവുമധികം ആരാധകരുള്ള ചിത്രകാരനായിരുന്നു ലൂസിയന്‍. ജീവിച്ചിരിക്കെ തന്നെ ഏറ്റവും അധികം വിലക്ക് ചത്രം വിറ്റുപോയ റെക്കോര്‍ഡ് ഇദ്ദേഹത്തിന്റെ പേരിലുള്ളതാണ്. തടിച്ച ഒരു സ്‌ത്രീ നഗ്നയായി സോഫയില്‍ കിടക്കുന്ന ചിത്രം മൂന്നു വര്‍ഷം മുമ്പ് 33.6 ദശലക്ഷം ഡോളറിനാണു വിറ്റുപോയത്.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ബ്രിട്ടന്