എഡിൻബർഗ്: ബ്രിട്ടീഷ് സാമ്രാജ്യത്തിന് കീഴെ നിൽക്കണമോ എന്ന കാര്യത്തിൽ രാജ്യമെമ്പാടും നടക്കുന്ന ഹിത പരിശോധനയിൽ സ്കോട്ട് ജനത ഇന്ന് തങ്ങളുടെ തീരുമാനം വ്യക്തമാക്കും. നൂറ്റാണ്ടുകൾ നീണ്ടു നിൽക്കുന്ന തർക്കമാണ് ഇന്ന് തീരുമാനം ആകാൻ പോകുന്നത് എന്ന പ്രതീക്ഷ നില നിൽക്കെ തന്നെ കഴിഞ്ഞ ദിവസം ബ്രിട്ടീഷ് പ്രധാന മന്ത്രി ഡേവിഡ് കാമറൂൺ നൽകിയ താക്കീത് ആശങ്കയ്ക്ക് വക നൽകുന്നുണ്ട്. സ്കോട്ട്ലൻഡ് ബ്രിട്ടീഷ് യൂണിയനിൽ നിന്നും വേർപിരിയാൻ തീരുമാനം എടുക്കുകയാണെങ്കിൽ അത് വേദനാജനകം ആയിരിക്കും അതത്ര സുഖകരമായിരിക്കില്ല എന്നും ഒരു താക്കീതിന്റെ സ്വരത്തിൽ തന്നെയാണ് പ്രധാനമന്ത്രി പറഞ്ഞത്. വളരെയേറെ ആലോചിച്ചിട്ട് വേണം ഈ കാര്യത്തിൽ തങ്ങളുടെ നിലപാട് സ്കോട്ട് ജനത വ്യക്തമാക്കേണ്ടത് എന്ന് ഈ കാര്യത്തിൽ ആദ്യമായി അഭിപ്രായ പ്രകടനം നടത്തിയ എലിസബത്ത് റാണിയും സ്കോട്ട് ജനതയെ ഉപദേശിച്ചു.
വേർപിരിയാതെ നിന്നാൽ കൂടുതൽ അധികാരങ്ങൾ നൽകാം എന്നാണ് ബ്രിട്ടൻ സ്കോട്ട്ലൻഡിന് നൽകുന്ന വാഗ്ദാനം.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ബ്രിട്ടന്