ലണ്ടന്‍: ഹസ്‌തദാനം ഈ കാലത്തിനു യോജിച്ചതല്ല, ഈ കാലഹരണപ്പെട്ട രീതി മാറ്റാന്‍ ബ്രിട്ടനിലെ പുതുതലമുറ വിശ്വസിക്കുന്നു എന്ന് സര്‍വേ. ബ്രീട്ടീഷ് ജനതയില്‍ 42 ശതമാനം ഹസ്‌തദാനത്തെ വെറുക്കുന്നവരാണെന്നാണ് സര്‍വേ ഫലം. 50 ശതമാനവും ഹസ്‌തദാനത്തിനു ബദല്‍ മാര്‍ഗങ്ങള്‍ തെരഞ്ഞെടുക്കാന്‍ ഇഷ്‌ടപ്പെടുന്നു. 16 ശതമാനം സ്‌നേഹം പ്രകടിപ്പിക്കാന്‍ ചുംബനം ഇഷ്‌ടപ്പെടുന്നു. എന്നാല്‍ ബിസിനസ് ലോകത്ത് ഹസ്‌തദാനം തുടരുകയാണ്. ഈ മേഖലയിലെ 87 ശതമാനം ആളുകളും ഇഷ്‌ടമല്ലെങ്കിലും ഹസ്‌തദാനം നടത്തുന്നു.
പരിചയപ്പെടുമ്പോള്‍ ഹസ്‌തദാനം ഒഴിവാക്കി പകരം ആലിംഗനമോ ചുംബനമോ ആകാമെന്നാണു പുതിയ തലമുറയിലെ കൂടുതല്‍ പേരും കരുതുന്നത്. പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ വരെ ഈ മാതൃക സ്വീകരിച്ചു കഴിഞ്ഞതോടെ ഇതിനു ഔദ്യോഗിക പരിവേഷം കിട്ടുന്നു.
ഹസ്തദാനം നല്ലതല്ല എന്നാണു ശാസ്‌ത്രജ്‌ഞരുടെ പക്ഷം. മനുഷ്യകരങ്ങളില്‍ 150 ലേറെ തരം ബാക്‌ടീരയകള്‍ ആണ് ഉള്ളത്. ഹസ്‌തദാനം നടത്തുമ്പോള്‍ ഇവ പകരുന്നു. ബ്രിട്ടനില്‍ കൂടുതല്‍ ഹസ്‌തദാനം നടത്തേണ്ടി വരുന്നത് എലിസബേത്ത് രാജ്‌ഞിയ്‌ക്കാണ്. അവര്‍ 50 ലക്ഷത്തോളം ഹസ്‌തദാനങ്ങള്‍ ഇതുവരെ നടത്തിയിട്ടുണ്ടാകാമെന്നാണ് ലണ്ടനിലെ പത്രലോകത്തിന്റെ കണ്ടെത്തല്‍.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ബ്രിട്ടന്
റിപ്പോറ്ട്ടറോട് ഞാന്‍ ലജ്ജിക്കുന്നു
@ മനു…
ചുംബനം എന്നു കേട്ട് ആരും വെള്ളമിറക്കേണ്ടാ…ചുണ്ടത്തു നല്‍കുന്നത് മാത്രമല്ല ചുംബനം….യൂറോപ്പ്യന്‍ രീതിയില്‍ അതു കവിളില്‍ ആണ് നല്‍കുക…അതുവഴി ഹസ്ത്ദാനത്തേക്കാള്‍ കുറച്ചു രോഗാണുക്കളേ പകരുകയുള്ളൂവെന്നത് കുറേ നാളുകള്‍ക്ക് മുന്‍പേ വന്ന ഗവേഷണ ഫലമാണ് .
കവിളില്‍ രോഗാണുക്കള്‍ ഉണ്ടാവില്ലേ? വെറുതെ ഓരോ ന്യായങ്ങള്‍.. ഓരോ ഞരമ്പ് രോഗികള്‍ക്ക് സ്ത്രീകളെ ഉപയോഗിക്കാനുള്ള ഓരോ വെളിപാടുകള്‍..
മണ്ടന്മാര്‍ ലണ്ടനില്‍ എന്നാന്നല്ലൊ നമ്മുടെ ചൊല്ലല്‍.